പൂർത്തിയാകുന്നു, അജ്മാെൻറ പൈതൃക നഗരി
text_fieldsദ്രുതഗതിയില്‍ വളരുന്ന അജ്മാന് എമിറേറ്റിെൻറ പൗരാണികത നിലനിര്‍ത്തൽ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് പൈതൃക നഗരി. രണ്ടരക്കോടി ദിര്‍ഹം ചിലവിൽ ഒരുക്കുന്ന നഗരി എമിറേറ്റിെൻറ ചരിത്ര- സാംസ്കാരിക പ്രത്യേകതകൾ ഉയർത്തിക്കാണിക്കുന്നു. പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഈ പദ്ധതി അജ്മാന് വിനോദ സഞ്ചാരത്തിന് ഏറെ മുതല്‍കൂട്ടാകും.
അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യുസിയം കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. സംസ്കാരവും സമ്പദ് വ്യവസ്ഥയും സമന്വയിപ്പിച്ചുള്ള പൈതൃക കച്ചവട കേന്ദ്രമായ സാലഹ് അങ്ങാടി, വിശാലമായ സിനിമാ കോംപ്ലക്സ്, വ്യാപാര കേന്ദ്രങ്ങള്‍, ഭോജന ശാലകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി. അജ്മാെൻറ പാരമ്പര്യ മൂല്യങ്ങള്‍ വരും തലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും ഇവിടം. പുരാതന ചരിത്രം, ആധികാരിക നാഗരികത, എമിറേറ്റിെൻറ ഭൂതകാലം, പൂർവ്വിക സ്മരണകൾ, നേട്ടങ്ങൾ എന്നിവ തേടുന്നവരുടെ ലക്ഷ്യസ്ഥാനമായി ഈ നഗരി മാറും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രമാണിത്. വിവിധ തരത്തിലുള്ള നിരവധി സ്റ്റോറുകൾ, കഫേകൾ, പുരാവസ്തു വില്‍പ്പന കേന്ദ്രങ്ങള്‍, സുഗന്ധ ദ്രവ്യ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ വേലി, കവി തെരുവ്, അൽ മിസാൻ ശിൽപം, പുരാതന പാതകൾ, പുരാതന മരങ്ങൾ, പാരമ്പര്യ, പുരാതന വസ്തുക്കൾ, ബോട്ടുകൾ എന്നിവയും ഇവിടെ സന്ദര്‍ശകര്‍ക്കായി കാത്തുസൂക്ഷിച്ച് വെച്ചിരിക്കുന്നു.

