Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദൃശ്യ വിരുന്നൊരുക്കി മഞ്ഞണിഞ്ഞ പാലുകാച്ചി മല

text_fields
bookmark_border
ദൃശ്യ വിരുന്നൊരുക്കി മഞ്ഞണിഞ്ഞ പാലുകാച്ചി മല
cancel
camera_alt

പാലുകാച്ചി മല

കേളകം: കനത്തമഴയിലും മഞ്ഞണിഞ്ഞ പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ വരവ് തുടരുന്നു. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ട്രക്കിങ് നടത്തുന്നുണ്ട്. യാത്രകൾക്ക് സാഹസികതയുടെ വൈബ് നൽകുന്നവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് തുടക്കം.

കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലുകാച്ചി മലയിലേക്കുളള പാതയിലെ വള്ളിപ്പടർപ്പുകളും കൂറ്റൻ മരങ്ങളും തട്ട് തട്ടായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെയാണ് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് പ്രവേശനം. കൊട്ടിയൂർ-നീണ്ടു നോക്കി വഴിയും, കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴിയും പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലെത്താം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Palukachi mountain, dressed in yellow, created a visual feast
Next Story