
കാടുണ്ട്, കാറുകളില്ല, മനംതുറന്ന് ശ്വസിക്കാം; ഈ സ്മാർട്ട് സിറ്റിയിൽ സ്ഥിരതാമസത്തിന് കൊതിക്കാത്തവരുണ്ടോ...
text_fieldsനഗരവത്കരണം മിക്കപ്പോഴും പലനാടുകൾക്കും തീരാശാപമായി മാറുകയാണ് പതിവ്. ഇന്ത്യയിലടക്കം അതിന്‍റെ ദുരന്തം ജനങ്ങളെ തേടിയെത്താറുണ്ട്. എന്നാൽ, ഇതിനെല്ലാം എന്നും മാതൃകയാണ് സിംഗപ്പൂരെന്ന കൊച്ചുരാജ്യം. നഗരങ്ങൾക്കുള്ളിൽ ജീവവായുവേകി നിരവധി പച്ചത്തുരുത്തുകളാണ് ഇവിടെയുള്ളത്.
നഗരത്തിന് നടുവിൽ പ്രകൃതിയോടിണങ്ങിയ ഇക്കോ സ്മാർട്ട് സിറ്റിയുടെ നിർമാണത്തിലാണ് സിംഗപ്പൂർ. ഫോറസ്റ്റ് സിറ്റി എന്നറിയപ്പെടുന്ന ഈ പുതിയ സ്ഥലം പ്രകൃതിയുടെ യഥാർത്ഥ സങ്കേതമായിരിക്കും. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക, നല്ലൊരു ഭാവിക്ക് വഴിയൊരുക്കുക എന്നിവയാണ് ഇതുകൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.
പശ്ചിമ മേഖലയിലെ തെംഗയിലാണ് നഗരം ഒരുക്കുന്നത്. 42,000 അപ്പാർട്ട്മെന്റുകളുള്ള അഞ്ച് റെസിഡൻഷ്യൽ ഭാഗങ്ങളാണ് ഇവിടെ ഉണ്ടാവുക. പാർക്ക്, ഗാർഡൻ, ഫോറസ്റ്റ് ഹിൽ, പ്ലാേന്റഷൻ, ബ്രിക്ക് ലാൻഡ് എന്നിവയും ഇതിൽ ഉൾപ്പെടും. 100 മീറ്റർ വീതിയും അഞ്ച് കിലോമീറ്റർ നീളവും വരുന്ന മരങ്ങളുടെ ഇടനാഴിയും ഇവിടത്തെ പ്രത്യേകതയാണ്. നഗരത്തിലെ കാർബൺ പ്രസരണം കുറക്കാൻ ഇത് ഏറെ സഹായിക്കും.
Also read: സിങ്കപ്പൂരിലെ ഇൗ കാനനവഴികൾ നിങ്ങളെ വിസ്മയിപ്പിക്കും
നിലവിൽ ഈ പ്രദേശം സൈനിക കേന്ദ്രമായാണ് ഉപയോഗിക്കുന്നത്. ഇതിന് ചുറ്റും ഇഷ്ടിക നിർമാണ ഫാക്ടറികളുമുണ്ട്. സ്മാർട്ട് സിറ്റി വരുന്നതോടെ ഇതെല്ലാം ഒഴിവാകും. കാറുകൾക്ക് ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. കാൽനടയാത്രക്കാർക്കും സൈക്ലിംഗിനും സുരക്ഷിത മേഖലകളുണ്ടാകും.
അതേസമയം, ഇവിടത്തെ താമസക്കാർക്ക് പട്ടണത്തിലേക്ക് പോകാൻ ബസുകളിൽ യാത്ര ചെയ്യാൻ കഴിയും. കൂടാതെ ജലഗതാഗത സംവിധാനവുമുണ്ടാകും. 2022 അവസാനത്തോടെ സ്മാർട്ട് സിറ്റി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
