Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഭൂമി​യിലെ പറുദീസയിൽ

ഭൂമി​യിലെ പറുദീസയിൽ

text_fields
bookmark_border
ഭൂമി​യിലെ പറുദീസയിൽ
cancel

ഭൂമിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വർഗമാണ് ജമ്മു-കശ്മീർ. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന്. കാലവും അധിനിവേശങ്ങളും ജമ്മു-കശ്മീരിനെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ഭൂമിയിലെ സ്വർഗം സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്.


വിവിധ ഭാഷകൾ, മതം തുടങ്ങി വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംയോജനകേന്ദ്രം കൂടിയാണ് ഇവിടം. ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന ജമ്മു-കശ്മീരിൽ മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.


ആൽപൈൻ പുൽമേടുകളും മഞ്ഞുമൂടിയ പർവതനിരകളും ആരാധനാലയങ്ങളും കോട്ടകളും മ്യൂസിയങ്ങളും ഉദ്യാനങ്ങളും ജമ്മു- കശ്മീരിന് മാറ്റ് കൂട്ടുന്നു. ശ്രീനഗറിലെ ദാൽ തടാകം കാഴ്ചയുടെ വസന്തം ഒരുക്കി നൽകും. മഞ്ഞു മൂടിക്കിടക്കുന്ന പർവതങ്ങളിലെ സുന്ദരകാഴ്ചക​ളൊരുക്കുന്ന സോനാമാർഗും പഹൽഗാം എ.ബി.സി വാലിയും കണ്ണുകളിൽ കാഴ്ചയുടെ വസന്തം ഒരുക്കും.


പർവതനിരക്ക് താഴെ ചെറു തടാകത്തിന്റെ വിസ്മയവുമായി നിൽക്കുന്ന ദൂത്പത്രി ഈ ഭൂമിയിലെ സ്വർഗത്തിന്റെ കവാടമാണെന്ന് തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഗുൽമാർഗിലെ മിനി സ്വിറ്റ്സർലൻഡിൽ തണുപ്പിനൊപ്പം മനസ്സിലൊരു കുളിരും നൽകിയാണ് യാ​ത്രയാക്കുക.


സുഗന്ധവും രുചിയും കൊണ്ട് സമ്പന്നമായ കശ്മീരിന്റെ തനതു രുചികൾ നാവിനൊരുക്കുന്ന വിരുന്നാണ്. കശ്മീരിൽ തന്നെ വിളയുന്ന സുഗന്ധവ്യജ്ഞനങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണം വീണ്ടും വീണ്ടും രുചിക്കാൻ തോന്നും. ആപ്പിൾ, വാൾനട്ട്, ബദാം​, മറ്റു പഴവർഗങ്ങളുടെ തോട്ടങ്ങൾകൊണ്ട് സമ്പന്നമായ ഇവിടം കാഴ്ചകൾക്കൊപ്പം രുചിമുകുളങ്ങളെയും ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourist placedestinationstravelParadise
News Summary - In paradise on earth
Next Story