Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമീനില്ലാതെ ചോറ്...

മീനില്ലാതെ ചോറ് ഇറങ്ങാത്തവർ വിഷമിക്കേണ്ട, കയ്യൂരിൽ ചെമ്പല്ലിക്കൂടുണ്ട്​

text_fields
bookmark_border
മീനില്ലാതെ ചോറ് ഇറങ്ങാത്തവർ വിഷമിക്കേണ്ട, കയ്യൂരിൽ ചെമ്പല്ലിക്കൂടുണ്ട്​
cancel

ചെറുവത്തൂർ: മീൻചാറില്ലാതെ ചോറ് ഇറങ്ങാത്തവർ വിഷമിക്കേണ്ട. കയ്യൂരിലേക്ക് വരൂ. ഇവിടെ ചെമ്പല്ലിയും മറ്റ് പുഴ മത്സ്യങ്ങളുമുണ്ട്. ഒപ്പം പുഴ മത്സ്യങ്ങൾ പിടിക്കാനുള്ള കൂടുകളും ആവശ്യക്കാർക്ക് ലഭിക്കും. ലോക്​ഡൗണിനെയും ട്രോളിങ്​ നിരോധനത്തെയും തുടർന്ന് മീൻ കിട്ടാത്തവർക്കാണ് മീൻ പിടിക്കാനുള്ള ചെമ്പല്ലിക്കൂടുകൾ നിർമിച്ചുനൽകുന്നത്. 

അരയാക്കടവത്തെ മോഹനനും കൂട്ടുകാരുമാണ് ചെമ്പല്ലിക്കൂട് നിർമിച്ച് നൽകുന്നത്. മുള കൊണ്ടുപോയാൽ ഒരു ദിവസത്തിനുള്ളിൽ കൂട് തയാറാക്കിത്തരും.  മുളയി​െല്ലങ്കിൽ കൂടി​​െൻറ വിലകൊടുത്താൽ മതി.വീടി​​െൻറ മുറ്റത്തുള്ള പണിപ്പുരയിലാണ് ചെമ്പല്ലിക്കൂട്, കുത്തൂട് എന്നിവ നിര്‍മിക്കുന്നത്. ഇവ വാങ്ങാന്‍ വിവിധ സ്​ഥലങ്ങളില്‍നിന്നുപോലും ധാരാളം പേർ എത്തുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് കൂട് ഇവിടെ നിന്നും നിര്‍മിച്ച് നല്‍കും. 

പച്ചമുള, കവുങ്ങിന്‍ കഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ആകര്‍ഷണീയ രീതിയിലാണ് നിര്‍മാണം. ചെമ്പല്ലിക്കൂടി​​െൻറയും കുത്തൂടി​​െൻറയും പ്രത്യേക അറകളില്‍ മീനുകളെത്തിയാല്‍ പുറത്തുകടക്കാന്‍  കഴിയില്ല എന്നതാണ് പ്രത്യേകത.  

കൂട് രാത്രി പുഴയിൽ കല്ലുകെട്ടി താഴ്ത്തി​െവച്ചാൽ പുലർച്ച ചെമ്പല്ലിയും വാളാനും കുടുങ്ങുമെന്നുറപ്പ്. പൊതാവൂർ മുതൽ അച്ചാംതുരുത്തി വരെ തേജസ്വിനിക്കരയിലെ മിക്കവരും ചെമ്പല്ലിക്കൂടിന് കയ്യൂർ അരയാക്കടവത്തേക്കെത്തുന്നുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing
News Summary - kayyur river fishing -malayalam news
Next Story