Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightഉലകം ചുറ്റും സിനിമ...

ഉലകം ചുറ്റും സിനിമ കൊട്ടക

text_fields
bookmark_border
ഉലകം ചുറ്റും സിനിമ കൊട്ടക
cancel

ക്ലീ​ഷേ സി​നി​മ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​നി​മ​ക​ൾ​കൂ​ടി മ​ല​യാ​ള​ത്തി​ൽ​നി​ന്നു പി​റ​വി​യെ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍നി​ന്നാ​ണ് മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി ഷ​മീം എ.​എം.​എ​സ്.​കെ.​കെ​യു​ടെ സി​നി​മ സ്വ​പ്ന​ത്തി​ന്‍റെ തു​ട​ക്കം. ഒ​രു ക​ലാ​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ പ​റ്റി​യ മൂ​ന്നു സി​നി​മ​ക​ളു​മാ​യി ഇ​ന്ത്യ മു​ഴു​വ​ന്‍ ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​ണ് ഷ​മീം. 2013ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ടി’, 2022​ലെ ‘എ​ന്‍‌.​വി‌.​സി’, 2025 ലെ ‘​റി’ എ​ന്നി​വ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന സി​നി​മ കൊ​ട്ട​ക​യി​ലെ സി​നി​മ​ക​ള്‍.

ആ​ദ്യ സി​നി​മ​യാ​യ ബാ​രി​ക്കേ​ഡ് മു​ത​ല്‍ പു​ല​ര്‍ത്തു​ന്ന പ്ര​മേ​യ​ത്തി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് ഷ​മീ​മി​ന്‍റെ ചി​ന്ത​ക​ളി​ലു​മു​ള്ള​ത്. ന​വം​ബ​റി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച സോ​ളോ ട്രി​പ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പെ​രി​ന്ത​ല്‍മ​ണ്ണ, പോ​ണ്ടി​ച്ചേ​രി, ക​ണ്ണൂ​ര്‍ (ചൈ​ത​ന്യ), കു​റ്റി​പ്പു​റം ( ഇ​ല ഫൗ​ണ്ടേ​ഷ​ന്‍), ത​മി​ഴ്നാ​ട് (എ​ല്‍.​വി പ്ര​സാ​ദ് അ​ക്കാ​ദ​മി), സാ​ഫി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്, മീ​ഡി​യ വ​ണ്‍ അ​ക്കാ​ദ​മി, ലോ​യോ​ള കോ​ള​ജ്, ഓ​തേ​ഴ്സ് ബു​ക്ക്, ച​വ​റ ഫി​ലിം സ്കൂ​ള്‍ ആ​ന്‍ഡ് ക​ൾ​ച​റ​ല്‍ സെ​ന്‍റ​ര്‍ -കൊ​ച്ചി, നി​യോ ഫി​ലിം സ്കൂ​ള്‍ -കൊ​ച്ചി, പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്സി​റ്റി, ബി.​വി.​സി തി​യ​റ്റ​ര്‍ ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 32ഓ​ളം സ്ക്രീ​നി​ങ് ക​ഴി​ഞ്ഞു.

‘ബാ​രി​ക്കേ​ഡി’​ൽ തു​ട​ക്കം

ബാ​രി​ക്കേ​ഡ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ശേ​ഷം എ​ട്ട​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട ഡോ​ക്യു​മെ​ന്റ​റി ചെ​യ്തു. ചെ​യ്ത വ​ര്‍ക്കു​ക​ളി​ല്‍ എ​ല്ലാം തി​യ​റ്റ​റു​ക​ളു​ടെ സ്വാ​ധീ​നം ഉ​ണ്ടാ​യി​രു​ന്നു. ഡോ​ക്യു​മെ​ന്റ​റി​ക്ക് ശേ​ഷം ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് പ്ര​മേ​യ​മാ​ക്കി ‘ഫ​സ്സ്’ എ​ന്ന സി​നി​മ പ്രേ​ക്ഷ​ക​ര്‍ക്ക് മു​ന്നി​ല്‍ എ​ത്തി. സി​നി​മ ക​ണ്ട് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​മോ​ദി​ച്ച നി​മി​ഷം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ജാ​ദ് കാ​ക്കു എ​ഡി​റ്റി​ങ് നി​ര്‍വ​ഹി​ച്ച ‘ഐ​സ്’ എ​ന്ന സി​നി​മ ചെ​യ്തു. പോ​ണ്ടി​ച്ചേ​രി അ​ടി​സ്ഥാ​ന​മാ​ക്കി ചെ​യ്ത റൈ​ഡ​റി​ന് വ​ലി​യ അം​ഗീ​കാ​രം ല​ഭി​ച്ചു. ആ​യി​ര​ത്തോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ ഇ​തി​ല്‍ അ​ണി​നി​ര​ന്നു. ജീ​വി​ത​ത്തി​ലെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ ഏ​ഴു വ​ര്‍ഷ​ത്തെ സി​നി​മ ജീ​വി​ത​ത്തി​നു ഇ​ട​വേ​ള ന​ല്‍കി. ശേ​ഷം 2013ലാ​ണ് ‘ടി’ ​യി​ലൂ​ടെ സം​വി​ധാ​ന​ത്തി​ന്റെ മ​റ്റൊ​ര​ധ്യാ​യം തു​റ​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ സ്റ്റീ​രി​യോ ടൈ​പ്പി​ങ് പ്ര​മേ​യ​മാ​ക്കി നി​ര്‍മി​ച്ച ടി ​പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി.

വി​ദേ​ശി​ക​ള​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി. തി​യ​റ്റ​ര്‍ ആ​ർ​ട്ടി​സ്റ്റും ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യു​മാ​യ ധ​ർ​മ​ലി​ങ്ക​ന്‍, ഫ്രാ​ന്‍സി​ല്‍നി​ന്നു​ള്ള കാ​മി​ലി എ​ന്നി​വ​രു​ടെ അ​ഭി​ന​യം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. പ്ര​ഭാ​ക​ര്‍ എ​ന്ന ഗു​രു ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. പി​ന്നീ​ടു​ള്ള ജീ​വി​ത​യാ​ത്ര​യി​ല്‍ അ​ദ്ദേ​ഹ​മൊ​പ്പ​മു​ണ്ട്. തു​ട​ര്‍ന്നാ​ണ് ജീ​വി​ത​ത്തി​ലും സി​നി​മ​യി​ലും മാ​റ്റ​ങ്ങ​ള്‍ ദൃ​ശ്യ​മാ​യി തു​ട​ങ്ങി​യ​ത്. വി​ഷാ​ദം എ​ന്ന പ്ര​മേ​യ​ത്തെ ഏ​റ്റ​വും ല​ളി​ത​മാ​യി പ്രേ​ക്ഷ​ക​ര്‍ക്കു മു​ന്നി​ല്‍ എ​ത്തി​ക്കു​ന്ന ‘റി’​യി​ല്‍ ന​വീ​ന​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ന്‍ ന​ല്‍കി​യ​ത്. വി​ഷാ​ദം എ​ന്ന വി​ഷ​യ​ത്തെ​യാ​ണ് സെ​ല്‍ഫ് കെ​യ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്ന് സി​നി​മ ഊ​ന്നി​പ്പ​റ​യു​ന്നു. ജീ​വി​ത​ത്തി​ലെ ഏ​ത് സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ പ​റ്റു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്. സി​നി​മ​ക്ക് സം​ഗീ​തം ന​ല്‍കി​യ​ത് ഷെ​മീ​മും ധ​നു​ഷും ചേ​ര്‍ന്നാ​ണ്. ക​ള​ര്‍ ഗ്രേ​ഡി​ങ് -എ​ബി​ന്‍ ഫി​ലി​പ്പ്, കാ​മ​റ ലാ​ലു, അ​ഡീ​ഷ​ന​ല്‍ കാ​മ​റ -ജി.​കെ എ​ന്നി​വ​രാ​ണ് പി​ന്ന​ണി​യി​ല്‍. സം​വി​ധാ​നം, എ​ഴു​ത്ത്, നി​ര്‍മാ​ണം, ഗാ​ന​ര​ച​ന എ​ന്നി​വ ഈ ​സി​നി​മ​യി​ല്‍ നി​ര്‍വ​ഹി​ച്ചു.

എ​ൻ.‍വി.​സി

ജ​നി​ല്‍ മി​ത്ര പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന എ​ൻ.‍വി.​സി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​നി​മ​യാ​ണ്. എ​ഴു​ത്തു​കാ​ര​ന്‍റെ ആ​ത്മ​സം​ഘ​ര്‍ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സി​നി​മ ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ര്‍ണ​ത​ക്കാ​യി ആ​റു​മാ​സ​ത്തോ​ളം ജ​നി​ല്‍ പ​രി​ശീ​ല​നം ചെ​യ്തു. ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സി​നി​മ എ​ന്ന വി​ശേ​ഷ​ണം ഈ ​സി​നി​മ​ക്കാ​ണെ​ന്നും ഇ​നി​യൊ​രി​ക്ക​ലും ത​നി​ക്ക് ഇ​തു​പോ​ലെ ഒ​രു സി​നി​മ ചെ​യ്യാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നും ഷ​മീം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ര​ണ്ടു വ​ര്‍ഷ​ത്തോ​ളം ഇ​ന്ത്യ മു​ഴു​വ​ന്‍ സ​ഞ്ച​രി​ച്ചാ​ണ് ശ​ബ്ദ​ലേ​ഖ​നം ചെ​യ്ത​ത്. ജീ​വി​ത​ത്തി​ല്‍നി​ന്നു​ള്ള യ​ഥാ​ർ​ഥ ശ​ബ്ദ​ങ്ങ​ള്‍ത​ന്നെ​യാ​ണ് സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച​ത്. അ​ട്ട​പ്പാ​ടി, ബം​ഗ​ളൂ​രു, മു​ത്ത​ങ്ങ, കോ​ഴി​ക്കോ​ട്, മ​ധു​ര, ത​മി​ഴ്നാ​ട് എ​ന്നി​വ​യാ​ണ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ന്‍. സം​ഗീ​തം -ഷ​മീം, പ്ര​കാ​ശ് സ​ത്യ, ശ​ബ്ദം - ഷൈ​ജു, കാ​മ​റ -നി​ഷാ​ദ്.

ഓ​രോ യാ​ത്ര​യും തി​രി​ച്ച​റി​വു​ക​ളാ​ണ്

സെ​ൽ​ഫ് ഹീ​ലി​ങ്, പ​ഠി​ച്ച​ത് ശ​രി​യാ​ണോ എ​ന്ന തി​രി​ച്ച​റി​വ്, അ​ടു​ത്ത സി​നി​മ​ക്കാ​യു​ള്ള പ​ഠ​നം ഇ​വ​യാ​ണ് ത​ന്‍റെ ബൈ​ക്ക് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഷ​മീം. ‘ഇ​ന്ത്യ​യി​ലെ പ്രേ​ക്ഷ​ക​രെ മാ​ത്രം മു​ന്നി​ല്‍ ക​ണ്ട​ല്ല എ​ന്‍റെ സി​നി​മ​ക​ള്‍, മ​റി​ച്ച് ലോ​ക​ത്തി​ലെ മു​ഴു​വ​ൻ പ്രേ​ക്ഷ​ക​രെ​യും മു​ന്നി​ല്‍ ക​ണ്ടാ​ണ്. തി​രി​ച്ച​റി​വി​ന്റെ പാ​ത​യി​ലാ​ണ് ഇ​പ്പോ​ൾ. നേ​ടി​യെ​ടു​ത്ത അ​റി​വു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ന്‍ പോ​കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​ണ് യാ​ത്ര. 30 വ​ര്‍ഷ​മാ​യി സി​നി​മ​യെ ആ​ഴ​ത്തി​ല്‍ പ​ഠി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഓ​രോ സി​നി​മ​യും ഒ​രു പ​ഠ​നം എ​ന്ന നി​ല​യി​ലാ​ണ് കാ​ണു​ന്ന​ത്. മെ​യി​ന്‍ സ്ട്രീ​മി​ലേ​ക്ക് വ​ര്‍ക്കു​ക​ള്‍ എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ത് പ​രാ​ജ​യ​മാ​യി ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല. മൂ​ന്നു സി​നി​മ​യും വ്യ​ത്യ​സ്ത പ്ര​മേ​യ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. യാ​ത്ര​ക​ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന ഓ​രോ മ​നു​ഷ്യ​രും ത​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ആ​ദ്യം സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്. പി​ന്നീ​ട് ബൈ​ക്കി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. പ്രേ​ക്ഷ​ക​രെ പൂ​ര്‍ണ​മാ​യി മ​ന​സ്സി​ലാ​ക്കാ​നും അ​വ​രു​ടെ വീ​ക്ഷ​ണം നേ​രി​ട്ട​റി​യാ​നും യാ​ത്ര​ക​ള്‍ സ​ഹാ​യി​ക്കു​ന്നു. അ​വ​ര്‍ പ​ക​ര്‍ന്നു​ത​രു​ന്ന നി​ര്‍ദേ​ശ​ങ്ങ​ളി​ലൂ​ടെ പു​ത്ത​ന്‍ അ​റി​വു​ക​ള്‍ നേ​ടാ​ന്‍ സാ​ധി​ക്കും. സി​നി​മ​യു​ടെ ഗു​ണ​വും ദോ​ഷ​വും തീ​രു​മാ​നി​ക്കു​ന്ന പ്രേ​ക്ഷ​ക​നെ അ​ടു​ത്ത​റി​യു​ന്ന ഓ​രോ നി​മി​ഷ​വും അ​വ​രി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ അ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്’ -ഷ​മീം പ​റ​യു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ വി​കാ​ര​മാ​യ ആ​വി പ​റ​ക്കു​ന്ന ചൂ​ട് ചാ​യ​ക്കൊ​പ്പം സി​നി​മ തു​ട​ങ്ങി ചാ​യ അ​വ​സാ​നി​ക്കു​മ്പോ​ള്‍ സി​നി​മ​യി​ലൂ​ടെ താ​ന്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ഷ​മീം. സി​നി​മ​യു​ടെ ഓ​രോ മേ​ഖ​ല​യി​ലും ഷ​മീം കൈ​യൊ​പ്പ് ചാ​ര്‍ത്തു​ന്നു. സി​നി​മ​യു​ടെ വ്യ​ത്യ​സ്ത പോ​സ്റ്റ​റു​ക​ള്‍ രൂ​പ​ക​ല്‍പ​ന ചെ​യ്യു​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്. അ​മ​ല്‍ കൃ​ഷ്ണ എ​ന്ന ചി​ത്ര​കാ​ര​ന് ആ​ശ​യം പ​റ​ഞ്ഞു കൊ​ടു​ക്കും. അ​ത​നു​സ​രി​ച്ച് അ​വ​ര്‍ വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഷ​മീം ഡി​സൈ​ന്‍ ചെ​യ്യും. എ.​എം.​എ​സ്.​കെ.​കെ ആ​ര്‍ട്ട് ടെ​ന്റി​ന്‍റെ (ഡി​സൈ​ന്‍ ക​മ്പ​നി) കീ​ഴി​ലാ​ണ് യാ​ത്ര​ക​ളും സി​നി​മ​യും പി​റ​വി​യെ​ടു​ക്കു​ന്ന​ത്. മെ​യി​ൻ സ്ട്രീ​മി​ലെ പ​ല അ​ഭി​നേ​താ​ക്ക​ളും ത​ന്‍റെ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. തെ​രു​വു​ക​ളി​ലും സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലും ഒ​രു​പോ​ലെ സ്വീ​കാ​ര്യ​മാ​യ ത​ന്‍റെ സി​നി​മ​ക​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം പു​ല​ര്‍ത്ത​ണം എ​ന്നു നി​ര്‍ബ​ന്ധ​മു​ണ്ട്. അ​തി​നാ​യി ഏ​ത​റ്റം വ​രെ​യും പ​രി​ശ്ര​മി​ക്കും. മെ​യി​ന്‍ സ്ട്രീം ​സി​നി​മ​യി​ല്‍നി​ന്ന് അ​ക​ന്നു നി​ല്‍ക്കു​മ്പോ​ഴും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഷ​മീം ഇ​പ്പോ​ൾ.

‘ല​ക്ഷ്യ​ങ്ങ​ളും കാ​ഴ്ച​യും കു​റ​ച്ചു​കൂ​ടി വ​ലു​താ​ണ്. അ​തി​നാ​ല്‍ സ​മ​യ​മെ​ടു​ക്കും. മ​റ്റാ​രും ന​ട​ന്നു ക​യ​റാ​ത്ത വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്. ചെ​യ്ത​ത് ശ​രി​യാ​ണോ തെ​റ്റാ​ണോ എ​ന്ന തി​രി​ച്ച​റി​വും ഈ ​യാ​ത്ര ന​ല്‍കി. സി​നി​മ​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​മ്പോ​ഴും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​നി​മ​ക​ള്‍ പ്രേ​ക്ഷ​ക​രെ കാ​ണി​ക്ക​ണം എ​ന്ന​താ​ണ് ആ​ഗ്ര​ഹം. പ്രേ​ക്ഷ​ക​ര്‍ ഒ​രു​പാ​ട് മാ​റി, കാ​ഴ്ച​പ്പാ​ടു​ക​ള്‍ മാ​റി. ചെ​യ്ത സി​നി​മ ആ​ളു​ക​ള്‍ ഉ​ള്‍ക്കൊ​ള്ളും. എ​ന്നെ മാ​റ്റേ​ണ്ട ആ​വ​ശ്യം ഇ​ല്ല. മാ​റ്റേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ള്‍ ഉ​ൾ​ക്കൊ​ണ്ടാ​ല്‍ മ​തി എ​ന്ന തി​രി​ച്ച​റി​വു ല​ഭി​ച്ചു’ ഷ​മീം പ​റ​യു​ന്നു. ‘റി’ 23 ​മി​നി​റ്റും ‘എ​ന്‍വി​സി’ 30 മി​നി​റ്റും ‘ടി’ ​ഏ​ഴു മി​നി​റ്റു​മാ​ണ് സ​മ​യം. സി​നി​മ പ്ര​ദ​ര്‍ശ​ന​ത്തി​ന് പു​റ​മെ ഓ​ര്‍ഗാ​നി​ക് ഫി​ലിം മേ​ക്കി​ങ് ആ​ന്‍ഡ് ആ​ര്‍ട്ട് ഓ​ഫ് ആ​ക്ടി​ങ് (ഒ.​എ​ഫ്.​എ.​എ) വ​ര്‍ക്ക് ഷോ​പ്പും ഷ​മീം ചെ​യ്യു​ന്നു​ണ്ട്.

എ​നി​ക്കൊ​രു ല​ക്ഷ്യ​മു​ണ്ട്

സി​നി​മ​യു​ടെ ലോ​ക​ത്ത് വി​ദ്യാ​ര്‍ഥി​യാ​ണ് താ​ന്‍. പ​തു​ക്കെ സ​മ​യ​മെ​ടു​ത്ത് അ​റി​വു​ക​ള്‍ സ്വാം​ശീ​ക​രി​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി​യെ​യും ഡെ​ന്‍സ​ല്‍ വാ​ഷി​ങ് ട​ണ്‍ എ​ന്ന ന​ട​നെ​യും ഒ​രേ ഫ്രെ​യി​മി​ല്‍ കൊ​ണ്ടു​വ​രി​ക എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കാ​ന്‍ സി​നി​മ​യെ ആ​ഴ​ത്തി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. അ​തി​നാ​യി ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​മാ​ണ് ഇ​ത്. അ​ധി​കം വൈ​കാ​തെ ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. യൂ​നി​വേ​ഴ്സ​ലി സം​സാ​രി​ക്കു​ന്ന വി​ഷ​യ​മാ​ണ് അ​ടു​ത്ത സി​നി​മ​യു​ടെ പ്ര​മേ​യം. യാ​ത്ര​യു​ടെ അ​വ​സാ​നം കൊ​ച്ചി​യി​ല്‍ പ്ര​ശ​സ്ത​രാ​യ ആ​ളു​ക​ളെ മു​ഴു​വ​ന്‍ ക്ഷ​ണി​ച്ച് വ​ലി​യ സ്ക്രീ​നി​ങ് ന​ട​ത്ത​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourtravelsMovie News
News Summary - A movie theater around the world
Next Story