Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
thailand
cancel
Homechevron_rightTravelchevron_rightDestinationschevron_right4700 രൂപക്ക്​ 90...

4700 രൂപക്ക്​ 90 ദിവസത്തെ വിസ; തായ്​ലാൻഡ് യാത്ര​ ഇനി ​പഴയ പോലെയാകില്ല

text_fields
bookmark_border

ടൂറിസത്തെ ആശ്രയിച്ച്​ കഴിയുന്ന രാജ്യങ്ങളെ കോവിഡ്​​ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്​. ഇത്തരത്തിലുള്ള രാജ്യങ്ങളിലൊന്നാണ്​ തായ്​ലാൻഡ്​. രാജ്യത്തേക്ക്​ വീണ്ടും സഞ്ചാരികളെ കൊണ്ടുവരാനുള്ള തീവ്രമായ ശ്രമത്തിലാണ്​​ അവർ. അതിൻെറ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച്​ കൊണ്ടിരിക്കുകയാണ്​ അവർ.

രാജ്യത്തെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ 90 ദിവസം കാലാവധിയുള്ള പുതിയ വിസയാണ്​ അതിൽ പ്രധാനപ്പെട്ടത്​. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ച ആണ്​ ഇക്കാര്യം അറിയിച്ചത്. ഒക്​ടോബർ ഒന്ന്​ മുതൽ വിനോദസഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.​

പുതിയ നിയമമനുസരിച്ച്​ വിസ ലഭിക്കുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടി വരും. അതിനായി യാത്രക്കാർക്ക് ബാങ്കോക്കിലെ വിവിധ താമസസ്​ഥലങ്ങൾ തിരഞ്ഞെടുക്കാം.

ക്വാറൻറീന്​ ശേഷം രാജ്യത്തിൻെറ ഏത്​ ഭാഗത്തേക്കും ഇവർക്ക്​ യാത്ര ചെയ്യാനാകും. കൂടാതെ വിസ രണ്ട്​ തവണയായി 90 ദിവസം വെച്ച്​ നീട്ടുകയും ചെയ്യാം. അതായത്​ 270 ദിവസം വരെ തായ്​ലാൻഡിൽ തങ്ങാം. സഞ്ചാരികൾക്ക്​​ ആരോഗ്യ, യാത്ര ഇൻഷുറൻസ് നിർബന്ധമാണ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലാൻഡിൽ അപേക്ഷിച്ച്​ 4700 രൂപ നിരക്കിൽ വിസ സ്വന്തമാക്കാം. അതേസമയം, ഒരു മാസം 1200 പേർക്ക്​ മാത്രമേ ഇത്തരത്തിൽ വിസ അനുവദിക്കുകയുള്ളൂ എന്നും റിപ്പോർട്ടുണ്ട്​.

കോവിഡ്​ പടരുന്നതിൻെറ ആദ്യഘട്ടത്തിൽ തന്നെ തായ്‌ലാൻഡ് രോഗത്തെ പ്രതിരോധിക്കാൻ തീ​വ്രപ്രയത്​നങ്ങളാണ്​ നടത്തിയത്​. കൂടാതെ, മികച്ച ആരോഗ്യ സുരക്ഷ നിലവാരം പുലർത്തുന്ന ടൂറിസം സ്ഥാപനങ്ങളെ തിരിച്ചറിയാൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമും ആരംഭിച്ചു. റെസ്​റ്റോറൻറുകൾ, ഹോട്ടലുകൾ, ടൂറിസ്​റ്റ്​ ഹോട്ട്‌സ്പോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, സ്പാകൾ, പാർലറുകൾ എന്നിവയെല്ലാം ഇതിൻെറ ഭാഗമാണ്​. രാജ്യത്ത്​ ഇതുവരെ 3500ന്​ താഴെ മാത്രമേ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളൂ. 58 പേരാണ്​ മരിച്ചത്​.

പുതിയ വിസ കൂടി നിലവിൽ വരുന്നതോടെ തായ്‌ലൻഡിൽ ടൂറിസം വീണ്ടും സജീവമാകുമെന്നാണ്​ പ്രത്യാശിക്കുന്നത്​. നിലവിൽ ഓൺഅറൈവൽ വിസ പ്രകാരം പോകുന്നവർക്ക്​ ഒരുമാസത്തെ താമസം മാത്രമാണ്​ ലഭിച്ചിരുന്നത്​.

അതേസമയം, തായ്​ലാൻഡ്​ ഇന്ത്യയുമായുള്ള ട്രാവൽ ബബ്ളി​െൻറ ഭാഗമാല്ലാത്തതിനാൽ നിലവിൽ രാജ്യത്തുനിന്ന്​​ വിമാന സർവിസ്​ ആരംഭിച്ചിട്ടില്ല. യു.കെ, അമേരിക്ക, ജർമനി, ഫ്രാൻസ്, യു.എ.ഇ, കാനഡ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, ബഹ്‌റൈൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്​, ജപ്പാൻ എന്നീ രാജ്യങ്ങളാണ്​ ട്രാവൽ ബബ്​ളിൻെറ ഭാഗമായിട്ടുള്ളത്​. ഇരു രാജ്യങ്ങൾക്കിടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സുരക്ഷിത യാത്രയാണ്​ ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​.

സിംഗപ്പൂർ, റഷ്യ, ഇസ്രായേൽ, ഇറ്റലി, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്​, കെനിയ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, തായ്​ലാൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിലാണ്​. ട്രാവൽ ബബ്​ൾ സംവിധാനം​ യാഥാർഥ്യമായാൽ തായ്​ലാൻഡിലേക്ക്​ ഇന്ത്യക്കാർക്ക്​ ഉടൻ തന്നെ പറക്കാനാവുമെന്ന്​ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandtravel90 days visa
Next Story