ഊട്ടി റോസാപ്പൂന്തോട്ടത്തിൽ; 2000 പൂക്കളാൽ പ്രത്യേക അലങ്കാരം
text_fieldsഊട്ടി: ആയുധപൂജ അവധിയോടനുബന്ധിച്ച് ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ റോസാപ്പൂന്തോട്ടത്തിൽ 2000 റോസാപ്പൂക്കൾകൊണ്ട് പ്രത്യേക അലങ്കാരം ഒരുക്കി. ഏകദേശം 2 മീറ്റർ ഉയരത്തിൽ ഹൃദയാകൃതിയിലാണ് അലങ്കാരം തീർത്തിരിക്കുന്നത്.
പൂന്തോട്ടത്തിലെ 15000 തോട്ടങ്ങളിൽനിന്ന് വിവിധ നിറങ്ങളിലുള്ള റോസാപ്പൂക്കൾ ശേഖരിച്ചാണ് അലങ്കാരം തീർത്തത്. ഇന്ന് മുതൽ സഞ്ചാരികൾക്ക് ഇത് കാണാം. ആയുധ പൂജ അവധിക്കാലത്ത് നീലഗിരിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഊട്ടി റോസാപ്പൂന്തോട്ടത്തിലെ ഈ പ്രത്യേക അലങ്കാരം സഞ്ചാരികൾക്ക് നയനാനന്ദകരമായ കാഴ്ചയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

