കക്കാടംപൊയിലിൽ മഞ്ഞ് പെയ്യുന്നത് കാണണ്ടേ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് പോയാലോ
text_fieldsകോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കുഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും തണുത്ത കാലാവസ്ഥയും ട്രക്കിങ് റൂട്ടുകളുമെല്ലാം കക്കാടംപൊയിലിന്‍റെ ആകർഷണീയതയാണ്.
കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററുമാണ് കക്കാടംപൊയിലേക്കുള്ള ദൂരം. മഴക്കാലമായതോടെ കക്കാടംപൊയിലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സ്വകാര്യ വാഹനങ്ങളിൽ മാത്രമല്ല, കെ.എസ്.ആർ.ടി.സി ബസിലും കക്കാടംപൊയിലിൽ പോയി വരാം. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും കക്കാടംപൊയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ലഭ്യമാണ്.
കോഴിക്കോട് നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം
(കുന്ദമംഗലം, എൻ.ഐ.ടി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ വഴി)
◼️07:10AM,
◼️03:55PM,
◼️05:10PM
തിരുവമ്പാടിയിൽ നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം
◼️07:05AM,
◼️08:40AM,
◼️09:05AM,
◼️09:45AM,
◼️11:45AM
◼️12:30PM
◼️02:00PM
◼️03:00PM
◼️04:00PM
◼️05:45PM
◼️07:00PM
നിലമ്പൂരിൽ നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം
◼️06:30AM
◼️11:30AM
◼️04:30PM
കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയവിവരം
കോഴിക്കോട്ടേക്ക്
◼️06:40AM
◼️08:20AM
◼️10:10AM
◼️02:10PM
തിരുവമ്പാടിയിലേക്ക്
◼️08:00AM
◼️10:50AM
◼️03:00PM
◼️04:00PM
◼️05:00PM
◼️07:00PM
നിലമ്പൂരിലേക്ക്
◼️10:00AM
◼️01:00PM
◼️06:00PM

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.