Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൂറിസം വികസനസാധ്യത തേടി ശ്രീലങ്കൻ ടീം കേരളത്തിൽ

text_fields
bookmark_border
https://www.madhyamam.com/tags/srilanka
cancel
camera_alt

ശ്രീലങ്ക ടൂറിസം പ്രമോഷൻ ബ്യൂറോയുടെ ട്രാവൽ ട്രേഡ് സംഗമത്തിൽ ബ്യൂറോ മാനേജിംഗ് ഡയറക്ടർ സഞ്ജയ നിരോഷണയും അസിസ്റ്റന്റ് ഡയറക്ടർ ഷിറാനി ഹെരത്തും

കോഴിക്കോട്: ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ട്രാവൽ ട്രേഡ് മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രീലങ്ക ടൂറിസം പ്രമോഷൻ ബ്യൂറോ (SLTPB) കോഴിക്കോട്ട് റോഡ് ഷോയും നെറ്റ്‌വർക്കിങ് സായാഹ്നവും സംഘടിപ്പിച്ചു.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ട്രാവൽ വ്യവസായ രംഗത്തെ പ്രഫഷനലുകൾ, ടൂർ ഓപറേറ്റർമാർ, എയർലൈൻ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ പ​ങ്കെടുത്തു. ഇന്ത്യ, ശ്രീലങ്ക ട്രാവൽ ഏജന്റുമാരുടെ ബി ടു ബി മുഖാമുഖമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.

ഹോട്ടലുകൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ, ടൂറിസം സർവിസുകൾ എന്നിവയുടെ പ്രതിനിധികൾ കേരളത്തിലെ ട്രാവൽ ഏജന്റുമാരുമായും ടൂർ ഓപറേറ്റർമാരുമായും കൂടിക്കാഴ്ച നടത്തി.

ശ്രീലങ്കയിലേക്ക് വമ്പിച്ച തോതിൽ ടൂറിസ്റ്റുകളെ നൽകുന്ന ഇടം എന്ന നിലക്കാണ് ഇത്തവണ റോഡ് ഷോയ്ക്കായി കേരളം തെരഞ്ഞെടുത്തതെന്നും വിവാഹ, തീർഥാടന, വിനോദ ടൂറിസത്തിനുള്ള പ്രധാന ആകർഷണ കേന്ദ്രമായി മാറിയ ശ്രീലങ്ക, വിനോദസഞ്ചാരികൾക്കു മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ടൂറിസം ​പ്രമോഷൻ ബ്യൂറോ മാനേജിങ് ഡയറക്ടർ സഞ്ജയ് നിരോഷണ വാർത്താലേഖകരോട് പറഞ്ഞു.

നവംബർ തുടങ്ങി ഡിസംബർ പകുതി വരെ സൗജന്യ നിരക്കിലുള്ള പുതിയ യാത്രാപാക്കേജുകൾ ശ്രീലങ്കൻ എയർലൈൻസ് പ്രഖ്യാപിക്കുമെന്ന് റീജനൽ മാനേജർ ഫൗസാൻ ഫരീദ് അറിയിച്ചു.

പരിപാടിയിൽ ടൂർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള പ്രസിഡന്റ് അനീഷ് കുമാർ, ട്രാവൽ ഏജന്റ് ​ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റർ ട്രഷറർ ഷാഹുൽ ഹമീദ്, ആസിഫ് ഖാൻ (ഓൾ കേരള ടൂർ പാക്കേജ് അസോസിയേഷൻ) ശ്രീലങ്ക ടൂറിസം ബ്യൂറോ അസി.ഡയറക്ടർ ഷിരാണി ഹെറത്ത് എന്നിവർ സംബന്ധിച്ചു.

കടവ് ദി റാവിസിൽ നടന്ന പരിപാടിയിൽ ലങ്കയിലെ ഇരുപതിലധികം ട്രാവൽ, ടൂറിസം കമ്പനികൾ പങ്കെടുത്തു. അടുത്ത ദിനങ്ങളിലായി കൊച്ചിയിലും തിരുവനന്തപുരത്തും റോഡ്ഷോകൾ നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story