Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഒരു ദിവസം നാല്...

ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര

text_fields
bookmark_border
ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര
cancel

ലോകഭൂപടത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത്, അർജന്റീനയുടെ മണ്ണിൽ 'ഫിൻ ഡെൽ മുണ്ടോ' എന്നറിയപ്പെടുന്ന ഒരു കൊച്ചു പട്ടണമുണ്ട്. 'ലോകത്തിന്റെ അവസാനം'. ആൻഡീസ് പർവതനിരകൾ സമുദ്രത്തോട് വിടപറയുന്ന അതിമനോഹരമായ ഇടം.

അന്റാർട്ടിക്കയിലേക്കുള്ള കപ്പൽ കയറാൻ എത്തുന്ന സഞ്ചാരികളുടെ താവളമായ ഉഷ്വാവ (Ushuaia), വെറുമൊരു തുറമുഖ നഗരമല്ലെന്ന് അവിടെ കാലുകുത്തുന്ന ഏതൊരാളും പറയും. ഹിമപ്പരപ്പുകളും പർവതനിരകളും അതിരിടുന്ന ഈ പ്രദേശം ഒരു യാത്രികന്റെ എല്ലാ സങ്കൽപങ്ങൾക്കും അതീതമായ അനുഭവങ്ങളാണ് കാത്തുവെച്ചിരിക്കുന്നത്.

80,000ത്തിലധികം ആളുകൾ താമസിക്കുന്ന ഈ നഗരത്തിനപ്പുറം പിന്നെ വിശാലമായ ഡ്രേക്ക് പാസേജും അതിനപ്പുറം മഞ്ഞുമൂടിയ അന്റാർട്ടിക്കയുമാണ്. അതായത് ലോകത്തിന്റെ അവസാനഭാഗം. അലാസ്കയിൽ തുടങ്ങി അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ തെക്കേ അറ്റം വരെ നീളുന്ന പാൻ-അമേരിക്കൻ ഹൈവേയുടെ അവസാന കവാടം എന്ന പ്രത്യേകതയും ഈ നഗരത്തിനുണ്ട്.

ഉഷ്വാവയിലെ കാലാവസ്ഥ

കാലാവസ്ഥ പ്രവചനാതീതമാണെന്നതാണ് ഉഷ്വാവയിലെ മറ്റൊരു പ്രത്യേകത. 'ഒരു ദിവസം തന്നെ നാല് സീസണുകൾ' എന്നാണ് പ്രദേശവാസികൾ ഇതിനെക്കുറിച്ച് പറയാറുള്ളത്. വേനൽക്കാലമായ ഡിസംബർ-മാർച്ച് ആണ് ഉഷ്വായ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പകൽ 18 മണിക്കൂർ വരെ നീണ്ടുനിൽക്കും. പെൻഗ്വിനുകളെയും കടൽകുതിരകളുടെ കൂട്ടങ്ങളെയും കാണാനാവുന്ന ഏറ്റവും നല്ല സമയമാണിത്. സ്കീയിങ് ഇഷ്ടപ്പെടുന്നവർക്ക് ജൂൺ-ഓഗസ്റ്റ് ആണ് പറ്റിയ സമയം. ഇവിടുത്തെ ഏറ്റവും ദൈർഘ്യമേറിയ സ്കീ സീസണാണിത്. തിരക്ക് കുറഞ്ഞതും എന്നാൽ മനോഹരവുമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവർക്ക് സെപ്റ്റംബർ - നവംബർ സമയം തിരഞ്ഞെടുക്കാം.

ഉഷ്വായിലെ പ്രധാന ആകർഷണങ്ങൾ

  • ബീഗിൾ ചാനൽ ക്രൂയിസ്

ചരിത്രപ്രസിദ്ധമായ ബീഗിൾ ചാനൽ ക്രൂയിസ് ജലാശയത്തിലൂടെയുള്ള യാത്ര അതിമനോഹരമായ യാത്രയായിരിക്കും സഞ്ചാരികൾക്ക്. കടൽ സിംഹങ്ങൾ, അപൂർവ പക്ഷികൾ, പ്രസിദ്ധമായ ലെസ് എക്ലെയേറിയേഴ്സ് ലൈറ്റ്ഹൗസ് എന്നിവ ഇവിടെ ആസ്വദിക്കാനാകും. പെൻഗ്വിനുകൾക്കൊപ്പം നടന്ന് അതിവിശിഷ്ടമായ അനുഭവം പങ്കിടാൻ ഇസ്ല മാർട്ടില്ലോ സന്ദർശിക്കുന്നവർക്ക് അവസരമുണ്ട്.

  • ടിയറ ഡെൽ ഫ്യൂഗോ നാഷനൽ പാർക്ക്

ടിയറ ഡെൽ ഫ്യൂഗോ നാഷനൽ പാർക്ക് അർജന്റീനയിലെ ഏക തീരദേശ ദേശീയോദ്യാനമാണ്. അലാസ്കയിൽനിന്ന് തുടങ്ങുന്ന ലോകപ്രസിദ്ധമായ പാൻ-അമേരിക്കൻ ഹൈവേ അവസാനിക്കുന്നത് ഇവിടെയുള്ള ലാപറ്റയ ബേ എന്ന സ്ഥലത്താണ്.

  • ലോകാവസാന ട്രെയിൻ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അർജന്റീന ഇവിടെ ഒരു തടവറ ഉണ്ടാക്കിയിരുന്നു. ഭൂമിയുടെ ഏറ്റവും അറ്റത്ത് ആയതിനാൽ തടവറയിൽ കഴിയുന്നവർക്ക് ഇവിടെനിന്നും രക്ഷപ്പെടാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല. ആ കാലത്ത് തടവുകാരെ വനത്തിലേക്ക് കൊണ്ടുപോയിരുന്ന എൻഡ് ഓഫ് ദി വേൾഡ് ട്രെയിൻ ഇന്ന് സഞ്ചാരികൾക്ക് വേണ്ടിയുള്ളതാണ്. മനോഹരമായ വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെയുമുള്ള ഈ യാത്ര ചരിത്രത്തിലേക്കുള്ള ഒരു വഴിത്തിരിവായി സഞ്ചാരികൾക്ക് അനുഭവവേദ്യമാകും.

  • ലഗുണ എസ്മെരാൾഡ ട്രക്, ലോകാവസാന പോസ്റ്റ് ഓഫിസ്

9 കിലോമീറ്റർ ദൈർഘ്യമുള്ള ലഗുണ എസ്മെരാൾഡ ട്രക്കിങ് ആസ്വദിക്കാനുള്ളതാണ്. പ്രകൃതിയെ സ്നേഹിക്കുന്നവരാണെങ്കിൽ ഈ ട്രക്കിങ് ഒരിക്കലും മിസ്സാക്കേണ്ട. മരതകപ്പച്ച വിതറുന്ന ഈ തടാകം എത്ര വീക്ഷിച്ചാലും മതിയാവില്ല. ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ലാപറ്റയ ബേയിലെ പോസ്റ്റ് ഓഫിസും കാണണം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇവിടെനിന്ന് ഒരു പോസ്റ്റ്കാർഡ് സന്ദേശം അയക്കുന്നതിനെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. എത്ര മനോഹരമായിരിക്കും ആ തീവ്ര ആനന്ദം നൽകുന്ന അനുഭവം.

ഇന്ത്യക്കാർക്ക് എങ്ങനെ യാത്ര തിരിക്കാം..?

ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇതൊരു നീണ്ട യാത്രയാണ്. ആദ്യം ഡൽഹിയിൽനിന്നോ മുംബൈയിൽനിന്നോ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലേക്ക് പറക്കുക. ഒരു ദീർഘദൂര വിമാനയാത്ര. അവിടെനിന്ന് ഉഷ്വാവയിലേക്ക് ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നേരിട്ടുള്ള വിമാനമുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ബ്യൂണസ് അയേഴ്‌സിൽ നിന്ന് 30 മണിക്കൂർ ബസിൽ യാത്ര ചെയ്ത് റിയോ ഗാലെഗോസിലെത്താം. അവിടെനിന്ന് മഗല്ലൻ കടലിടുക്കും ചിലി അതിർത്തിയും കടന്ന് മറ്റൊരു എട്ട് മണിക്കൂർ യാത്ര ചെയ്താലും ഉഷ്വാവയിലെത്തും.

ഇന്ത്യക്കാർക്ക് അർജന്റീന ടൂറിസ്റ്റ് വീസ സൗജന്യമാണല്ലോ..ഡൽഹിയിലെ എംബസിയിലോ മുംബൈയിലെ കോൺസുലേറ്റിലോ വിസ അപേക്ഷിച്ചാൽ 10-12 ദിവസത്തെ ഇടവേളക്കുശേഷം സാധനം കൈയിലെത്തും. സാധുവായ പാസ്‌പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ നിർബന്ധമാണ്. 90 ദിവസമാണ് വിസയുടെ കാലാവധി.

പാസ്‌പോർട്ടിലെ ആ അപൂർവ്വ മുദ്ര

ഉഷ്വാവയിലെ ടൂറിസം ഓഫീസിൽ ചെന്നാൽ നിങ്ങളുടെ പാസ്‌പോർട്ടിലോ ഡയറിയിലോ 'ലോകത്തിന്റെ അവസാനം' എന്ന മുദ്ര (Stamp) പതിപ്പിക്കാം. പലരും ഇതൊരു വലിയ ഓർമ്മയായി സൂക്ഷിക്കുന്നു. എങ്കിലും വിദേശയാത്രകൾ പതിവായുള്ളവർ പാസ്‌പോർട്ടിൽ ഇത് പതിപ്പിക്കുന്നത് ശ്രദ്ധിച്ചു വേണം, കാരണം ചില രാജ്യങ്ങൾ ഇത്തരം ടൂറിസ്റ്റ് സ്റ്റാമ്പുകൾ ഉള്ള പാസ്‌പോർട്ടുകൾ അംഗീകരിക്കാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Argentinatravel newstouristsPenguinsWorld Travel Destination
News Summary - A journey to the 'end of the world'
Next Story