Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Azhimala Siva Temple
cancel
Homechevron_rightTravelchevron_rightExplorechevron_rightകടൽ തീരത്തെ ശിവരൂപ...

കടൽ തീരത്തെ ശിവരൂപ വിസ്​മയം; തീർഥാടന ടൂറിസത്തിന്‍റെ ഭാഗമാകാൻ ആഴിമല ക്ഷേത്രം

text_fields
bookmark_border

തിരുവനന്തപുരം: ആഴിമല ക്ഷേത്രത്തിൽ നിർമിച്ച ശിവപ്രതിമ ജന​ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ തീർഥാടന ടൂറിസത്തിന്‍റെ ഭാഗമാക്കാൻ സർക്കാർ. വിഴിഞ്ഞം തുറമുഖത്തിന് സമീപം കടലിന് അഭിമുഖമായാണ്​ ആഴിമല ശിവക്ഷേത്രമുള്ളത്​.

കടലിന്‍റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്‍റെ 58 അടി ഉയരമുള്ള ശിൽപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്.

ഗൗരവവും സന്തോഷവും ചേർന്ന ഭാവങ്ങളുമായി ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശിൽപ്പത്തിൽ കാണാൻ കഴിയുക. പൂർണമായും കോൺക്രീറ്റിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേർന്നുള്ളതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപ്പന. ശിവരൂപത്തിന്​ താഴെ മൂന്ന്​ നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാനമണ്ഡപവും നിർമിക്കുന്നുണ്ട്​.

ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തെ ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്നാണ് പ്രവേശിക്കുന്നത്. മണ്ഡപത്തിൽ ശിവന്‍റെ ശയന ശിൽപ്പം, അർദ്ധനാരീശ്വര ശിൽപ്പം, ഒമ്പത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശിൽപ്പങ്ങൾ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്.

പ്രതിമ നിൽക്കുന്ന സ്​ഥലത്ത്​ യോഗികൾ തപസ്സിരുന്നുവെന്നാണ്​ ഐതിഹ്യം. പഞ്ചപാണ്ഡവൻമാർ വനവാസ കാലത്ത്​ ഇവിടെ വന്നതായും ഐതിഹ്യമുണ്ട്​. ശ്രീനാരായണ ഗുരുവിന്‍റെ നിർദേശാനുസരണമാണ്​ ഇവിടെ ക്ഷേത്രം സ്ഥാപിക്കുന്നത്​.

ആഴിമല സ്വദേശി തന്നെയായ പി.എസ്. ദേവദത്തൻ എന്ന യുവശിൽപ്പി ആറ്​ വർഷങ്ങൾ കൊണ്ടാണ് ശിൽപ്പം യാഥാർത്ഥ്യമാക്കിയത്. ഇപ്പോൾ ആയിരക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലേക്ക് എത്തുന്നത്. ഇതോടെയാണ്​ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പിൽഗ്രിം ടൂറിസം സർക്യൂട്ടിലേക്ക് ആഴിമലയെ കൂടി സർക്കാർ ഉൾപ്പെടുത്തുന്നത്​.

പദ്ധതി വഴി അമിനിറ്റി സെന്‍റർ ഉൾപ്പെടെ അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. അപകട സാധ്യതയുള്ള മേഖല ആയതിനാൽ സുരക്ഷക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ടാവും പദ്ധതി ആവിഷ്കരിക്കുക. അടുത്തിടെ അഞ്ചു​പേരാണ് ഇവിടെ അപകടത്തിൽപെട്ടത്. ഈ സാഹചര്യത്തിൽ ലൈഫ് ഗാർഡുകളെ അടിയന്തിരമായി നിയോഗിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azhimala Siva Templepilgrimage tourism
News Summary - Azhimala Temple to be a part of pilgrimage tourism
Next Story