Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightമണാലി​യിലെ...

മണാലി​യിലെ വഴിയിൽനിന്ന്​ കിട്ടിയ പ്രണവ്​ മോഹൻലാൽ; വിഡിയോ ഏറ്റെടുത്ത്​ ആരാധകർ

text_fields
bookmark_border
pranav mohanlal in manali
cancel
camera_alt

പ്രണവ്​ മോഹൻലാൽ മണാലിയിൽ

സെലിബ്രിറ്റി സ്റ്റാറ്റസുകളിൽനിന്ന്​ പുറത്തുചാടി എന്നും ലളിതമായ യാത്രകൾ കൊണ്ട്​ ആരാധകരുടെ മനം കീഴടക്കിയ താരപുത്രനാണ്​​ പ്രണവ്​ മോഹൻലാൽ. സാധാരണക്കാരുടെ യാത്രാവഴികളാണ്​ എപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കാറ്​. അതിന്‍റെ പുതിയ ഉദാഹരണമാണ്​ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വിഡിയോ.

മണാലിയിലെ ഇടവഴിയിൽ വെച്ച്​ പ്രണവ്​ മോഹൻലാലിനെ കണ്ടുമുട്ടിയ വിഡിയോ പങ്കുവെച്ചത്​ നടനും സീരിയൽ സഹസംവിധായകനുമായ രാജ്കുമാർ സത്യനാരായണനാണ്​​. 'വഴിയിൽനിന്ന്​ ഒരാളെ കിട്ടിയത്​ കാണണോ' എന്ന്​ പറഞ്ഞാണ്​ വിഡിയോ തുടങ്ങുന്നത്​. ഇതിന്​ പുഞ്ചിരിയായിരുന്നു ​പ്രണവിന്‍റെ മറുപടി. 'എന്താണ്​ പേര്​, എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്ന തമാശരൂപേണ രാജ്​കുമാർ ചോദിക്കു​േമ്പാൾ താരം വീണ്ടും ചിരിച്ചു.

മണാലിയിലേക്ക് സോളോ ട്രിപ്പ് വന്നതായിരുന്നു രാജ്കുമാർ സത്യനാരായണൻ. പതിവ്​ കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അത്​ പ്രണവ് മോഹൻലാൽ ആണെന്ന് തിരിച്ചറിഞ്ഞത്. 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ' എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. തെരുവിലൂടെ വലിയ ബാക്ക്​പാക്കുമായി പ്രണവ്​ നടന്നുപോകുന്നതും വിഡിയോയിൽ കാണാം.

രാജ്കുമാർ സത്യനാരായണൻ പ്രണവ്​ മോഹൻലാലിനൊപ്പം

വിഡിയോ മോഹൻലാലിന്‍റെയും പ്രണവിന്‍റെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 'പച്ചയായ മനുഷ്യൻ... പണത്തിന്‍റെ, പ്രശസ്തിയുടെ യാതൊരു അഹങ്കാരവും ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ, ബിഗ് സല്യൂട്' എന്നൊരാൾ വിഡിയോക്ക്​ താഴെ കമന്‍റിട്ടു.

'താരപുത്രനെന്ന ജാഡയില്ലാത്ത ഒരാളാണ് പ്രണവ്. പണ്ട് ചെറായി ബീച്ചില്‍ വെച്ച് കൂടെ ആരും ഇല്ലാതെ വളരെ സിംപിളായി ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. ഏട്ടന്‍റെ മകനല്ലേ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ പഴയ ലാലേട്ടന്‍റെ ആ ചിരിയാണ് മുഖത്ത് കാണാന്‍ കഴിഞ്ഞത്, പ്രണവ്മോഹന്‍ലാല്‍ ♥' എന്നായിരുന്നു യദു കണ്ണൂരിന്‍റെ കമന്‍റ്​.

ഹിമാലയൻ യാത്രയിൽ പ്രണവിനൊപ്പം സഹോദരി മായയുമുണ്ട്. ഹിമാലത്തിൽനിന്നുള്ള ചിത്രങ്ങൾ മായ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കു​െവച്ചിരുന്നു. വിനീത്​ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ്​​ പ്രണവ് നായകനാകുന്ന അടുത്ത സിനിമ. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlal
News Summary - Pranav Mohanlal found on the way to Manali; Fans taking over the video
Next Story