Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബു സുബ്ഹ് ബീച്ച് വിനോദ-വാണിജ്യ കേന്ദ്രമാകുന്നു; പദ്ധതിക്ക് അംഗീകാരം

text_fields
bookmark_border
ആവശ്യമായ പഠനങ്ങളും നടപടികളും ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
അബു സുബ്ഹ് ബീച്ച് വിനോദ-വാണിജ്യ കേന്ദ്രമാകുന്നു; പദ്ധതിക്ക് അംഗീകാരം
cancel

മനാമ: വടക്കൻ ഗവർണറേറ്റിലെ ദെറാസിലുള്ള അബു സുബ്ഹ് തീരപ്രദേശം ആകർഷകമായ വാട്ടർഫ്രണ്ട് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നു. ഫുഡ് ട്രക്കുകൾ, വിനോദ സൗകര്യങ്ങൾ, മറ്റ് പൊതുജന ഉപഭോഗ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദേശത്തെ പുതിയ മുഖച്ഛായയിലേക്ക് മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൊബൈൽ കിച്ചണുകൾക്കും പ്രാദേശിക സംരംഭകർക്കുമായി പ്രത്യേക ഹബ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു.

മുനിസിപ്പൽ കാര്യ കർഷക മന്ത്രി വഈൽ അൽ മുബാറക്കാണ് പദ്ധതി നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. വടക്കൻ മുനിസിപ്പൽ കൗൺസിൽ അംഗവും പ്രാദേശിക കൗൺസിലറുമായ ബാസിം അബു ഇദ്‌രീസ് മുന്നോട്ടുവെച്ച നിർദ്ദേശമാണ് ഇപ്പോൾ ഭരണാനുമതി നേടിയിരിക്കുന്നത്. തീരപ്രദേശങ്ങളുടെ വികസനവും സൗന്ദര്യവൽക്കരണവും ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം.

ഫുഡ് ട്രക്കുകൾക്കായി സ്ഥലം അനുവദിച്ചതിന് സർക്കാറിനും പദ്ധതി നിർദ്ദേശം അംഗീകരിച്ച മന്ത്രി വഈൽ അൽ മുബാറക്കിനും ബാസിം അബു ഇദ്‌രീസ് നന്ദി അറിയിച്ചു. വിനോദം, നിക്ഷേപം, സാമൂഹിക സേവനം എന്നിവ സമന്വയിപ്പിക്കുന്ന സവിശേഷമായ ഒരു തീരദേശ കേന്ദ്രമായി അബു സുബ്ഹ് മാറുന്നതിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫുഡ് ട്രക്കുകൾ, ഉൽപ്പാദന കുടുംബങ്ങൾ, ബഹ്‌റൈനി സംരംഭകർ എന്നിവർക്കായി വലിയ ഒരു സംയോജിത മേഖലയാണ് ഇവിടെ ഒരുങ്ങുന്നത്. നടപ്പാതകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹരിത ഇടങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവ നവീകരിക്കുന്നതിനൊപ്പം പുതിയ വാണിജ്യ-വിനോദ സംവിധാനങ്ങളും കായിക-നിക്ഷേപ പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങളും ഈ വികസന പദ്ധതിയിലൂടെ നടപ്പിലാക്കും.

നാടൻ സംരംഭങ്ങൾക്കും ചെറുകിട ബഹ്‌റൈനി വ്യാപാരികൾക്കും തങ്ങളുടെ ബിസിനസ്സ് വളർത്താനുള്ള മികച്ച അവസരമാകും ഈ പദ്ധതിയിലൂടെ ലഭിക്കുക.

മന്ത്രിതല അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ഇതിനാവശ്യമായ സാങ്കേതിക പഠനങ്ങളും ഘടനാപരമായ നടപടികളും ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി അബു സുബ്ഹിനെ ഉയർത്തുകയാണ് ഈ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Subh Beach to become entertainment and commercial center
Next Story