Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമുനിയറകളിലെ...

മുനിയറകളിലെ രഹസ്യങ്ങള്‍ തേടി ചരിത്രാന്വേഷികള്‍

text_fields
bookmark_border
മുനിയറകളിലെ രഹസ്യങ്ങള്‍ തേടി ചരിത്രാന്വേഷികള്‍
cancel
camera_alt

കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ വ​ന​മേ​ഖ​ല​യി​ല്‍ കാ​ണ​പ്പെ​ട്ട മു​നി​യ​റ​ക​ള്‍

കാ​ല​ടി: മ​ഹാ​ശി​ലാ​യു​ഗ​കാ​ല​ത്തെ ഒ​രു കൂ​ട്ടം ശ​വ​ക്ക​ല്ല​റ​ക​ള്‍ (മു​നി​യ​റ​ക​ള്‍) തേ​ടി പു​രാ​വ​സ്തു, ച​രി​ത്ര പ്ര​വ​ര്‍ത്ത​ക​ര്‍ അ​തി​ര​പ്പ​ള്ളി, അ​യ്യ​മ്പു​ഴ, കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ എ​സ്റ്റേ​റ്റു​ക​ളി​ല്‍ എ​ത്തു​ന്നു. വ​ന​പാ​ത​യി​ലും കു​ന്നു​ക​ള്‍ക്ക് മു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം ച​രി​ത്ര​നി​ധി​ക​ളു​ള്ള​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ ഈ ​വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് ച​രി​ത്രാ​ന്വേ​ഷി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലെ ഒ​രു ശ​വ​സം​സ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു നി​ർ​മി​തി​യാ​ണ് മു​നി​യ​റ​ക​ള്‍. ഒ​രോ ക​ല്ല​റ​ക​ള്‍ക്ക് അ​ക​ത്തും പ​രേ​ത​നാ​യ വ്യ​ക്തി​യു​ടെ ദ​ഹി​പ്പി​ച്ച​തോ, അ​ഴു​കി​പ്പി​ച്ച​തോ ആ​യ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​ല ആ​കൃ​തി​യി​ലു​ള്ള കാ​ലു​ക​ള്‍ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ വ​ലി​യ ക​ല​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണ് പ്രാ​ചീ​ന കാ​ല​ങ്ങ​ളി​ല്‍ ചെ​യ്തി​രു​ന്ന​ത്.

ക​ല്ലി​ല്‍ തീ​ര്‍ത്ത ശ​വ​പ്പെ​ട്ടി​യും ഇ​രു​മ്പി​ല്‍ നി​ര്‍മി​ച്ച​തു​മാ​യ ആ​യു​ധ​ങ്ങ​ളും ഇ​ത്ത​രം മു​നി​യ​റ​ക​ളി​ല്‍ കാ​ണ​പ്പെ​ടാ​റു​ണ്ടെ​ന്ന് പു​രാ​വ​സ്തു പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്നു. പാ​ണ്ഡ​വ​ന്‍മാ​ര്‍ താ​മ​സി​ച്ചെ​ന്ന് ഐ​തി​ഹ്യ​മു​ള്ള പാ​ണ്ടു​പാ​റ​യി​ലും ഇ​ത്ത​രം ശ​വ​ക്ക​ല്ല​റ​ക​ളു​ണ്ട്.

ജൈ​ന​മ​ത​ക്കാ​ര്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​റെ വ​ര്‍ഷ​ങ്ങ​ള്‍ താ​മ​സി​ച്ചി​രു​ന്ന​താ​യും ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്നു​ണ്ട്. ചി​ല മു​നി​യ​റ​യു​ടെ അ​കം മു​ഴു​വ​നാ​യും തു​റ​ന്നു​കി​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന് അ​ക​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കി​ട​ക്കു​ന്ന​താ​യ സൂ​ച​ന​ക​ളു​മു​ണ്ട്.

സം​ര​ക്ഷി​ക്കാ​ന്‍ ആ​രും ഇ​ല്ലാ​തി​രു​ന്നി​ട്ടും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വി​ഹ​രി​ക്കു​ന്ന ഇ​ട​മാ​യി​ട്ടും ആ​യി​ര​ത്തോ​ളം വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ഈ ​ച​രി​ത്ര​നി​ര്‍മി​തി​ക​ള്‍ അ​ധി​കം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇ​ല്ലാ​തെ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

വ​ലി​യ ക​രി​ങ്ക​ല്ലു​ക​ള്‍ ഇ​രു​മ്പാ​യു​ധ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ച് ഓ​രോ ദീ​ര്‍ഘ​ച​തു​ര​ത്തി​ലു​ള്ള ഭാ​ഗ​ങ്ങ​ളാ​ക്കി മു​ക​ളി​ല​ട​ക്കം നാ​ലു​ഭാ​ഗ​ങ്ങ​ളാ​ക്കി ദീ​ര്‍ഘ​ച​തു​രാ​കൃ​തി​യി​ല്‍ അ​ടു​ക്കി​വെ​ച്ച് തീ​ര്‍ത്തൊ​രു വ​ലി​യ ക​ല്ല​റ​യാ​ണ് മു​നി​യ​റ​ക​ള്‍. 60ശ​ത​മാ​ന​വും മ​ണ്ണി​ന​ടി​യി​ലാ​യി​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​വ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:History seekersMuniyaras
News Summary - History seekers in search of secrets in Muniyaras
Next Story