Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസാരാനാഥ് ഇനി യുനെസ്കോ...

സാരാനാഥ് ഇനി യുനെസ്കോ ലോക പൈതൃക പട്ടികയിൽ; ഇന്ത്യയുടെ 45-ാമത്തെ പൈതൃക കേന്ദ്രം

text_fields
bookmark_border
സാരാനാഥ് ഇനി യുനെസ്കോ ലോക പൈതൃക പട്ടികയിൽ; ഇന്ത്യയുടെ 45-ാമത്തെ പൈതൃക കേന്ദ്രം
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പുരാതന ബൗദ്ധിക കേന്ദ്രമായ സാരാനാഥ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. സൗത്ത് കൊറിയയിലെ ബുസാനിൽ നടന്നുകൊണ്ടിരിക്കുന്ന യുനെസ്കോ ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ഇതോടെ ഇന്ത്യയിൽ യുനെസ്കോ അംഗീകാരമുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 45 ആയി ഉയർന്നു.


ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. യുനെസ്കോ ഔദ്യോഗികമായി ഇക്കാര്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ബുദ്ധന്റെ പ്രഥമ പ്രഭാഷണ വേദിയായ സാരാനാഥിന്റെ പൈതൃക പദവി രാജ്യത്തിന് വലിയ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവേകത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ലോകത്തിന് സമ്മാനിച്ച ബുദ്ധനുമായി അഗാധമായ ബന്ധമുള്ള സ്ഥലമാണ് സാരാനാഥെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2025-26 വർഷത്തെ നാമനിർദ്ദേശത്തിനായി 'ഏൻഷ്യന്റ് ബുദ്ധിസ്റ്റ് സൈറ്റ്, സാരാനാഥ്' എന്ന പേരിൽ ഇന്ത്യ നൽകിയ ഡോക്യുഷൻ കേന്ദ്ര സംസ്കാര വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്‌സഭയിൽ അറിയിച്ചിരുന്നു. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സാരാനാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world heritage sitebuddhistIndia
News Summary - Sarnath is Now a World Heritage Site
Next Story