Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
drass
cancel
Homechevron_rightTravelchevron_rightExplorechevron_rightഅതിശൈത്യം​, കൊടുംചൂട്,...

അതിശൈത്യം​, കൊടുംചൂട്, കനത്ത മഴ; അനുഭവിച്ചറിയാം ഇന്ത്യയിലെ അസാധാരണ സ്​ഥലങ്ങൾ

text_fields
bookmark_border

വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ്​ ഇന്ത്യ. ജാതി, മതം, സംസ്​കാരം, ഭാഷ, ഭക്ഷണ രീതികൾ എന്നിവയിൽ മാത്രമല്ല, ഒാരോ നാടിൻെറയും ഭൂപ്രകൃതിയിൽ വരെ വൈവിധ്യങ്ങൾ നിറഞ്ഞിരിക്കുന്നു. മഴയും ചൂടും മഞ്ഞുമെല്ലാം ഈ നാടുകളെ വ്യത്യസ്​തമാക്കുന്നു.

രാജ്യത്തിൻെറ മിക്ക ഭാഗങ്ങളും ശരാശരി താപനിലയെക്കാൾ മുകളിലോ താഴെയോ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ചിലയിടങ്ങളിൽ ഇതിൻെറ തീവ്രമായ അനുഭവം നമുക്ക്​ ലഭിക്കും. ഇത്തരത്തിൽ ലോകത്ത്​ തന്നെ റെക്കോർഡുകളിൽ ഇടംപിടിച്ച്​ സ്​ഥലങ്ങൾ ഇന്ത്യയിലുണ്ട്​. അവയിൽ ചിലത്​ ഇവിടെ പരിചയപ്പെടാം.

മൗസിൻ‌റാം

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് മൗസിൻറാം സ്​ഥിതി ചെയ്യുന്നത്​. ലോകത്തിലെ തന്നെ ഏറ്റവും ഈർപ്പമുള്ള സ്ഥലമെന്ന റെക്കോർഡ് ഈ ഗ്രാമത്തിനാണ്​. ശരാശരി 11,872 മില്ലിമീറ്റർ മഴയാണ്​ ഇവിടെ ലഭിക്കാറ്​. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അനുസരിച്ച് ഈ സ്ഥലത്ത് 1985ൽ 26,000 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.


മേഘാലയ സന്ദർശിക്കു​േമ്പാൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്​ഥലമാണിത്​. തലസ്​ഥാനമായ ഷില്ലോങിൽനിന്ന്​ 60 കിലോമീറ്റർ അകലെ ബംഗ്ലാദേശ്​ അതിർത്തിക്ക്​​ അടുത്തായിട്ടാണ്​ ഈ പ്രദേശം.

ഫലോഡി

ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ്​ ഫലോഡി. ഇവിടെ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. താർ മരുഭൂമിയിലെ ബഫർ സോണിലാണ് ഈ പ്രദേശം. താപനില ഉയരാനുള്ള കാരണവും ഇത്​ തന്നെ.


ഉയർന്ന താപനിലയാണെങ്കിലും നിരവധി പേർ ഇവിടെ അധിവസിക്കുന്നുണ്ട്​. കൂടാതെ ധാരാളം സഞ്ചാരികളാണ്​ ഇവിടേക്ക്​ എത്താറ്​. ജയ്​പുരിൽനിന്ന്​ 400 കിലോമീറ്റർ അകലെ, പൊഖ്​റാന്​ സമീപമാണ്​ ഫലോഡി​.

ദ്രാസ്

കാർഗിലിനും സോജിലാ പാസിനും ഇടയിലാണ് ഈ മനോഹരമായ പട്ടണം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ താമസിക്കുന്ന ലോകത്തിലെ രണ്ടാമത്തെ തണുപ്പേറിയ നാടാണിത്​. ലഡാക്കിലേക്കുള്ള വാതിൽ എന്നാണ്​ ഇത് അറിയപ്പെടുന്നത്​. സമുദ്രനിരപ്പിൽ 10,800 അടി ഉയരത്തിൽ സ്​ഥിതി ചെയ്യുന്ന ഇവിടെ ശരാശരി താപനില -23 ഡിഗ്രി സെൽഷ്യസാണ്.


വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണിത്​. ശൈത്യകാലത്ത് താപനില -45 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്​. 1995 ജനുവരിയിൽ -60 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു. സർവകാല റെക്കോർഡാണിത്​.

കുട്ടനാട്

കേരളത്തിൻെറ സ്വന്തം കുട്ടനാട്​ ആണ്​ ഇന്ത്യയിലെ ഏറ്റവും താഴ്​ന്ന പ്രദേശം. സമുദ്രനിരപ്പിൽനിന്ന് നാല്​ മുതൽ പത്ത്​ അടി താഴെയാണ് ഇവിടെ കൃഷി നടത്തുന്നത്. ഇന്ത്യയുടെ നെതർലാൻഡ്​സ്​ എന്നും ഇവിടം അറിയപ്പെടുന്നു. ഇത്രയും താഴ്ന്ന ഭാഗത്ത്​ കൃഷി നടത്തുന്ന ലോകത്തിലെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ്​ കുട്ടനാട്​.


ലേഹ്​

11,500 അടി ഉയരത്തിൽ സ്​ഥിതി ചെയ്യുന്നു ലേഹ്​ പട്ടണം ഇന്ത്യയിലെ ഏറ്റവും വരണ്ട സ്ഥലമാണ്. വളരെ കുറഞ്ഞ മഴയാണ്​ ഇവിടെ ലഭിക്കുന്നത്​. ശൈത്യകാലത്ത്​ ഇവിടെ താപനില മരവിപ്പിക്കുന്ന അവസ്​ഥയിലെത്തും.

ലഡാക്കിലെ അതിമനോഹരമായ ഹിമാലയൻ കൊടുമുടികളുടെ താഴ്​വാരത്താണ്​ ഈ പട്ടണം. ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വിദൂര പ്രദേശങ്ങളിൽനിന്നുപോലും നിരവധി സഞ്ചാരികളാണ്​ എത്താറ്​. റൈഡർമാരുടെ പ്രിയനാട്​ കൂടിയാണിവിടം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mawsynramphalodi
News Summary - Extreme cold, extreme heat, heavy rain; Experience the extraordinary places in India
Next Story