മിറാക്ൾ ഗാർഡനിൽ ജന്മദിനത്തിൽ സൗജന്യ പ്രവേശനം
text_fieldsമിറാക്ൾ ഗാർഡൻ
ദുബൈ: നഗരത്തിലെ സുപ്രധാന ശൈത്യകാല സന്ദർശക കേന്ദ്രമായ മിറാക്ൾ ഗാർഡനിലേക്ക് ജന്മദിന ദിവസങ്ങളിൽ വ്യക്തികൾക്ക് സൗജന്യമായി പ്രവേശിക്കാം. കഴിഞ്ഞ മാസമാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ മിറാക്ൾ ഗാർഡൻ 14ാമത് സീസൺ തുടക്കമായത്. 15 കോടി പൂക്കളാണ് മനോഹരമായി ഗാർഡനിൽ സംവിധാനിച്ചിട്ടുള്ളത്. ഗാർഡനിലേക്കുള്ള ടിക്കറ്റിന് മുതിർന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾ അല്ലാത്തവർക്കും 105 ദിർഹമും കുട്ടികൾക്ക് 85 ദിർഹമുമാണ് നിരക്ക്.
യു.എ.ഇ നിവാസികൾക്ക് മുതിർന്നവർക്ക് 73.5 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 52.5 ദിർഹമിനും ടിക്കറ്റ് ലഭിക്കും. അതേസമയം, ജന്മദിനത്തിൽ സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. പ്രവേശന കവാടത്തിൽ പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ തെളിവായി കാണിച്ചാൽ മതിയാകും.
ദുബൈയുടെ ഹൃദയഭാഗത്തുള്ള വിനോദ കേന്ദ്രത്തിലേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് സന്ദർശകരാണ് ഒഴുകിയെത്തുന്നത്. റോസാപ്പൂക്കളുടെ കമാനങ്ങൾക്കടിയിൽ നടക്കാനും, മനോഹരമായ പുഷ്പ സൃഷ്ടികൾ കാണാനുമുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. പുഷ്പ കൊട്ടാരം, എമിറേറ്റ്സ് എ380 വിമാനം എന്നിങ്ങനെ പൂന്തോട്ടത്തിൽ ശ്രദ്ധേയമായ ഇൻസ്റ്റാളേഷനുകളും കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

