Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightലഡാക്കിലേക്കൊരു...

ലഡാക്കിലേക്കൊരു സ്വപ്നയാത്രയാണോ നിങ്ങളുടെ പ്ലാൻ? എങ്കിൽ റോയൽ എൻഫീൽഡ് നിങ്ങളെ സഹായിക്കും

text_fields
bookmark_border
ലഡാക്കിലേക്കൊരു സ്വപ്നയാത്രയാണോ നിങ്ങളുടെ പ്ലാൻ? എങ്കിൽ റോയൽ എൻഫീൽഡ് നിങ്ങളെ സഹായിക്കും
cancel

ന്യൂഡൽഹി: യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മൾ പ്ലാൻ ചെയ്ത യാത്രകൾ പൂർത്തീകരിക്കാൻ സാധിക്കില്ല. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സമീർ താഹിറിന്റെ സിനിമയിൽ ദുൽഖർ സൽമാനും സണ്ണി വെയ്‌നും ഒരു നോർത്ത് ഈസ്റ്റ് യാത്ര നടത്തുന്നുണ്ട്. അതും ബുള്ളറ്റിൽ. ആ സിനിമയുടെ റിലീസിന് ശേഷം അതിലെ യാത്രയിൽ പ്രചോദനം ഉൾകൊണ്ട് മണാലിയിലേക്കും ലഡാക്കിലേക്കും യാത്ര ചെയ്തവരാണ് നമ്മൾ മലയാളികൾ. എന്നാൽ പലർക്കും ആ സ്വപ്ന യാത്ര പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അവർക്കായി ഒരു സന്തോഷ വാർത്ത. പ്രശസ്ത വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് സംയുക്തമായി നടത്തുന്ന ഹിമയാണ് ഹിമാലയൻ യാത്രക്കുള്ള 'ഹിമാലയൻ ഒഡീസി 2025' രജിസ്‌ട്രേഷൻ ആരംഭിച്ചു. റോയൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിൾ പര്യവേഷണത്തിന്റെ 21-ാമത് പതിപ്പിനാണ് തുടക്കം കുറിക്കുന്നത്.


ജൂൺ 28ന് ആരംഭിക്കുന്ന യാത്ര ഹിമാലയത്തിലെ ഏറ്റവും മനോഹരമായതും വെല്ലുവിളി നിറഞ്ഞതുമായ ലഡാക്ക്, സ്പിറ്റി, സാൻസ്കർ തുടങ്ങിയ പ്രദേശങ്ങളിലൂടെ 70 റൈഡർമാരെ പങ്കെടുപ്പിച്ച് നടത്തുന്ന ഒരു റൈഡാണ്. 18 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ജൂലൈ 15ന് അവസാനിക്കും. ഈ ദിവസങ്ങൾകൊണ്ട് പരമാവധി 2600 കിലോമീറ്ററിലധികം റൈഡ് ചെയ്യാനാകുമെന്ന് റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക് മാത്രം അവസരമുള്ളതിനാൽ ലോകമെമ്പാടുമുള്ള റൈഡർമാർ പങ്കെടുക്കും.


ടീം സ്പിറ്റി, ടീം സാൻസ്കർ എന്നിങ്ങനെ രണ്ട് ടീമുകളാണ് റൈഡിൽ ഉണ്ടാവുക. യാത്രയിൽ ദുർഘടമായ പാതകൾ, വാട്ടർ ക്രോസിങ്ങുകൾ, ഉയരത്തിലുള്ള പാസുകൾ തുടങ്ങിയവയിലൂടെ മനോഹരമായ യാത്രയാണ് റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ സ്കൈഡ് സാർച്ചു, കാസ, ലേ, കൽപ്പ തുടങ്ങിയ പ്രദേശങ്ങളിലൂടെയും യാത്ര കടന്ന് പോകും.


സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ യാത്രയിലുടനീളം പൂർണമായ ലോജിസ്റ്റിക്കൽ, മെക്കാനിക്കൽ, മെഡിക്കൽ പിൻതുണയും റോയൽ എൻഫീൽഡ് നൽകും. ഒരു വ്യക്തിക്ക് 80,000 രൂപയും ദമ്പതികൾക്ക് 1,60,000 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. ചണ്ഡീഗഡിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. www.royalenfield.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himalayan OdysseyBike ridingLadakh tripRoyal Enfiled​Travel News
News Summary - Are you planning a dream trip to Ladakh? Then Royal Enfield can help you.
Next Story