Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gallipoli Underwater Museum
cancel
Homechevron_rightTravelchevron_rightExplorechevron_rightകടലിനടിയിൽ...

കടലിനടിയിൽ ഒളിച്ചിരിക്കുന്ന ചരിത്ര കാഴ്ചകൾ; ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

text_fields
bookmark_border

സ്​കൂബ ഡൈവ്​ ചെയ്​ത്​ കടലിനടിയിൽ പോയാൽ സാധാരണ കാണാനാവുക പ്രകൃതി ഒളിപ്പിച്ചുവെച്ച അത്​ഭുത കാഴ്ചകളാണ്​. ബഹുവർണ നിറത്തിലെ മത്സ്യങ്ങൾ, വിവിധ രൂപത്തിലുള്ള ജീവികൾ, ചെടികൾ എന്നിവയെല്ലാം നിറകാഴ്​ചയൊരുക്കും.

എന്നാൽ, തുർക്കിയിലെ ഗാലിപോളിയിൽ മുങ്ങിത്താഴ്​ന്നാൽ കാണാനാവുക ചരിത്രസംഭവങ്ങളാകും. കടലിന്‍റെ അടിത്തട്ടിൽ തകർന്ന കപ്പലിന്‍റെ അവശിഷ്​ടങ്ങൾ അടങ്ങിയ മ്യൂസിയം ദിവസങ്ങൾക്ക്​ മുമ്പാണ്​ അനാച്ഛാദനം ചെയ്​തത്​. ചരിത്ര യുദ്ധത്തിന്‍റെ അവശേഷിപ്പുകൾ പര്യവേക്ഷണം ചെയ്യാൻ സഞ്ചാരികൾക്ക്​ ഈ മ്യൂസിയം അവസരം നൽകുന്നു.

1915-16ൽ ഒന്നാം ലോകമഹായുദ്ധക്കാലത്ത് മുങ്ങിയ കപ്പലുകളാണ് ഇവിടെയുള്ളത്​. തുർക്കിയുടെ തലസ്​ഥാനമായ അങ്കാറയിൽനിന്ന്​ 700 കിലോമീറ്റർ അകലെ ഡാർഡനെല്ലസ് കടലിടുക്കിലാണ്​ ഈ മ്യൂസിയമുള്ളത്​.


ഇവിടെ നടന്ന ഗാലിപോളി യുദ്ധത്തിൽ നിരവധി ആസ്‌ട്രേലിയൻ, ന്യൂസിലാൻഡ്​ സൈനികർക്കാണ്​ ജീവൻ നഷ്​ടമായത്​. മരിച്ചുവീണ 500,000 സൈനികരെ ആദരിക്കുന്നതിന്‍റെ ഭാഗമായി 1973ൽ ഗാലിപോളിയെ ഹിസ്​റ്റോറിക്കൽ പാർക്കായി പ്രഖ്യാപിച്ചു. ഇവിടെ യുദ്ധവുമായി ബന്ധപ്പെട്ട ട്രഞ്ചുകളും കോട്ടകളും ടവറുകളുമെല്ലാമുണ്ട്​. കൂടാതെ തുർക്കി, ആസ്​​ട്രേലിയ, ന്യൂസിലാൻഡ്​, ഇംഗ്ലണ്ട്​, ഫ്രാൻസ്​ എന്നിവിടങ്ങളിൽനിന്നുള്ള സൈനികരുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്​.

കടലിനടിയിലെ യുദ്ധശേഷിപ്പുകൾ കാണാൻ പോകുന്നതിന്​ നേരത്തെ അധികാരികളിൽനിന്ന്​ പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ഈ പ്രദേശം എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്​.

ഡൈവർമാർക്ക് ഇവിടെ 14 യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാൻ കഴിയും. ബോംബാക്രമണത്തിൽ തകർന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ 'എച്ച്.എം.എസ് മജസ്റ്റിക്' ആണ്​ ഇവിടുത്തെ ഏറ്റവും പ്രശസ്തമായ അവശിഷ്ടങ്ങളിൽ ഒന്ന്. സെദ്ദുൽബാഹിർ ഗ്രാമത്തിൽ ജല ഉപരിതലത്തിൽനിന്ന്​ 80 അടി താഴെയാണ് കപ്പലിന്‍റെ അവശിഷ്ടം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkey
News Summary - Historical sights hidden under the sea; This is a different museum in Turkey
Next Story