Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഅച്ചൻകോവിലിലെ...

അച്ചൻകോവിലിലെ അതിശയകാഴ്ചകൾ

text_fields
bookmark_border
അച്ചൻകോവിലിലെ അതിശയകാഴ്ചകൾ
cancel

കേ​ര​ള​ത്തി​ൽ​ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേക്ക് പോ​യി അ​വി​ടെ ​നി​ന്നും തി​രി​കെ കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നു​ചേ​രുംവിധമുള്ള അ​പൂ​ർ​വ്വ  ഭൂ​മി​ശാ​സ്ത്ര​മാ​ണ് അ​ച്ഛ​ൻ​കോ​വി​ലി​ൻേറത്. മനംമയക്കുന്ന കാഴ്ചകൾ കാണാൻ രണ്ട് സംസ്ഥാനങ്ങളിലൂടെ വേണം യാത്ര. മ​റ്റു വഴികൾ ഉ​ണ്ടെ​ങ്കി​ലും അ​വയൊന്നും അ​ത്ര സ​ഞ്ചാ​ര സു​ഖ​മു​ള്ള​വ​യ​ല്ല. അതിനാൽ ഞങ്ങളുടെ യാത്രയും തമിഴ്നാട്ടിലൂടെയായിരുന്നു. കൊ​ല്ലം ജി​ല്ല​യു​ടെ​യും ത​മ​ഴ്നാ​ടി​ൻെറ​യും അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ​ക്ക് വ​ല്ലാ​ത്ത ഒ​രു ഭം​ഗി​യു​ണ്ട്, റോ​ജാ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലെ ത​മി​ഴ്നാ​ടി​ൻെറ ഗ്രാ​മ​ഭം​ഗി ഒ​ർ​ത്തു​നോ​ക്കു. ഇ​വി​ടവും അ​തു​പോ​ലെ മ​നോ​ഹ​ര​മാ​ണ്. അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ൾ പി​ന്നി​ട്ടാ​ൽ ചെ​ങ്കോ​ട്ട എ​ന്ന സ്ഥ​ലം കാ​ണാം. അ​തി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​വ​യാ​ണ് കു​റ്റാ​ലം, ഐ​ന്ത​രു​വി എ​ന്നീ ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ൾ


ചെ​ങ്കോ​ട്ടി​ൽ നി​ന്നും 21 കി​ലോ​മീ​റ്റ​ർ മ​റ്റൊ​രു ചു​ര​ത്തി​ലൂ​ടെ ഹെ​യ​ർ​പ്പി​ൻ ബെ​ൻറു​ക​ൾ ക​യ​റി​യും ഇ​റ​ങ്ങി​യും വേ​ണം അ​ച്ചൻ​കോ​വി​ൽ എ​ന്ന ക്ഷേ​ത്ര​ഗ്രാ​മ​ത്തി​ൽ എ​ത്താ​ൻ. ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളു​ൾ താ​ണ്ടി എ​റ്റ​വും ഉയരത്തിൽ എ​ത്തു​ന്ന​ത് കോ​ട്ട​വാ​സ​ൽ എ​ന്ന സ്ഥ​ല​ത്താ​ണ്.  അ​വി​ടെ മൂ​ട​ൽ​മ​ഞ്ഞും ത​ണു​പ്പും യാത്രികരെ കാത്തിരിക്കുന്നുണ്ടാ​കും. ഇ​വി​ടെ​യു​ള്ള തൂ​വ​ൽ​മ​ല​യി​ലെ കാ​ഴ്ച​ക​ൾ കാ​ണേ​ണ്ട​തു​ത​ന്നെ​. താ​ഴെ വി​ശാ​ല​മാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന ത​മി​ഴ്നാ​ട്, മ​റു​വ​ശ​ത്ത് നീ​ല നി​റ​മാ​ർ​ന്ന സ​ഹ്യാ​ർ​ദ്രി​ശൃംഖ​ങ്ങ​ൾ.  മേ​ഘ​ങ്ങ​ൾ ത​ട്ടി ചി​ല മ​ര​ങ്ങ​ൾ​മാ​ത്രം ന​ന​ഞ്ഞു​നി​ൽ​ക്കു​ന്നതും അ​പൂ​ർ​വ്വ കാ​ഴ്ച. അ​തി​ൽ ഒ​രു​തു​ള്ളി നെ​റു​ക​യി​ൽ ആ​വാ​ഹി​ക്കാ​നാ​യ​ത് ഭാ​ഗ്യ​വും.

തൂവൽമല
 


പ​ക​ലി​ലും മ​ര​ത്ത​ണ​ൽ തീ​ർ​ക്കു​ന്ന പാ​തി​യി​രു​ളി​ൽ ചീ​വി​ടു​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാം. ഹെ​യ​ർ​പ്പി​ൻ വ​ള​വു​ക​ൾ ഇ​റ​ങ്ങി​യെ​ത്തു​മ്പോ​ൾ സ​മ​ത​ല പ്ര​ദേ​ശ​ത്ത് വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ന് കാ​ട്ടു​തേ​നി​ൻെറ മ​ണ​മു​ണ്ട്. അ​വി​ടെ പേ​ര​റി​യാ​ പ​ക്ഷി​ക​ളു​ടെ കളകളാരവങ്ങൾ കേ​ൾ​ക്കാം, റോഡിന് കുറുകെ  ഒ​ഴു​കു​ന്ന അ​രു​വി​ക​ളും അതിമ​നോ​ഹ​രം. ചെ​റു​തും വ​ലു​തു​മാ​യ ധാ​ര​ളം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഉ​ണ്ടിവിടെ. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് കും​ഭാ​വു​രു​ട്ടി ജ​ല​പാ​ത​മാ​ണ്. അ​ടു​ത്തി​ടെ എ​ന്തോ അ​പാ​യം ഉ​ണ്ടാ​യ​തി​നാ​ൽ അ​വ​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രിക്കയായിരുന്നു. മു​മ്പ് പ​ല​പ്രാ​വ​ശ്യ​വും ഇവിടെ വന്നിരുന്നു. അന്നെല്ലാം ഈ ജലപാതത്തിൻെറ ഭംഗി ആസ്വദിക്കാനുമായി.

ശലഭക്കാഴ്ച
 


അ​ച്ച​ൻകോവിലിൻെറ ജൈ​വ​വൈ​വി​ധ്യം നേരിൽ ക​ണ്ടുതന്നെ ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്. വി​വി​ധ​യി​നം ചി​ത്ര ശ​ല​ഭ​ങ്ങ​ൾ, വെ​ട്ടി​ലു​ക​ൾ, വ​ണ്ടു​ക​ൾ, ഉ​റു​മ്പു​ക​ൾ,  ചെ​റു പ്രാ​ണി​ക​ൾ... ഈ നി​ര​ക​ളി​ൽ എ​റ്റ​വും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് പ്ര​കൃ​തി​യെ​ന്ന ചി​ത്ര​കാ​ര​ൻ വ​ര​ച്ചു​ചേ​ർ​ത്ത ഉ​ടു​പ്പ​ണി‌​ഞ്ഞ ചി​ല​ന്തി​ക​ളാ​ണ്. പ​ല​ത​രം ഓ​ർ​ക്കി​ഡ് സ​സ്യ​ങ്ങ​ൾ, ആ​രോ​ഗ്യ​പ​ച്ച പോ​ലെ​യു​ള്ള അ​പൂ​ർ​വ്വ​യി​നം ഓ​ഷ​ധ​സ​സ്യ​ങ്ങ​ൾ തു​ട​ങ്ങി  ഇ​നി​യും എ​ന്തെ​ല്ലാ​മൊ ഇ​വി​ടെ ശേ​ഷി​ക്കു​ന്നു​ണ്ട്. ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ന​ത്തി​ൽ നി​ന്നും പ​ല​ത​രം മൃ​ഗ​ങ്ങ​ളും ധാ​രാ​ളം മ​യി​ലു​ക​ളു​മൊ​ക്കെ ക​ട​ന്നെ​ത്തു​ന്ന​തി​നാ​ൽ കൃ​ഷി​യി​ൽ കാ​ര്യ​മാ​യ വി​ള​വു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല ഈ നാട്ടുകാർക്ക്. എ​ങ്കി​ലും ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന വി​ള​വു​ക​ൾ​ക്ക് മ​റ്റൊ​രു സ്ഥ​ല​ത്തും അ​നു​ഭ​വ​പ്പെ​ടാ​ത്ത അ​പൂ​ർ​വ്വ രു​ചി​യാണ്. വ​ന​വി​ഭ​വ​ങ്ങ​ളി​ൽ കാ​ട്ടു​പാ​വ​ൽ, ഞാ​വ​ൽ​പ്പ​ഴം, കാ​ട്ടു​നെ​ല്ലി​ക്ക, കാ​ട്ടു​മാ​ങ്ങ എ​ന്നി​വ​യൊ​ക്കെ ഒരു യാത്രയിൽ രു​ചി​ച്ച് അ​റി​ഞ്ഞി​ട്ടു​ണ്ട്.
 

അയ്യപ്പക്ഷേത്രം
 


റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വ​ന​ത്തി​ൽ മ​റ്റെ​ങ്ങും കാ​ണാ​ത്ത​യി​നം മ​ര​ങ്ങൾ. അ​തി​ൻെറ ചുവട്ടിലാണ് കാ​യ​ക​ളു​ണ്ടാ​കു​ന്ന​ത്. പി​ങ്ക് നി​റ​ത്തി​ൽ ഇ​ട​ത്ത​രം നെ​ല്ലി​ക്കാ വ​ലി​പ്പ​മു​ള്ള ചെ​റി​യ പു​ളി​പ്പു​ള്ള പ​ഴ​ങ്ങ​ളു​ടെ കു​ല​ക​ൾ കൂ​ട്ട​മാ​യി കണ്ടു. അ​യ്യ​പ്പ​ൻെറ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യാ​ൽ സ്വ​ന്തം ത​റ​വാ​ട്ടി​ലെ​ത്തി​യ പ്ര​തീ​തി​യാ​ണ്. വ​ള​രെ​യ​ധി​കം ചൈ​ത​ന്യ​മാ​ണ്  അ​നു​ഭ​വ​പ്പെ​ടു​ക. എ​ന്റെ ഹ​ബ്ബി ഈ ​നാ​ട്ടു​കാ​ര​നാ​ണ്. അ​ദ്ദേ​ഹം പ​ല​പ്പോ​ഴും എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു വി​ഷ ചി​കി​ൽ​സ​ക്കാ​യി ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​വും തീ​ർ​ത്ഥ​വും ഉ​പ​യോ​ഗി​ക്കു​മെ​ന്ന്. അ​ത് ഒ​രു വി​ശ്വാ​സ​മാ​യി മാ​ത്രമേ ഞാ​ൻ ക​രു​തി​യി​രു​ന്നുള്ളൂ. അ​വി​ടെ സ​ർ​പ്പ​ദം​ശ​മേ​റ്റ് ഒ​രു ദി​വ​സം ക​ഴി​ഞ്ഞ സ്ത്രീ​യു​മാ​യി നേ​രി​ൽ​ക​ണ്ടു സം​സാ​രി​ച്ചു. അ​വ​ർ പൂ​ർ​ണ്ണ​മാ​യും സു​ഖം പ്രാ​പി​ച്ചി​രു​ന്നു.


എ​ഴു​താ​ൻ ഇ​നി​യും ഒ​രു​പാ​ടു​ണ്ട്. എ​ന്നാ​ലും വാ​യി​ക്കു​ന്ന​വ​ർ അച്ചൻകോവിലിൽ പോ​യി​ത​ന്നെ അ​ത് അനുഭവിച്ചറിയട്ടെ.  പോ​കാ​ൻ പ​റ്റി​യ നല്ല സ​മ​യം മ​ൺ​സൂ​ൺ  ക​ഴി​ഞ്ഞ് ഫെ​ബ്രു​വ​രി​ക്കു​ള്ളി​ലാ​ണ്.

Show Full Article
TAGS:achankovil madhyamam travel 
Web Title - achankovil travel
Next Story