Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Castiglione Di Sicilia italy
cancel
Homechevron_rightTravelchevron_rightExplorechevron_right90 രൂപയുണ്ടോ?...

90 രൂപയുണ്ടോ? ഇറ്റലിയിൽ പൈതൃക വീടുകൾ സ്വന്തമാക്കാം

text_fields
bookmark_border

90 രൂപക്ക് പൈതൃകവും ചരിത്രവും സ്​പന്ദിക്കുന്ന​ വീട്​ വേണോ, അതും ഇറ്റലിയിൽ? സംഗതി സത്യമാണ്​. കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ എന്ന ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട 900 വീടുകളാണ്​ കുറഞ്ഞ വിലക്ക്​​ സ്വന്തമാക്കാൻ സാധിക്കുക.

സിസിലിയിലെ പ്രധാന നഗരമായ കാറ്റാനിയക്ക്​ സമീപമുള്ള എറ്റ്ന പർവതത്തി​െൻറ ചരിവിലാണ്​ ഇൗ സ്വപ്​നഭവനങ്ങൾ സ്​ഥിതി ചെയ്യുന്നത്​. പല കാലങ്ങായി ഗ്രാമത്തിലെ ജനങ്ങൾ വീടുകൾ ഉപക്ഷേിച്ച്​ വൻനഗരങ്ങളിലേക്ക്​ കുടിയേറുകയായിരുന്നു. ഇൗ വീടുകളിലേക്ക്​ ആളുകളെ തിരികെ കൊണ്ടുവന്ന് ഗ്രാമം സജീവമാക്കാനാണ് പദ്ധതിയെന്ന്​ മേയർ അ​േൻറാണിനോ കാമർഡ പറഞ്ഞു.

'ചരിത്രവും വാസ്​തുവിദ്യയും നിറഞ്ഞ വലിയ പാരമ്പര്യമുണ്ട് ഞങ്ങൾക്ക്​. അതിനെ വീണ്ടെടുക്കണം. മാപ്പുകളും ലാൻഡ് രജിസ്​റ്റർ ഡാറ്റയും അടിസ്ഥാനമാക്കി ഓരോ സ്വത്തും പട്ടികപ്പെടുത്തിയിട്ടുണ്ട്​' -ഗവർണർ പറഞ്ഞു.

ഓരോ കെട്ടിടത്തിനും അതി​െൻറ നിലവരാത്തിനനുസരിച്ചാണ്​ വില നിശ്ചയിച്ചിരിക്കുന്നത്​. ഒരു യൂറോ (ഏകദേശം 90 രൂപ) മുതൽ വീടുകൾ ലഭ്യമാണ്​. പദ്ധതി നടപ്പാക്കാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് തന്നെ രൂപീകരിച്ചിട്ടുണ്ട്​.

രണ്ട്​ മേഖലകളിലായിട്ടാണ്​ ഇതി​െൻറ പ്രവർത്തനം. ഒന്നാമത്തേത്,​ വീട്​ ഉപേക്ഷിച്ച്​ പോയവരെ തിരിച്ചുകൊണ്ടുവരിക എന്നതാണ്​. മറ്റൊന്ന്​ പുതിയ ആളുകളെ ഗ്രാമത്തിലേക്ക്​ കൊണ്ടുവന്ന്​ വീട്​ നൽകുക.

നേരത്തെയും ഇറ്റലിയിലെ ആളൊഴിഞ്ഞ പല ഗ്രാമങ്ങളിലും ഇത്തരം പദ്ധതികൾ ആവിഷ്​കരിച്ചിരുന്നു. എന്നാൽ, 900 വീടുകൾ വരുന്ന കാസ്റ്റിഗ്ലിയോൺ ഡി സിസിലിയയിലെ ഇൗ പദ്ധതി ഏറ്റവും വലുതാണ്​.

ബി.സി 400 മുതൽ ഇൗ ഭാഗത്ത്​ ജനവാസമുണ്ട്​​. പല കാലങ്ങളിലായി റോമക്കാരും അറബികളുമെല്ലാം ഇൗ പ്രദേശം കീഴടക്കിയിട്ടുണ്ട്​. പുരാതന കാലഘട്ടത്തിലെ ചരിത്രപ്രധാനമായ നിരവധി കെട്ടിടങ്ങൾ ഇന്നും ഇവിടെ സംരക്ഷിച്ചുപോരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italyCastiglione Di Sicilia
News Summary - 90 rupees? You can own heritage homes in Italy
Next Story