Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dubai infinity pool
cancel
Homechevron_rightTravelchevron_rightExplorechevron_right964 അടി ഉയരത്തിൽ...

964 അടി ഉയരത്തിൽ നീരാടാം; ഇതാണ്​ നിങ്ങൾ ആഗ്രഹിച്ച ഇൻഫിനിറ്റി പൂൾ

text_fields
bookmark_border

പല കാര്യങ്ങളിലും റെക്കോർഡുകൾ കരസ്​ഥമാക്കിയ ദുബൈയിൽ മറ്റൊരു അത്ഭുതം കൂടി സഞ്ചാരികൾക്കായി ഒരുങ്ങിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഇൻഫിനിറ്റി പൂളാണ്​ ഇവിടെ യാഥാർഥ്യമായത്​. നഗരത്തി​െൻറ പ്രധാന കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഇൗ പൂൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്​.

അഡ്രസ് ബീച്ച് റിസോർട്ടി​െൻറ 77ാം നിലയിൽ 964.2 അടി ഉയരത്തിലാണ്​ ഇൗ പൂൾ സ്​ഥിതി ചെയ്യുന്നത്​. ഉയരത്തിൽ ഗിന്നസ്​ റെക്കോർഡ്​ ബുക്കിലും ഇൗ പൂൾ സ്​ഥാനം പിടിച്ചു.

'ഈ അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ റിസോർട്ട്​ ആയതിനാൽ ഇവിടേക്കുള്ള യാത്ര ഇനി പലരുടെയും ബക്കറ്റ്​ലിസ്​റ്റിൽ ഉൾപ്പെടും' -റിസോർട്ടി​െൻറ മാതൃസ്​ഥാപനമായ എമാറിലെ ഉദ്യോഗസ്​ഥൻ മാർക്ക് കിർബി പറയുന്നു.


311 അടി നീളവും 54 അടി വീതിയുമുള്ള ഈ കുളം ഒളിമ്പിക്​സിൽ ഉപയോഗിക്കുന്ന പൂളി​െൻറ ഇരട്ടി വലിപ്പമുണ്ട്​. കൂടാതെ ഇതി​െൻറ ഉയരം ഈഫൽ ടവറി​െൻറ 90 ശതമാനവും വരും. ദുബൈയുടെ മനോഹരമായ കാഴ്​ചകൾ കൂടിയാണ് ഇൗ പൂൾ​ സമ്മാനിക്കുക.

ബുർജ് അൽ അറബ്, പാം ജുമൈറ, വേൾഡ്​ ​െഎലൻഡ്​സ്​ എന്നിവയുൾപ്പെടെ ദുബൈയിലെ കെട്ടിടങ്ങളും പ്രധാന ആകർഷണങ്ങളും കാണാനാകും. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യ​ന്ത്ര ഉൗഞ്ഞാലായ ഐൻ ദുബൈ കറങ്ങുന്നതും ഇവിടെനിന്ന്​ കാണാം.

21 വയസ്സിന്​ മുകളിലുള്ളവക്ക്​ മാത്രമാണ്​​ ഇൗ കുളത്തിലേക്ക്​ പ്രവേശനമുള്ളത്​. കുളത്തിൽ വരുന്നവർക്ക്​ സമീപം സ്​ഥിതി​ ചെയ്യുന്ന ഏഷ്യൻ ഫ്യൂഷൻ റെസ്റ്റോറൻറായ സെറ്റ സെവൻറി സെവനിലെ രുചികരമായ വിഭവങ്ങളും ആസ്വദിക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infinity pool
News Summary - 964 feet high; This is the Infinity Pool you want
Next Story