ആവേശകരം വൈമാനിക പ്രകടനം
text_fieldsആക്ഷന്‍ ഫൈ്ളറ്റ് എയ്റോബാറ്റിക്
ആകാശത്തിരക്കുകള് അനുഭവിക്കാനും മനോഹര ആകാശ കാഴ്ചകള്‍ ആസ്വദിക്കാനും മോഹിക്കുന്നവരുടെ സ്വപ്നസാക്ഷാത്കാരത്തിന് റാസല്‍ഖൈമയിലെ ആക്ഷന്‍ ഫൈ്ളറ്റ് എയ്റോബാറ്റിക് അവസരമൊരുക്കും. വിദഗ്ധ പൈലറ്റുമാരുടെ മേല്‍നോട്ടത്തില്‍ നൂതന വിമാനങ്ങളില്‍ സുരക്ഷിതമായ സാഹസിക യാത്രയാണ് ആക്ഷന്‍ ഫൈ്ളറ്റ് എയ്റോബാറ്റിക് വാഗ്ദാനം ചെയ്യുന്നത്. ആകാശകുതിപ്പില് റാസല്‍ഖൈമയുടെ ഭൂപ്രകൃതിയുടെ 360 ഡിഗ്രി പനോരമിക് കാഴ്ച്ച സാധ്യമാകുമെന്നത് പ്രധാനമാണ്. ബീച്ചുകള്‍, പര്‍വ്വതനിരകള്‍, മരുഭൂമി, മണല്ക്കൂനകള് തുടങ്ങിയവയിലൂടെ മരുഭൂമിയൂടെ അസാധാരണ ആകര്ഷണാനുഭവം സമ്മാനിക്കുന്നതാകും ആകാശയാത്ര.
പ്രവര്‍ത്തനക്ഷമതയിലും സുരക്ഷയിലും വിട്ടുവീഴ്ച്ചയില്ലാത്ത രൂപകല്‍പ്പനയാണ് എയറോബാറ്റിക് സാഹസിക യാത്രക്ക് ഉപയോഗിക്കുന്ന വിമാനങ്ങളുടെ പ്രത്യേകത. ഫൈ്ളറ്റ് സ്യൂട്ട്, ഹെല്‍മറ്റ് തുടങ്ങിയവ നല്കി പൈലറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് വിമാനത്തിലേക്ക് യാത്രക്കാരെ സ്വീകരിക്കുക. സാഹസിക വൈമാനിക പ്രകടനത്തിന് നികുതിയുള്‍പ്പെടെ 2399 ദിര്‍ഹമാണ് നിരക്ക്. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവിഴ്ച്ചയില്ലെന്നതും പരിചയസമ്പന്നരായ പൈലറ്റുമാരുടെ മേല്‍നോട്ടവും വൈമാനിക പ്രകടനത്തിനെത്തുന്നവര്ക്ക് ധൈര്യം നല്‍കുന്നതാണ്. ത്രില്ലടിപ്പിക്കുന്ന ആകാശയാത്രയുടെ നിമിഷങ്ങളെല്ലാം ഇന്‍ഫൈ്ളറ്റ് കാമറ റൊക്കോര്‍ഡിങ് സിസ്റ്റത്തില്‍ ക്യാപ്ച്ചര്‍ ചെയ്യും. ഇത് ലാന്‍ഡിങ് കഴിഞ്ഞ ഉടന്‍ ഇമെയില്‍ ലിങ്ക് വഴി ആക്സസിനും സൗകര്യമൊരുക്കുന്നത് അവിസ്മരണീയമായ ആകാശ നിമിഷങ്ങള്‍ യാത്രികര്‍ക്ക് മായാത്ത ഓര്‍മകളാകും.