യാത്രാ പാക്കേജുകളുമായി ആനവണ്ടി
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിവിധ യാത്രാ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. 12ന് രാത്രി ഏഴുമണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന പാക്കേജില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 15ന് രാവിലെ ആറിന് തിരിച്ചെത്തും. ഒരാള്‍ക്ക് 4650 രൂപ വരുന്ന പാക്കേജില്‍ ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടുന്നു.
ഡിസംബര്‍ 12ന് പുറപ്പെടുന്ന കൊല്ലൂര്‍ മൂകാംബിക തീര്‍ഥാടന യാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. മുരുഡേശ്വര്‍, കുടജാദ്രി എന്നിവ ദര്‍ശിച്ച് 14ന് രാത്രി എട്ടിന് തിരിച്ചെത്തുന്ന വിധമാണ് പാക്കേജ്. പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് സംഘടിപ്പിക്കുന്ന സൈലന്റ് വാലി വിനോദയാത്രയിൽ സൈലന്റ് വാലി ട്രക്കിങ്, അട്ടപ്പാടി, ഓക്സിവാലി റിസോര്‍ട്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 12ന് രാത്രി 10ന് പയ്യന്നൂരില്‍നിന്ന് പുറപ്പെട്ട് ഡിസംബര്‍ 14ന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം.
ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. രണ്ടാം ശനിയാഴ്ചയോടനുബന്ധിച്ച് നിലമ്പൂരിലേക്കും വയനാടിലേക്കും എല്ലാ യൂനിറ്റില്‍നിന്നും യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്കും ബുക്കിങിനും കണ്ണൂര്‍: 9497007857, പയ്യന്നൂര്‍: 9495403062, 9745534123, തലശ്ശേരി: 9497879962 നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

