Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ല​യി​ടു​ക്കി​ലെ സൗ​ന്ദ​ര്യം ദി​ബ്ബ മൗ​ണ്ട​ൻ പാ​ർ​ക്ക്

text_fields
bookmark_border
മ​ല​യി​ടു​ക്കി​ലെ സൗ​ന്ദ​ര്യം ദി​ബ്ബ മൗ​ണ്ട​ൻ   പാ​ർ​ക്ക്
cancel

ഫുജൈറ സഞ്ചാരികളെ മാടിവിളിക്കുകയാണ് ഫുജൈറ ദിബ്ബയില്‍ പുതുതായി ആരംഭിച്ച ദിബ്ബ മൗണ്ടൻ പാർക്ക്. ഖൊര്‍ഫക്കാന്‍ ദിബ്ബ റോഡില്‍ ദിബ്ബ എത്തുന്നതിനു പത്തു കിലോമീറ്റര്‍ മുമ്പായി മലകളുടെ ഉള്ളിലായാണ് മനോഹരമായ പാര്‍ക്ക്‌ സ്ഥാപിച്ചിട്ടുള്ളത്. ടൂറിസറ്റുകള്‍ക്ക് കുടുംബ സമേതം താമസിക്കാന്‍ സൗകര്യത്തിലുള്ള മനോഹരമായി സജ്ജീകരിച്ചിട്ടുള്ള വീടുകളാണ് പാർക്കിലെ പ്രധാന ആകര്‍ഷണം. പരമ്പരാഗത രീതിയില്‍ കരിങ്കല്ല് കൊണ്ടാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. പ്രകൃതിയെ ആവോളം ആസ്വദിക്കാൻ സാധിക്കുന്ന രീതിയില്‍ മലമുകളില്‍ ഗ്ലാസ്‌ കൊണ്ട് നിർമിച്ചിട്ടുള്ള വീടുകള്‍ അതി മനോഹരമാണ്.

വീടുകളുടെ സൗകര്യത്തിനും വലുപ്പത്തിനുമനുസരിച്ച് വാടകയില്‍ വിത്യാസം ഉണ്ട്. മലയുടെ മുകളില്‍ ഉള്ള വീടുകള്‍ക്ക് താഴെയുള്ള വീടുകളെ അപേക്ഷിച്ച് വാടക കൂടുതല്‍ ആണ്. താമസക്കാര്‍ക്ക് വിനോദങ്ങള്‍ക്കായി മൗണ്ടൻ ഹൈക്കിങ്ങിനുള്ള സൗകര്യവും സിപ്പ് ലൈനിങ്, വോളിബോൾ കോര്‍ട്ട്, സ്വിമ്മിങ് പൂള്‍, റസ്റ്റാറന്‍റ്, കഫേകള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വാരാന്ത്യദിനങ്ങളിലും മറ്റു ഒഴിവു ദിനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. റൂം ബൂക്കിങ്ങിനും മറ്റു അന്വേഷണങ്ങള്‍ക്കും https://dibbamountainpark.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The beauty of the valley is Dibba Mountain Park
Next Story