Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
potato hotel
cancel
Homechevron_rightTravelchevron_rightExplorechevron_rightനിങ്ങൾ ഉരുളക്കിഴങ്ങ്​...

നിങ്ങൾ ഉരുളക്കിഴങ്ങ്​ പ്രേമിയാണോ? എങ്കിൽ പൊട്ടാറ്റോ ഹോട്ടലിൽ സൗജന്യമായി താമസിക്കാം

text_fields
bookmark_border

സെപ്​റ്റംബർ എന്നാൽ ദേശീയ ഉരുളക്കിഴങ്ങ്​ മാസമാണ്​ അമേരിക്കയിൽ. ഇതിന്‍റെ ഭാഗമായി ഉരുളക്കിഴങ്ങ്​ പ്രേമികൾക്ക്​ വ്യത്യസ്​തമായ ഓഫർ ഒരുക്കിയിരിക്കുകയാണ്​ ഇദാഹോയിലെ പൊ​ട്ടാറ്റോ ഹോട്ടൽ. ഭാഗ്യശാലികൾക്ക്​ സൗജന്യ താമസത്തിനുള്ള അവസരമാണ്​ ലഭിക്കുക. ഏകദേശം ആറ്​ ടൺ ഭാരം വരുന്ന ഈ ഹോട്ടൽ ഉരുളക്കിഴങ്ങിന്‍റെ തനി പകർപ്പാണ്​.

ഉരുളക്കിഴങ്ങ്​ വിഭവങ്ങൾക്ക്​ പേര്​ കേട്ട മക്അലിസ്റ്റേഴ്സ് ഡെലിയുമായി സഹകരിച്ചാണ്​ ​'ദെ ഗ്രേറ്റ്​ സ്​പഡ്​ ഗേറ്റ്​വേ' എന്ന ഓഫർ പ്രഖ്യാപിച്ചത്​​. നാല്​ ദിവസവും മൂന്ന്​ രാത്രിയുമാണ്​ ഇവിടെ സൗജന്യമായി താമസിക്കാനാവുക. കൂടാതെ മക്അലിസ്റ്റേഴ്സിൽനിന്ന്​ ഒരു വർഷത്തേക്ക്​ സൗജന്യമായി വിഭവങ്ങളും ലഭിക്കും.

ഹോട്ടലിലെ താമസത്തിനിടയിൽ വിജയികൾക്ക് ഉരുളക്കിഴങ്ങ് പ്രമേയമായുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയും. ഇവിടെയുള്ള കൂറ്റൻ ട്രെയിലറിലുള്ള യാത്രയാണ്​ ഇതിൽ പ്രധാനം. നാല്​ ടൺ ഉരുളക്കിഴങ്ങ്​ ഉൾക്കൊള്ളാൻ കഴിയും ഈ ട്രെയിലറിന്​.

ഹോട്ടലിനകത്ത്​ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള ഇരിപ്പടം, കിടക്ക എന്നിവയെല്ലാം ഉണ്ടാകും. സമീപത്തായി ചെറിയ തൊഴുത്തും പശുവും ഉണ്ടാകും. മെനുവിലും പ്രധാനമായി ഉരുളക്കിഴങ്ങ്​ വിഭവങ്ങളായിരിക്കും. മക്അലിസ്റ്റേഴ്സിന്‍റെ വെബ്​സൈറ്റ്​ വഴി സെപ്​റ്റംബർ 14ന്​ മുമ്പ്​ അപേക്ഷിക്കുന്നവർക്കാണ്​ മത്സരത്തിൽ പ​ങ്കെടുക്കാനാവുക.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:potato
News Summary - Are you a potato lover? Then you can stay at Potato Hotel for free
Next Story