Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightനോളൻ സ്ക്രീനിലെത്തിച്ച...

നോളൻ സ്ക്രീനിലെത്തിച്ച ആ ഇതിഹാസ മണ്ണ് എവിടെയാണ്? ഒഡീസിയുടെ ഗ്രീക്ക് രഹസ്യങ്ങളിലൂടെ...

text_fields
bookmark_border
നോളൻ സ്ക്രീനിലെത്തിച്ച ആ ഇതിഹാസ മണ്ണ് എവിടെയാണ്? ഒഡീസിയുടെ ഗ്രീക്ക് രഹസ്യങ്ങളിലൂടെ...
cancel

ഇതിഹാസ കാവ്യമായ 'ഒഡീസി'യെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ 'ദി ഒഡീസി' എന്ന ദൃശ്യാവിഷ്കാരം ആഗോള തരംഗമാവുമ്പോൾ, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളും സഞ്ചാരികളും ഒരുപോലെ ഉറ്റുനോക്കുന്നത് ഹോമർ വരച്ചുകാട്ടിയ ആ പുരാതന ലോകത്തിലേക്കാണ്. വെള്ളിത്തിരയിലെ കാഴ്ചകൾ കാണുന്നതിനൊപ്പം ഇതിഹാസ കഥാപാത്രങ്ങൾക്ക് പശ്ചാത്തലമായ പുരാതന നഗരങ്ങളും തീരങ്ങളും നേരിട്ടറിയാൻ സഞ്ചാരികൾക്ക് വഴിതുറക്കുകയാണ് ഈ ഗ്രീക്ക് പ്രദേശങ്ങൾ.

അതിഥികൾക്കായി വാതിൽതുറക്കുന്ന ഗ്രീസിലെ പ്രധാന കേന്ദ്രങ്ങൾ-

ഇഥാക്ക: ഒഡീഷ്യസിന്റെ സ്വന്തം നാട്

ഹോമറിന്റെ ഇതിഹാസ കഥാപാത്രമായ ഒഡീഷ്യസിന്റെ ജന്മനാടായി ഹോമർ ഇഥാക്ക ദ്വീപാണ് പശ്ചാത്തലമാക്കിയത്. ഗ്രീസിലെ യാത്രകളിൽ ഏറ്റവും പ്രധാപ്പെട്ടൊരിടം ഇഥാക്ക തന്നെയാണ്. ഒഡീഷ്യസിന്റെ കൊട്ടാരത്തിന്റെ കൊത്തുപണികൾ പ്രതിഫലിക്കുന്ന മാതൃകകളും പുരാതന അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന സ്റ്റാവ്രോസ് ഗ്രാമവും 'ഹോമേഴ്സ് സ്കൂൾ' എന്നറിയപ്പെടുന്ന പുരാവസ്തു കേന്ദ്രവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

കെഫലോണിയയിലെ 'ഒഡീഷ്യസ് തീം പാർക്ക്'

പച്ചപ്പു നിറഞ്ഞ മലനിരകളും നീലമരതക നിറത്തിലുള്ള കടൽത്തീരങ്ങളും കൊണ്ട് സമൃദ്ധമായ കെഫലോണിയയിലെ തീം പാർക്ക്, മഹാകാവ്യത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ആധുനിക പശ്ചാത്തലത്തിൽ അടുത്തറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു.

മെസീനിയയും വോയിഡോകിലിയ കടൽത്തീരവും

ഒഡീഷ്യസിന്റെ മകൻ ടെലിമാക്കസ് പിതാവിനെ തിരഞ്ഞുപോയ പുരാതന വഴികളാണ് മെസീനിയയിലുള്ളത്. സിനിമ ചിത്രീകരണത്തിനും പശ്ചാത്തലമായ ഇവിടുത്തെ വെങ്കലയുഗ കൊട്ടാരങ്ങളും അർധചന്ദ്രാകൃതിയിലുള്ള വോയിഡോകിലിയ കടൽത്തീരവും സഞ്ചാരികളെ അത്ഭുതപ്പെടുത്തും.

കോർഫു: ഒഡീഷ്യസ് കരയ്ക്കടിഞ്ഞ പ്രകൃതിരമണീയ ദ്വീപ്

കഥയുടെ അവസാന ഭാഗങ്ങളിൽ കപ്പൽച്ഛേദത്തിൽപ്പെട്ട ഒഡീഷ്യസ് കരയ്ക്കടിയുന്ന 'ഷെറിയ' എന്ന ദ്വീപാണ് ഇന്നത്തെ കോർഫു എന്ന് കരുതപ്പെടുന്നു. അതിമനോഹരമായ തീരപ്രദേശങ്ങളും പുരാതന തുറമുഖ നഗരവും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

ഇവയ്ക്ക് പുറമെ ഐയോണിയൻ സമുദ്രത്തിലൂടെയുള്ള പായക്കപ്പൽ യാത്രകളും കോസ്റ്റ നവരീനോയിലെ പുരാതന നെയ്ത്ത് ശില്പശാലകളും തത്ത്വചിന്തരുടെ നടപ്പുവഴികളുമെല്ലാം ഒഡീസിയുടെ ഇതിഹാസ പശ്ചാത്തലം തൊട്ടറിയാൻ സഞ്ചാരികൾക്ക് വഴിയൊരുക്കുന്നു.

എങ്ങനെ എത്തിച്ചേരാം? എത്ര ദിവസത്തെ യാത്ര?

കേരളത്തിൽ (കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം) നിന്ന് ഗൾഫ് രാജ്യങ്ങൾ വഴി കണക്റ്റിങ് വിമാനങ്ങളിൽ ഗ്രീസിന്റെ തലസ്ഥാനമായ അഥൻസിലേക്ക് 10 മുതൽ 14 മണിക്കൂർ വരെയുള്ള യാത്ര ചെയ്ത് എത്തിച്ചേരാം. അഥൻസിൽ നിന്ന് ആഭ്യന്തര വിമാനമാർഗമോ (ഏകദേശം ഒരു മണിക്കൂർ) പെലൊപൊനീസ് അല്ലെങ്കിൽ ആസ്തകോസ് തുറമുഖങ്ങളിൽ നിന്നുള്ള ഫെറി ബോട്ടുകൾ വഴിയോ (മൂന്ന് മുതൽ നാല് മണിക്കൂർ) ഇഥാക്ക, കോർഫു, കെഫലോണിയ തുടങ്ങിയ പ്രശസ്തമായ ഈ ഇതിഹാസ ദ്വീപുകളിലേക്ക് എത്തിപ്പെടാം. ഗ്രീസിലെ ഈ പ്രധാന ഒഡീസി ലൊക്കേഷനുകളും പുരാതന നഗരങ്ങളും കാഴ്ച്ചകളും ആസ്വദിക്കാൻ കുറഞ്ഞത് ആറ് മുതൽ 8 ദിവസങ്ങൾ വരെ നീളുന്ന ഒരു യാത്രാ പ്ലാൻ ആവശ്യമാണ്. വെള്ളിത്തിരയിലെ നോളൻ വിസ്മയങ്ങൾക്കപ്പുറം, സാഹിത്യവും ചരിത്രവും ജീവിക്കുന്ന ഈ പുരാതന മണ്ണിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിക്കും ഒരു അപൂർവ ജീവിതാനുഭവമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nolanGreeceOdysseyThe Odyssey
News Summary - Greek locations of 'Odyssey'
Next Story