Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പഞ്ചാബിലെ ഭക്ഷണം അടിപൊളി’; ഗ്രാമജീവിതമാണ് ഏറ്റവും മികച്ചതെന്ന് ബ്രിട്ടീഷ് ട്രാവൽ വ്ലോഗർ

text_fields
bookmark_border
‘പഞ്ചാബിലെ ഭക്ഷണം അടിപൊളി’; ഗ്രാമജീവിതമാണ് ഏറ്റവും മികച്ചതെന്ന് ബ്രിട്ടീഷ് ട്രാവൽ വ്ലോഗർ
cancel

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് സ്വന്തം റാങ്കിങ് തയാറാക്കുകയാണ് ബ്രിട്ടീഷ് ട്രാവൽ വ്ലോഗർ ജാക്ക് ഹീറ്റൺ. ഇതിനോടകം എട്ട് സംസ്ഥാനങ്ങൾ സന്ദർശിച്ച അദ്ദേഹം പഞ്ചാബിന് നാലാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവയാണ് പട്ടികയിൽ പഞ്ചാബിന് മുന്നിലുള്ളത്.

ആദ്യം പഞ്ചാബ് തനിക്ക് അത്ര പ്രിയപ്പെട്ടതായിരുന്നില്ലെന്ന് ഹീറ്റൺ തുറന്നുപറയുന്നു. ഉത്തരേന്ത്യയിലെ ആദ്യ നിമിഷങ്ങൾ അൽപം അമ്പരപ്പിക്കുന്നതായിരുന്നു. ബഹളവും തിരക്കും നിറഞ്ഞ അന്തരീക്ഷം ആദ്യം എന്നെ അസ്വസ്ഥനാക്കി. എന്നാൽ സംസ്ഥാനത്തിലൂടെ സഞ്ചരിച്ച് പ്രദേശവാസികളെ കണ്ടുമുട്ടിയതോടെ, അവിടുത്തെ ഭക്ഷണവും സംസ്കാരവും അനുഭവിച്ചതോടെ ആ ധാരണ പാടെ മാറിയെന്ന് ജാക്ക് പറയുന്നു.

‘ഇന്ത്യയിൽ ദയയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഒരേയൊരു സ്ഥലം ഞാൻ കണ്ടെത്തിയെന്ന് തോന്നുന്നു" എന്നാണ് ഹീറ്റൺ പറഞ്ഞത്. പഞ്ചാബികളുടെ ആതിഥേയത്വത്തെ അവിശ്വസനീയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ബഹളമയവും അരാജകത്വം നിറഞ്ഞതുമാണെന്ന് തോന്നിയെങ്കിലും, അവിടുത്തെ ജനങ്ങളാണ് സന്ദർശനത്തെ സാർത്ഥകമാക്കിയതെന്ന് ജാക്ക് പറയുന്നു.അമൃത്സറിലെ സുവർണക്ഷേത്രമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. ഗംഭീരം എന്നാണ് ക്ഷേത്രത്തെ ജാക്ക് വിശേഷിപ്പിച്ചത്. സൗജന്യമായി ഭക്ഷണം നൽകുന്ന ലങ്കാറിനെക്കുറിച്ചും ജാക്ക് പ്രത്യേകം പരാമർശിച്ചു.

യാത്രക്കിടെയുണ്ടായ വ്യക്തിപരമായ അനുഭവങ്ങളും ജാക്ക് പങ്കുവെച്ചു. ഒരു ബാർബർ തന്നിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചിരുന്നു. ഒരു സിഖ് അങ്കിൾ തന്നെ ദത്തെടുത്ത് വീട്ടിലേക്ക് ക്ഷണിച്ചതും പ്രാദേശിക സംസ്കാരം കൂടുതൽ അടുത്തറിയാൻ അവസരം നൽകിയതും ജാക്ക് ഓർക്കുന്നു.

ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ജാക്കിന് നൂറുനാവാണ്. ഇവിടുത്തെ ഭക്ഷണം അതിശയകരമാണ്. പഞ്ചാബിൽ താൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മികച്ചത് വാഗാ അതിർത്തി സന്ദർശനമാണെന്നും ജാക്ക് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ താൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും ഭ്രാന്തമായ അനുഭവമായാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

‘എന്റെ ഏക നെഗറ്റീവ്, ഉത്തരേന്ത്യയിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പായിരുന്നു ഇത് എന്നതാണ്. അത് ശരിക്കും ഒരു ഷോക്ക് ആയിരുന്നു’ സംസ്ഥാനം ബഹളമയവും അരാജകത്വം നിറഞ്ഞതുമാകാമെന്നും എന്നാൽ അവിടുത്തെ ജനങ്ങൾ അനുഭവത്തെ മികച്ചതാക്കുന്നുവെന്നും ജാക്ക് കൂട്ടിച്ചേർത്തു.

പട്യാല പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ജാക്ക് പറഞ്ഞു. "ഈ സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് ഗ്രാമപ്രദേശങ്ങളിലെ ജീവിതമായിരിക്കാം" എന്നാണ് അദ്ദേഹം കുറിച്ചത്.വിഡിയോക്ക് വൻ പ്രതികരണമാണ് ലഭിച്ചത്, പ്രത്യേകിച്ച് പഞ്ചാബികളിൽ നിന്ന്. "വളരെ മധുരം, നിങ്ങൾക്ക് നല്ല സമയം ലഭിച്ചതായി തോന്നുന്നു" എന്ന് ഒരാൾ കുറിച്ചു. "തെറ്റൊന്നുമില്ല. പഞ്ചാബികൾ നിങ്ങളെ ഊട്ടും, കെട്ടിപ്പിടിക്കും. ഏറ്റവും മികച്ച ആളുകൾ" എന്നായിരുന്നു മറ്റൊരു രസകരമായ കമന്‍റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - British Traveller Ranks Punjab No. 4
Next Story