Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kashmir rail
cancel
Homechevron_rightTravelchevron_rightDestinationschevron_rightകശ്​മീരിലേക്ക്​...

കശ്​മീരിലേക്ക്​ കിടി​ലൻ ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി

text_fields
bookmark_border

ഇന്ത്യൻ റെയിൽവേക്ക്​ കീഴിലെ ഐ.ആർ.സി.ടി.സി കശ്​മീരി​ലേക്ക്​ ടൂർ പാക്കേജ്​ ഒരുക്കുന്നു. മുംബൈയിൽനിന്നാണ്​ യാ​ത്ര ആരംഭിക്കുക. ഇവിടെനിന്ന്​ ​ശ്രീനഗറിലേക്ക്​ വിമാനത്തിൽ​ പോകും.

ശ്രീനഗർ, ഗുൽമാർഗ്​, സോനമാർഗ്​, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച്​ രാത്രിയും ആറ്​ പകലും അടങ്ങുന്നതാണ്​ പാക്കേജ്​. സെപ്​റ്റംബർ 25, 26 ദിവസങ്ങളിലാണ്​ യാത്ര ആരംഭിക്കുക.

ശ്രീനഗറിൽ എത്തിക്കഴിഞ്ഞാൽ ആദ്യം ശങ്കരാചാര്യ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം ദാൽ തടാകത്തിൽ സ്വന്തം ചെലവിൽ ശിക്കാര റൈഡ്​ ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ഹൗസ് ബോട്ടിലാണ്​.

രണ്ടാംദിനം പ്രഭാതഭക്ഷണശേഷം പഹൽഗാമിലേക്ക്​ പോകും. വഴിയിൽ ബെറ്റാബ്​ താഴ്​വര, അവന്തിപു, ചന്ദൻവാടി, അരുവാലി എന്നിവ സന്ദർശിക്കും. രാത്രി പഹൽഗാമിലാണ്​ താമസം.

മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം ഗുൽമാർഗിലേക്ക് വരും. സ്വന്തം ചെലവിൽ ഗൊണ്ടോള റൈഡ്​ അടക്കമുള്ള ഗുൽമാർഗിന്‍റെ പ്രാദേശിക കാഴ്ചകൾ ആസ്വദിക്കാം. അതിനുശേഷം ശ്രീനഗറിലേക്ക് മടങ്ങും.

നാലാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം സോനമാർഗിലേക്ക് പോകും. ഇവിടെ താജിവാസ് ഹിമാനിയിലേക്ക്​ കുതിര സവാരി ചെയ്യാം. അന്ന്​ രാത്രി ശ്രീനഗറിൽ മടങ്ങിയെത്തും.

അഞ്ചാം ദിവസം ശ്രീനഗറിലെ കാഴ്ചകൾക്കുള്ളതാണ്​. പ്രഭാതഭക്ഷണശേഷം മുഗൾ ഗാർഡൻസ്, നിഷാത് ബാഗ്, ഷാലിമാർ ഗാർഡൻസ് എന്നിവ സന്ദർശിക്കും. തുടർന്ന്​ ദാൽ തടാകത്തിന്‍റെ തീരത്തുള്ള പ്രശസ്തമായ ഹസ്രത്ബാൽ മസ്​ജിദിലെത്തും. വൈകുന്നേരം ഷോപ്പിങ്ങിന്​ സമയം അനുവദിക്കും.

ആറാം ദിനം സഞ്ചാരികൾക്ക്​ ഇഷ്​ടമുള്ള രീതിയിൽ ചെലവഴിക്കാം. വൈകീട്ട്​ 5.35നാണ്​ മുംബൈയിലേക്കുള്ള വിമാനം. 27,300 രൂപയാണ്​ പാക്കേജിന്‍റെ നിരക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IRCTCkashmir
News Summary - IRCTC launches Tour Package to Kashmir
Next Story