Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
thalassery heritage run
cancel
camera_alt

image source: thalasseryheritage

Homechevron_rightTravelchevron_rightExplorechevron_rightതലശ്ശേരിയുടെ ചരിത്ര...

തലശ്ശേരിയുടെ ചരിത്ര പൈതൃക വഴികളെ കോർത്തിണക്കി 'ഹെറിറ്റേജ് റൺ'; പങ്കാളിയാകാൻ ഇതാ അവസരം

text_fields
bookmark_border

തലശ്ശേരിയുടെ ചരിത്ര പൈതൃക വഴികളെ കോർത്തിണക്കിക്കൊണ്ട് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ 'ഹെറിറ്റേജ് റൺ' സംഘടിപ്പിക്കുന്നു. തലശ്ശേരിയുടെ ചരിത്ര പൈതൃക വഴികൾ അടയാളപ്പെടുത്തുന്ന തലശ്ശേരി കോട്ട, സെന്‍റ്​ ആംഗ്ലിക്കൻ ചർച്ച്, താഴെയങ്ങാടി, നൂറ്റാണ്ടുകളുടെ വാണിജ്യ ചരിത്രം വിളിച്ചോതുന്ന പാണ്ടികശാലകൾ, ജവഹർ ഘട്ട്, ജഗന്നാഥ ടെമ്പിൾ തുടങ്ങി തലശ്ശേരിയുടെ ഇന്നലെകളിലെ പൗരാണിക ചരിത്രം വിളിച്ചോതുന്ന നഗര പ്രദേശങ്ങളിലൂടെയാണ് തലശ്ശേരി ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നത്.

പുരാതന - മധ്യകാല - ആധുനിക ഇന്ത്യൻ ചരിത്രത്തിൽ തന്നെ സവിശേഷമായ ചരിത്ര സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന പ്രദേശമാണ് തലശ്ശേരി. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ സാംസ്കാരികവും വാണിജ്യവും വിദ്യാഭ്യാസവും മതവും കായികപരവുമൊക്കെയായ നാഗരികതകളുടെ ഔന്നത്യത്തിന്‍റെ സ്ഥാനമായി തലശ്ശേരി നിലകൊണ്ടു. തലശ്ശേരിയുടെ ഈ പൈതൃകം ഹെറിറ്റേജ്​ റണ്ണിലൂടെ അടുത്തറിയാം. ജനുവരി രണ്ടിനാണ്​ പരിപാടി.

പരിപാടിയിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മെഡലുകളുമാണ് നൽകുന്നത്. പൈതൃക യാത്രയിൽ പങ്കാളികളാകാനും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryHeritage Run
News Summary - 'Heritage Run' connects Thalassery's historical heritage roads
Next Story