Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightആവേശകൊടുമുടിയിൽ;...

ആവേശകൊടുമുടിയിൽ; എ​വ​റ​സ്റ്റി​ലെ ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് അ​ൻ​ഷാ​ദും ഇ​ർ​ഫാ​നും

text_fields
bookmark_border
ആവേശകൊടുമുടിയിൽ; എ​വ​റ​സ്റ്റി​ലെ ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് അ​ൻ​ഷാ​ദും ഇ​ർ​ഫാ​നും
cancel
camera_alt

അ​ൻ​ഷാ​ദും ഇ​ർ​ഫാ​നും എ​വ​റ​സ്റ്റി​ന് താ​ഴെ

മ​ണ്ണാ​ർ​ക്കാ​ട്: എ​വ​റ​സ്റ്റ് കൊ​ടു​മു​ടി സ​ന്ദ​ർ​ശി​ച്ച​തി​ന്റെ ആ​വേ​ശ​ത്തി​ലും അ​മ്പ​ര​പ്പി​ലു​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട്ടെ ര​ണ്ട് യു​വാ​ക്ക​ള്‍. ച​ങ്ങ​ലീ​രി​യി​ലെ ക​രു​ണാ​കു​ര്‍ശ്ശി വീ​ട്ടി​ല്‍ അ​ൻ​ഷ​ദും ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ല്ലി​ലെ നെ​ടു​മ്പാ​റ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നു​മാ​ണ് എ​വ​റ​സ്റ്റി​ലെ ബേ​സ് ക്യാ​മ്പ് വ​രെ ക​യ​റി മ​ട​ങ്ങി​യെ​ത്തി​യ​ത്. സാ​ഹ​സി​ക യാ​ത്ര​യി​ൽ നേ​പ്പാ​ൾ മു​ത​ൽ കൂ​ടു​ത​ലും കാ​ൽ​ന​ട​യാ​യി​രു​ന്നു എ​ന്ന​തും യാ​ത്ര​യെ വേ​റി​ട്ട​താ​ക്കി.

180 ഓ​ളം കി​ലോ​മീ​റ്റ​റാ​ണ് ഇ​രു​വ​രും മ​ഞ്ഞു​പാ​ളി​ക​ളി​ലൂ​ടെ രാ​വും പ​ക​ലു​മാ​യി അ​തി​സാ​ഹ​സി​ക​മാ​യി നീ​ങ്ങി​യ​ത്. മെ​യ്‌ അ​ഞ്ചി​ന് വീ​ട്ടി​ൽ നി​ന്ന് തി​രി​ച്ച ഇ​രു​വ​രും 21നാ​ണ് എ​വ​റ​സ്റ്റി​ലെ ബേ​സ് പോ​യ​ന്റി​ലെ​ത്തി​യ​ത്. 20 വ​യ​സ് പ്രാ​യ​മു​ള​ള അ​ൻ​ഷ​ദ് ഇ​തി​ന​കം നി​ര​വ​ധി യാ​ത്ര​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. താ​യ് ലാ​ന്റ്, മ​ലേ​ഷ്യ, യു.​എ.​ഇ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. ഇ​ത്ത​വ​ണ ട്രെ​യി​നി​ൽ ലോ​ക്ക​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ലും ബ​സി​ലും യാ​ത്ര ചെ​യ്തും ചെ​ല​വ് വ​ള​രെ ചു​രു​ക്കി​യു​മാ​യി​രു​ന്നു യാ​ത്ര. പാ​ച​കം ചെ​യ്യാ​ൻ ചെ​റി​യ അ​ടു​പ്പും കൂ​ടെ ക​രു​തി​യി​രു​ന്നു.

21 വ​യ​സു​ള​ള ഇ​ർ​ഫാ​ൻ ഈ ​വ​ർ​ഷ​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​ല്‍ നി​ന്ന് ബി.​ബി.​എ ക​ഴി​ഞ്ഞ​ത്. ട്ര​ക്കി​ങ്ങി​ൽ താ​ല്പ​ര്യ​മു​ള​ള ഇ​ർ​ഫാ​ൻ പ​ഠ​ന​ത്തി​നി​ടെ മാ​ലി​ദ്വീ​പ്, ഗോ​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി ഹ​യ​ര്‍സെ​ക്ക​ന്റ​റി സ്കൂ​ളി​ല്‍ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​യി​രി​ക്കെ​യാ​ണ് ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​വു​ന്ന​ത്. ച​ങ്ങ​ലീ​രി​യി​ലെ ക​രു​ണാ​കു​ർ​ശ്ശി വീ​ട്ടി​ല്‍ സൈ​ദ് മു​ഹ​മ്മ​ദി​ന്റെ​യും ഐ​ഷാ​ബി​യു​ടെ​യും മ​ക​നാ​ണ് അ​ൻ​ഷ​ദ്. അ​ർ​ഷ​ദ്, ആ​ദി​ല എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. നാ​ട്ടു​ക​ല്ലി​ലെ നെ​ടു​മ്പാ​റ വീ​ട്ടി​ല്‍ മൊ​യ്തീ​ന്റെ​യും മു​നീ​റ​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ. ഫാ​ത്തി​മ ഷി​ബി​ല, ഫാ​ത്തി​മ ന​ഹീ​ദ, ഹ​നീ​ന എ​ന്നി​വ​ര്‍ സ​ഹോ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trekkingadventureEverest base camp
News Summary - Anshad and Irrfan visit Everest base camp
Next Story