Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
etihad the residence
cancel
Homechevron_rightTravelchevron_rightExplorechevron_rightവിമാന ടിക്കറ്റ്​...

വിമാന ടിക്കറ്റ്​ നിരക്ക്​ 53 ലക്ഷം രൂപ! ഈ യാത്രയിൽ ആഡംബരത്തിന്​ പരിധിയില്ല​

text_fields
bookmark_border

ആഡംബരങ്ങളെക്കുറിച്ച് പറയുമ്പോൾ ആകാശമാണ്​ പലരും പരിധി നിശ്ചയിക്കാറ്​. എന്നാൽ, ആകാശത്തിലെ ആഡംബരത്തെക്കുറിച്ച്​ എത്രത്തോളം ചിന്തിക്കാനാകും? പരിധിയില്ലാത്ത സൗകര്യങ്ങൾ ലഭിക്കുന്ന ആകാശ യാത്രകളുണ്ട്​. ​പക്ഷെ, അതിന്​ കുറച്ചൽപ്പം പണം ചെലവഴിക്കണം എന്നു മാത്രം. അതായത്​ ഏകദേശം 53 ലക്ഷം രൂപ.

അബൂദബി ആസ്​ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സാണ്​ ഈ ആഡംബര യാത്ര ഒരുക്കുന്നത്​. ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാന സ്യൂട്ട്​ എന്ന റെക്കോർഡും ഇത്തിഹാദിൻെറ 'ദെ റെസിഡൻസി'നാണ്​.

രാജകീയ പ്രൗഢിയോടെ, എല്ലാവിധ സുഖസൗകര്യങ്ങളോടെയും ഇതിൽ യാത്ര ചെയ്യാനാകും. ലണ്ടൻ-മെൽബൺ റൗണ്ട് ട്രിപ്പ് ലക്ഷ്വറി യാത്രക്കാണ്​ 53 ലക്ഷം രൂപ വരിക.

ഇതിൽ ഒരാൾക്ക് 123 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് മുറികളുള്ള 'ദി റെസിഡൻസ്' സ്യൂട്ട് ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലിൻെറ ആഡംബരങ്ങൾ നിറഞ്ഞ ആകാശത്തിലെ കൊച്ചുവീടായി ഇതിനെ പരിഗണിക്കാം.

ഓരോരുത്തരുക്കും പ്രത്യേക പാചകക്കാരൻ ഉണ്ടാകും. ഇഷ്​ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്യാം. കൂടാതെ വലിയ ടെലിവിഷൻ, ​പ്രത്യേകവസ്​​ത്രം, മിനി റഫ്രിജറേറ്റർ എന്നിവയും ലഭിക്കും. ഇരട്ട ലെതറിൻെറ ഇരിപ്പിടങ്ങളാണ്​ സ്യൂട്ടിലുള്ളത്​.

വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്-ഇൻ സൗകര്യം, വി.ഐ.പി ലോഞ്ച് സൗകര്യങ്ങൾ, റെസ്റ്റോറൻറിൽ റിസർവ് ടേബിൾ എന്നിവ ഇതിൻെറ പ്രത്യേകതകളാണ്​. നിങ്ങൾ പ്രത്യേക അതിഥിയായതിനാൽ, വിമാനത്തിൽ കയറിയ ഉടൻ പൈലറ്റിൽ നിന്നുള്ള ഒരു വ്യക്തിഗത കത്തും​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air ticketluxurythe residence
News Summary - Air ticket price Rs 53 lakh! There is no limit to the luxury of this journey
Next Story