Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sevagram
cancel
camera_alt

സേവാഗ്രാമിൽ ഗാന്ധിജി താമസിച്ച വീട്​

Homechevron_rightTravelchevron_rightDestinationschevron_rightസർവമത...

സർവമത പ്രാർഥനയിലലിഞ്ഞ്​, ഗാന്ധിജിയുടെ ഓർമകളിൽ

text_fields
bookmark_border

മഹാരാഷ്​ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ പിന്നിട്ട്​ വർദക്ക്​ സമീപത്തെ സേവാഗ്രാമിൽ എത്തു​േമ്പാൾ സമയം അഞ്ച്​ മണിയായിട്ടുണ്ട്​. രാഷ്​ട്രപിതാവ് മഹാത്​മ​ ഗാന്ധിജി വർഷങ്ങൾ താമസിച്ച ആശ്രമത്തിന്​ മുന്നിലാണുള്ളത്​. ചരിത്രപ്രധാന സ്​ഥലമായിട്ടും അതി​െൻറ ബഹളമോ തിരക്കോ കാര്യമായട്ടില്ല. ആശ്രമത്തി​െൻറ പ്രധാന ഗേറ്റിലൂടെ അകത്തേക്ക്​ കയറി. സൂര്യോദയം മുതൽ വൈകുന്നേരത്തെ ​പ്രാർഥന വരെയാണ്​ പ്രവേശന സമയം.

കയറി​ച്ചെല്ല​ു​​േമ്പാൾ ആദ്യം തന്നെ വലത്​ ഭാഗത്തായി കാണുക ചെറിയ കടയാണ്​. ഗാന്ധിജിയെക്കുറിച്ചുള്ള പുസ്​തകവും വസ്​ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ഇവിടെ ലഭിക്കും. മുന്നോട്ടുപോകു​േമ്പാൾ ചെറിയ കുടിലുകൾ ദൃശ്യമായിത്തുടങ്ങി. ആദി നിവാസ്​ ആണ്​ ആദ്യം കണ്ണിലുടക്കുക. ഇവിടെയാണ്​ ആദ്യം ഗാന്ധിജി താമസിച്ചിരുന്നത്​. അത്​ കഴിഞ്ഞാൽ പിന്നെ ബാ കുടി കാണാം. ഇവിടെയായിരുന്നു ഭാര്യ കസ്​തൂർബ ഗാന്ധിയുടെ താമസം. ഇതിന്​ മുമ്പിലായി സർവമത പ്രാർഥന നടക്കുന്ന മൈതാനമുണ്ട്​.

ഗാന്ധിജി ഉപയോഗിച്ച കട്ടിൽ

ഇവിടെവെച്ചായിരുന്നു എന്നും വൈകുന്നേരങ്ങളിൽ ഗാന്ധിജി ആളുകളുമായി സംസാരിച്ചിരുന്നത്​. അതിന്​ മുമ്പിലൂടെ നടന്നാൽ​ ബാപു കുടിയുടെ മുന്നിലെത്തും. ഇതാണ്​ ഗാന്ധിജി ഏറെനാൾ താമസിച്ച വസതി. അകത്ത്​ അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്​തുക്കൾ സൂക്ഷിച്ച്​ വെച്ചിട്ടുണ്ട്​.

മണ്ണ്​ തേച്ച്​, ഓട്​ മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്​ട്രപിതാവ്​ താമസിച്ചിരുന്നത്​. ഒരുപാട്​ രാഷ്​ട്രനേതാക്കാളുമായി ഇൗ കുടിൽവെച്ച്​ അദ്ദേഹം കൂടിക്കാഴ്​ച നടത്തിയിട്ടുണ്ട്​​​. ചരിത്രപരമായ ഒരുപാട്​ തീരുമാനങ്ങൾക്കും സാക്ഷിയായ ക​ുടിലാണിത്​. 1942ലെ ക്വിറ്റ്​ ഇന്ത്യ മൂവ്​മെൻറി​െൻറ​ ആദ്യ യോഗം നടന്നത്​ സേവാഗ്രാമിലായിരുന്നു.

സേവാഗ്രാം ആശ്രമത്തിലെ പ്രാർഥന നടക്കുന്നയിടം

കുടിലിൽനിന്ന്​ ഇറങ്ങി വീണ്ടും നടക്കാനിറങ്ങി. വളരെ ശാന്തസുന്ദരമായ അന്തരീക്ഷം. എങ്ങും നിശ്ശബ്​ദത മാത്രം. തണൽ വിരിച്ച്​ ധാരാളം മരങ്ങൾ ആശ്രമത്തിലുണ്ട്​. കൂട്ടിന്​ നല്ല തണുപ്പും. പല മരങ്ങളും ഗാന്ധിജി നട്ടുവളർത്തിയവയാണ്​. വഴിയിലുടനീളം ഗാന്ധിജിയുടെ വചനങ്ങൾ എഴുതിവെച്ച ബോർഡുകൾ കാണാം. സെക്രട്ടറിയേറ്റ് എന്ന കെട്ടിടത്തിലായിരുന്നു ഗാന്ധിജിയുടെ ഒാഫിസ്​​. ഒരുപാട്​ ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. കൂടാതെ ടെലഫോണും ടൈപ്പ്​ റൈറ്ററുമെല്ലാം ഇവർ ഉപയോഗിച്ചു​.

ഗാന്ധിജിയുമായി കാര്യങ്ങൾ ചർച്ചചെയ്യാൻ ബ്രിട്ടീഷുകാരാണ് ഫോൺ നൽകിയത്​. സ്​ത്രീകൾക്ക്​ താമസിക്കാനുള്ള ഗൗരി ഭവൻ, ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സുഹൃത്ത് ജൽഭായ്​​ താമസിച്ച രുസ്​തം ഭവൻ, ഗസ്​റ്റ്​ ഹൗസ്​, ഗാന്ധിജി സേവാഗ്രാമിലെ അവസാന നാളുകളിൽ താമസിച്ച ആഖ്​രി നിവാസ്​ എന്നിവയെല്ലാം ആശ്രമത്തിലുണ്ട്​. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ സ്​ഥിതി ചെയ്യുന്നു​. സേവാഗ്രാമിൽ എത്തുന്നവർക്ക്​ രാത്രി താമസിക്കാനുള്ള സൗകര്യവും ലഭിക്കും​.

ആ​ശ്രമത്തിലെ കാഴ്​ചകൾ

എല്ലായിടത്തും കയറിയിറങ്ങി​ തിരിച്ച്​ പ്രാർഥന മൈതാനത്തിന്​ മുന്നിലെത്തി. ആറ്​ മണിക്കാണ്​ പ്രാർഥന തുടങ്ങുക. ഏതാനും സമയം കൂടിയുണ്ട്​. സമീപ​ത്ത്​ ​ആശ്രമത്തി​െൻറ ചരിത്രവ​ും പ്രാധാന്യവും വിവരിക്കുന്ന ബോർഡ്​ ​കാണാം​. അതിലൂടെ ഒന്ന്​ കണ്ണോടിച്ച്​ വരാമെന്ന്​ കരുതി. 1936 മുതൽ 1948ൽ മരണം വരെ ഇതായിരുന്നു ഗാന്ധിജിയുടെ ആശ്രമം​.

ഇദ്ദേഹത്തി​െൻറ ശിഷ്യനായ വർധയിലെ സേത്ത് ജംനാലാൽ ബജാജ് 300 ഏക്കർ ഭൂമിയിലാണ് ആശ്രമം നിർമിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി 1930ൽ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന്​ ഉപ്പ്​ സത്യാഗ്രഹത്തിനായി ദണ്ഡിയിലേക്ക് പദയാത്ര ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.

അതിനുശേഷം ഗാന്ധി രണ്ട്​ കൊല്ലത്തോളം തടവിൽ കഴിഞ്ഞു. ജയിലിൽനിന്ന്​ മോചിതനായ ശേഷം അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. തുടർന്ന്​ മധ്യഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ജംനാലാൽ ബജാജ് ക്ഷണിച്ചതുപ്രകാരം 1934ൽ വാർധയിലെത്തിയ ഗാന്ധിജി അദ്ദേഹത്തി​െൻറ ബംഗ്ലാവിൽ മഹിള ആശ്രമത്തിലെ പ്രാർഥന ക്ഷേത്രത്തിലെ മുറിയിൽ താമസിച്ചു.

ബാപു കുടിക്ക്​ മുന്നിൽ ഗാന്ധിജി നട്ടുവളർത്തിയ അരയാൽ മരം

1936 ഏപ്രിലിലാണ് നാഗ്​പുരിൽനിന്ന്​ 75 കിലോമീറ്റർ അകലെ​ സേവാഗ്രാം സ്​ഥാപിക്കുന്നത്​. ഇവിടെ എത്തു​േമ്പാൾ ഗാന്ധിജിക്ക് 67 വയസ്സായിരുന്നു. ഗാന്ധിജിയും ഭാര്യയും അനുയായികളും എല്ലാം ഇവിടെയാണ്​ കഴിഞ്ഞിരുന്നത്​. 1946ൽ ഗാന്ധിജി ഇവിടെനിന്ന്​ ഡൽഹിയിലേക്ക്​ മടങ്ങി. പിന്നീട്​ തിരിച്ചുവരാൻ സാധിച്ചില്ല.

ചരിത്രം വായിച്ച്​ കഴിഞ്ഞപ്പോഴേക്കും പ്രാർഥനക്ക്​ സമയമായി. ആശ്രമത്തിലെ ജീവനക്കാരടക്കം കഷ്​ടിച്ച്​ 20 പേരെയുള്ളൂ പ്രാർഥനക്ക്​. ഞങ്ങളെ കൂടാതെ ഒരു ഇംഗ്ലീഷ്​ പൗരനുമുണ്ട്​ അവിടെ. 20 മിനുറ്റ്​ നീളുന്ന സർവമത പ്രാർഥനയാണ്​. നിലത്ത്​ പായവിരിച്ചാണ്​ എല്ലാവരും ഇരിക്കുന്നത്​. ജപ്പാനീസ്​ ബുദ്ധിസ്​റ്റ്​ പ്രാർഥനയാണ്​ ആദ്യം. അത്​ കഴിഞ്ഞാൽ ഭഗവത്​ ഗീത, ഉപനിഷത്തുകൾ, ഖുർആൻ, ബൈബിൾ തുടങ്ങിയ വിവിധ മത​​ഗ്രന്ഥങ്ങളിൽനിന്നുള്ള പ്രാർഥനകളാൽ​ പരിസരം ധന്യമാകും. എല്ലാവിഭാഗം ജനങ്ങളും ഒന്നാണെന്ന്​ ഒാർമിപ്പിക്കുകയാണ്​ സേവാഗ്രാമിലെ സർവമത പ്രാർഥന.

സർവമത പ്രാർഥന


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhijisevagramwardhatravel
News Summary - travel to sevagram in memory of gandhiji
Next Story