Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightബജറ്റ് ടൂറിസം:...

ബജറ്റ് ടൂറിസം: ‘മട്ടാഞ്ചേരി വൈബ്സിന്’ യാത്രയാകാം കെ.എസ്.ആർ.ടി.സിയോടൊപ്പം

text_fields
bookmark_border
ബജറ്റ് ടൂറിസം: ‘മട്ടാഞ്ചേരി വൈബ്സിന്’ യാത്രയാകാം കെ.എസ്.ആർ.ടി.സിയോടൊപ്പം
cancel

പാലക്കാട്: പുതുവർഷ പുലരികളിൽ യാത്രകൾ ആസ്വാദ്യകരമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലും ഒരുങ്ങിക്കഴിഞ്ഞു. ജനുവരിയിൽ ജില്ലയിൽ നിന്ന് മൂന്ന് ഡിപ്പോകളിൽ നിന്നായി 90 യാത്രകളാണ് വിനോദ യാത്രികർക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുള്ളത്. പാലക്കാട് ഡിപ്പോയിൽ നിന്ന് 35 യാത്രകളും മണ്ണാർക്കാട് ഡിപ്പോ 27 യാത്രകളും ചിറ്റൂർ ഡിപ്പോ 28 യാത്രകളുമാണ് ഈ മാസം ഒരുക്കിയിട്ടുള്ളത്. നെല്ലിയാമ്പതിയിലേക്കുതന്നെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി കൂടുതൽ യാത്രകളുള്ളത്.

പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നായി 18 യാത്രകൾ. ടൂറിസം യാത്രകൾക്കൊപ്പം ജനുവരി മൂന്ന് മുതൽ 13 വരെ എല്ലാദിവസവും പാലക്കാട്, ചിറ്റൂർ യൂനിറ്റുകളിൽ നിന്ന് തിരുവൈരാണിക്കുളം ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. ജനുവരിയിലെ ഹൈലേറ്റായി മട്ടാഞ്ചേരി വൈബ്സ് എന്ന പുതിയ ട്രിപ്പും ആരംഭിക്കുന്നുണ്ട്. ക്രിസ്മസ് അവധിക്കാലം കഴിഞ്ഞതിനാൽ ജനുവരിയിൽ യാത്രകളുടെ എണ്ണം കുറവാണ്. മലക്കപ്പാറ, ഗവി, മാമലക്കണ്ടം വഴി മൂന്നാർ, രാമക്കൽമേട്, സൈലന്റ്‍വാലി, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കെല്ലാം ഈമാസവും ജില്ലയിൽനിന്ന് യാത്രകൾ ഒരുക്കിയിട്ടുണ്ട്.

വൈബാക്കാം, യാത്രകൾ

മട്ടാഞ്ചേരിയിലേക്കുള്ള യാത്രയാണ് പരീക്ഷണാർഥം ജില്ലയിൽ നിന്ന് തുടങ്ങുന്നത്. 11, 25 തീയതികളിലാണ് പാലക്കാടു നിന്നുള്ള യാത്ര. ഈ മാസം ജില്ല ഡിപ്പോയിൽ നിന്ന് ഒമ്പത് യാത്രകളാണ് നെല്ലിയാമ്പതിയിലേക്ക്. രണ്ട്, മൂന്ന്, നാല്, 10, 11, 18, 24, 25, 26 തീയതികളിലാണ് നെല്ലിയാമ്പതി യാത്ര. ഒരു ദിവസത്തെ യാത്രക്കായി ഏഴുമണിക്കാണ് ബസ് ഡിപ്പോയിൽ നിന്ന് പുറപ്പെടുക. മൂന്ന്, 18, 26, 31 തീയതികളിൽ സൈലന്റ് വാലിയിലേക്കും 10, 18, 26 തീയതികളിൽ മലക്കപ്പാറയിലേക്കും 10, 25 തീയതികളിൽ ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. 26ന് നിലമ്പൂരിലേക്കാണ് യാത്ര.

കുട്ടനാട് കായൽ യാത്രക്ക് രാവിലെ അഞ്ചിനും നിലമ്പൂർ, മലക്കപ്പാറ യാത്ര 5.30നും സൈലന്റ് വാലി യാത്ര രാവിലെ ആറിനുമാണ് പുറപ്പെടുക. രണ്ട്, എട്ട്, 14, 26 തീയതികളിൽ കൊച്ചി ആഡംബര കപ്പൽ യാത്രയാണ്. മൂന്ന്, 17, 25 തീയതികളിൽ ഗവിയിലേക്കും 10, 17, 24 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവി യാത്ര. മൂന്നാറിലേക്ക് രണ്ട് പകലും രണ്ട് രാത്രിയും ഉള്ള പാക്കേജാണ്. നാല്, 11, 18, 25 തീയതികളിൽ ഇല്ലിക്കൽ മേട്- ഇലവീഴാപൂഞ്ചിറ- മലങ്കര ഡാമിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. ഒരുദിവസത്തെ ഇല്ലിക്കൽമേട് യാത്ര രാവിലെ 4.30നാണ് ആരംഭിക്കുക. യാത്രക്ക് വിളിക്കാം: 94478 37985, 83048 59018.

ചിറ്റൂരിലെ യാത്ര

മൂന്ന് മുതൽ 13 വരെയുള്ള തീയതികളിൽ തിരുവൈരാണിക്കുളത്തേക്കുള്ള യാത്രതന്നെയാണ് ചിറ്റൂരിൽ നിന്നുള്ള ജനുവരിയിലെ പ്രധാനയാത്ര. രണ്ട്, 11, 18, 25 തീയതികളിലാണ് ഡിപ്പോയിൽ നിന്നുള്ള നെല്ലിയാമ്പതി യാത്ര. 18ന് സൈലന്റ് വാലിയിലേക്കും 26ന് നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്. 10ന് ആലപ്പുഴയിലേക്കും 25ന് ഗവിയിലേക്കുമാണ് യാത്ര. 17, 26 തീയതികളിൽ മലക്കപ്പാറയിലേക്കും 10, 24 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്. 11, 25 തീയതികളിൽ ഇല്ലിക്കൽകല്ല് ഇലവീഴാപൂഞ്ചിറ മലങ്കര ഡാം യാത്രയും ഒരുക്കിയിട്ടുണ്ട്. 17ന് രാമക്കൽമേടിേലക്ക് യാത്രയുണ്ട്. 11, 25 തീയതികളിലാണ് മട്ടാഞ്ചേരി യാത്ര. പാക്കേജിന്റെ പേര് 94953 90046ലേക്ക് വാട്സ്ആപ്പ് ചെയ്താലും വിവരങ്ങൾ ലഭിക്കും. വിവരങ്ങൾക്ക്: 94953 90046 .

മണ്ണാർക്കാട് ഡിപ്പോയിലെ ഉല്ലാസയാത്രകൾ

മൂന്ന്, നാല്, 11, 18, 25 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും ഇതേ തീയതികളിൽ ഇല്ലിക്കൽ കല്ല്-ഇലവീഴാപൂഞ്ചിറ-മലങ്കര ഡാമിലേക്കും മണ്ണാർക്കാടുനിന്ന് യാത്ര ഉണ്ട്., രണ്ടിന് ആഡംബര കപ്പൽ യാത്ര, മൂന്ന്, 17, 25 തീയതികളിൽ ഗവി , 10, 17, 24 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാർ, മൂന്ന്, 10, 18, 26 തീയതികളിൽ മലക്കപ്പാറ, നാല്, 26 തീയതികളിൽ നിലമ്പൂർ, 10, 25 തീയതികളിൽ ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്ര എന്നിങ്ങനെയാണ് പാക്കേജുകൾ. 11, 25 തീയതികളിലാണ് മട്ടാഞ്ചേരി വൈബ് യാത്രയുള്ളത്. വിളിക്കുക: 94463 53081, 80753 47381.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mattancherryKSRTCBudget tourismTourism News
News Summary - Budget Tourism: Travel to ‘Mattancherry Vibes’ with KSRTC
Next Story