Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.കെ കോളനി കാണാൻ ഇനി കെഎസ്ആര്‍ടിസിയിൽ പോകാം; പുതിയ സര്‍വിസിന് തുടക്കം

text_fields
bookmark_border
ടി.കെ കോളനി കാണാൻ ഇനി കെഎസ്ആര്‍ടിസിയിൽ പോകാം; പുതിയ സര്‍വിസിന് തുടക്കം
cancel
camera_alt

ടി.കെ കോളനിയില്‍ നിന്നും കോഴിക്കോടേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന് ടി.കെ കോളനിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

നിലമ്പൂര്‍: ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ നിന്നും മെഡിക്കല്‍ കോളജ് വഴി കോഴിക്കോട്ടേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് തുടങ്ങി. ടി.കെ കോളനിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആര്യാടന്‍ മുഹമ്മദ് ഗതാഗതവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കെ ആരംഭിച്ച സര്‍വീസ് കോവിഡ് കാലത്ത് നിര്‍ത്തിവെക്കുകയായിരുന്നു. ഈ സര്‍വിസാണിപ്പോള്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം പുനരാരംഭിച്ചത്.

ഉത്സവതിമിര്‍പ്പോടെ ടി.കെ കോളനിയില്‍ മധുരം വിളമ്പിയാണ് ബസ് സര്‍വിസാരംഭിക്കല്‍ നാട്ടുകാര്‍ ആഘോഷമാക്കിയത്. രാവിലെ 5.40ന് കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ സബ് ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സര്‍വിസ് 6.25ന് ടി.കെ കോളനിയിലെത്തും. ഇവിടെ നിന്നും നിലമ്പൂര്‍, അരീക്കോട്, എടവണ്ണപ്പാറ, മെഡിക്കല്‍ കോളേജ് വഴി 9.25ന് കോഴിക്കോടെത്തും.

11ന് കോഴിക്കോട്ട് നിന്നും കൊണ്ടോട്ടി, മഞ്ചേരി വഴി 1.10ന് നിലമ്പൂരിലെത്തും. 2.10ന് നിലമ്പൂരില്‍ നിന്നും മഞ്ചേരി, കൊണ്ടോട്ടി വഴി 4.20ന് കോഴിക്കോട്.

5.20ന് കോഴിക്കോട് നിന്നും മെഡിക്കല്‍കോളേജ്, അരീക്കോട്, നിലമ്പൂര്‍ വഴി 7.55ന് വഴിക്കടവ്. 8.10ന് വഴിക്കടവില്‍ നിന്നും ആരംഭിച്ച് 8.45ന് നിലമ്പൂരില്‍ സര്‍വീസ് അവസാനിക്കും.

ചടങ്ങില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി അഫീഫ ആധ്യക്ഷം വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേമ്പില്‍ രവി, ബ്ലോക്ക് പഞ്ചായത്തംഗം അമീര്‍ വള്ളിക്കാടന്‍, അമീര്‍ പൊറ്റമ്മല്‍, അമരമ്പലം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബിന്ദു, പഞ്ചായത്തംഗങ്ങളായ രമ്യ സതീഷ്, വി.കെ ബാലസുബ്രഹ്‌മണ്യന്‍, ടോണി വര്‍ഗീസ്, കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.ടി ഗംഗാധരന്‍, കെ. അയ്യപ്പന്‍ പ്രസംഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC launches new service to TK Colony
Next Story