Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
munnar topstation
cancel
Homechevron_rightTravelchevron_rightExplorechevron_rightതണുപ്പിൽ മുങ്ങി...

തണുപ്പിൽ മുങ്ങി മൂന്നാർ; ബുധനാഴ്ച രേഖപ്പെടുത്തിയത്​ കേരളത്തിലെ കുറഞ്ഞ താപനില

text_fields
bookmark_border

മൂന്നാർ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ തണുപ്പിൽ മുങ്ങി മൂന്നാർ. സംസ്ഥാനത്തെ ഏറ്റവും കടുത്ത തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാറിൽ അനുഭവപ്പെട്ടത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ഈ സമയമാണ് മൂന്നാർ സന്ദർശകരെക്കൊണ്ട് നിറയുന്നതും. ഈ സീസണിൽ ഏറ്റവും കൂടുതൽ തണുപ്പ് ബുധനാഴ്ചയാണ്​. 5.5 ഡിഗ്രി ആയിരുന്നു താപനില. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്.

ഈ മാസം തുടക്കം മുതൽ മൂന്നാറിൽ തണുപ്പ് ആരംഭിച്ചിരുന്നു. ഇതോടെയാണ് തളർന്നുകിടന്ന വിനോദസഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടായത്. മീശപ്പുലിമല, രാജമല, സൈലൻറ്​ വാലി എന്നിവിടങ്ങളിൽ തണുപ്പ് വർധിച്ചതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായി.

സംസ്ഥാനത്തിന് അകത്തുള്ള സഞ്ചാരികളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ എത്തുന്നത്. ഇതിൽതന്നെ ഹിൽ സ്​റ്റേഷനുകളായ കൊളുക്കുമലയും മീശപ്പുലിമലയും കാണാൻ യുവാക്കളുടെ സംഘങ്ങളും എത്തുന്നുണ്ട്.

കാർഷിക ഗ്രാമങ്ങളായ വട്ടവടയും കാന്തല്ലൂരും കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ്. ഹൈഡൽ ടൂറിസം വകുപ്പിനു​ കീഴിലുള്ള മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചു.

വരയാടുകളുടെ കേന്ദ്രമായ രാജമലയിലും സന്ദർശകർ എത്തിയത് വിനോദസഞ്ചാര മേഖലക്ക്​ ഉണർവായി. പുതുവർഷത്തിൽ പുറത്തുനിന്നുള്ള കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar
News Summary - Munnar immersed in cold; The lowest temperature recorded in Kerala on Wednesday
Next Story