Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jaipur
cancel
Homechevron_rightTravelchevron_rightDestinationschevron_rightകോവിഡിന്​ മുന്നിലും...

കോവിഡിന്​ മുന്നിലും പകച്ചില്ല; ഈ ചരിത്ര നഗരത്തിൽ ആറ്​​​ മാസത്തിനിടെ എത്തിയത്​​ മൂന്ന്​ ലക്ഷം സഞ്ചാരികൾ

text_fields
bookmark_border

കഴിഞ്ഞ എട്ട്​ മാസമായി ലോകം കോവിഡിന്​ മുന്നിൽ പകച്ചുനിൽക്കുകയാണ്​. ലോകത്തി​െൻറ യാത്രാക്രമങ്ങളെ കൂടിയാണ്​ ഈ മഹാമാരി തകർത്തെറിഞ്ഞത്​. എന്നാൽ, അപ്പോഴും ഇന്ത്യക്കാർ യാത്രകൾ കുറച്ചി​ട്ടില്ലെന്നാണ്​ കണക്കുകൾ പറയുന്നത്​. പ്രത്യേകിച്ച്​ രാജ്യത്തെ ഏറ്റവും പ്രശസ്​ത സഞ്ചാര കേന്ദ്രമായ ജയ്​പുരിൽ നിരവധി പേരാണ്​ എത്തിയത്​.

കഴിഞ്ഞ ആറ്​ മാസത്തിനിടെ മൂന്ന്​ ലക്ഷം സഞ്ചാരികൾ​ രാജസ്​താ​െൻറ തലസ്​ഥാന നഗരിയിലെത്തിയെന്ന്​ കണക്കുകൾ പറയുന്നു. ജയ്​പുരിനെ സംബന്ധിച്ച്​ ഇത്​ വലിയൊരു കണ​ക്കല്ലെങ്കിലും കോവിഡ്​ കാലത്ത്​ നോക്കു​േമ്പാൾ ഏറെ ​പ്രാധാന്യമുള്ളതാണ്​. വിദേശ യാത്രകൾ പരിമിതമായതിനാൽ കൂടുതൽ ഇന്ത്യക്കാരും പ്രാദേശിക ടൂറിസ്​റ്റ്​ കേന്ദ്രങ്ങളാണ്​ ലക്ഷ്യമിട്ടിരുന്നത്​. ഇതിനാൽ തന്നെ ആഭ്യന്തര ടൂറിസം പിങ്ക് സിറ്റിയിലടക്കം അഭിവൃദ്ധി പ്രാപിക്കുകയാണ്​.

ലോക്​ഡൗണിന്​ ശേഷം അൺലോക്ക് 1.0 വേളയിൽ ചരിത്ര സ്​ഥലങ്ങൾ ആദ്യമായി തുറന്നപ്പോൾ മുതൽ വിനോദസഞ്ചാരികളുടെ കുതിച്ചുചാട്ടം ഉണ്ടായതായി പുരാവസ്തു വകുപ്പ് ഡയറക്ടർ പ്രകാശ് ചന്ദ്ര ശർമ്മ പറഞ്ഞു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ സഞ്ചാരികളെ അനുവദിക്കുന്നത്​. മാസ്​കും സാമൂഹിക അകലവും നിർബന്ധമാണ്.

നവംബർ 24 മുതൽ തന്നെ ആംബർ കോട്ടയിൽ ആന സവാരി ആരംഭിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പ്രശസ്​തമാണ്​ ജയ്​പുർ. രാജ്യാന്തര വിനോദ സഞ്ചാരികൾക്കും ഈ നഗരം ഏറെ പ്രിയങ്കരമാണ്. വിദേശികൾ കൂടി എത്തിയാൽ ജയ്​പുർ അതി​െൻറ പഴയ പ്രതാപത്തിലേക്ക്​ തിരിച്ചെത്തും. ജെയ്​സാൽമീർ അടക്കമുള്ള രാജസ്​താനിലെ മറ്റു നിരവധി സ്​ഥലങ്ങളിലേക്കും ഇപ്പോൾ സഞ്ചാരികൾ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthantraveltourism
News Summary - Three lakh tourists visited this historic city in six months
Next Story