Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകഥകള്‍ കേട്ട്...

കഥകള്‍ കേട്ട് വെള്ളരിമലയിലേക്ക്

text_fields
bookmark_border
കഥകള്‍ കേട്ട് വെള്ളരിമലയിലേക്ക്
cancel

മലമുകളിലേക്കുള്ള ഓരോ സഞ്ചാരവും കാറ്റിന്റെ കൈകളില്‍പിടിച്ച് മേഘങ്ങളിലേക്കു കയറിപ്പോകുന്ന അനുഭവമാണ്. വയനാടന്‍ മലകളില്‍ പ്രത്യേകിച്ചും. വെള്ളരിമലയിലേക്കുള്ള യാത്രകള്‍ മഞ്ഞും ഈറന്‍കാറ്റുമേറ്റുള്ള മേഘ സഞ്ചാരമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്നതാണ് വെള്ളരിമലക്ക് കാമല്‍സ് ഹമ്പ് മൌണ്ടന്‍സ് (Camel's Hump Mountains) എന്നും പേരുണ്ട്. ചാലിയാറിന്റയും കബനിയുടെയും ഉറവകകളിലേക്ക് ജലം കരുതിവെക്കുന്ന വൃഷ്ടിദേശം. സമുദ്രനിരപ്പില്‍ നിന്നു ഏഴായിരത്തി ഒരുനൂറില്‍ പരം അടി മുകളിലാണ് വെള്ളരിമല. ഈ പര്‍വ്വത മേഖലയിലാണ് പ്രശസ്തമായ ചേമ്പ്ര കൊടുമുടി സ്ഥിതിചെയ്യുന്നത്. ചാലിയാര്‍ പുഴയുടെ ഒരു പോഷകനദിയായ ഇരുവഞ്ചിപ്പുഴ ഉത്ഭവിക്കുന്നത് വെള്ളരിമലയുടെ പടിഞ്ഞാറന്‍ താഴ്‌വരയിലാണ്.

കൊടുമുടിക്ക് മുകളില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു തടാകമുണ്ട്. ഹൃദയസരസ്സ്. പൗര്‍ണ്ണമി രാവുകളില്‍ അപ്‌സരകന്യക, മനുഷ്യരൂപമാര്‍ന്ന് തടാകക്കരയിലെത്തുമെന്നും അവളെ സ്വന്തമാക്കാന്‍ മണിക്കുന്ന് മലയില്‍ നിന്ന് ഗന്ധര്‍വ്വന്‍ പുരുഷാകാരമാണ്ട് എത്തുമെന്നും ഹൃദയസരസ്സ് അവരുടെ ജലകേളീരംഗമാകുമെന്നും പുലരുവോളം ഈ പ്രണയകേളി തുടരുമെന്നുമാണ് ഐതിഹ്യം. നിലാവസ്ഥമിച്ച് നേരം പുലരുമ്പോഴേക്കും അവര്‍ പ്രണയസാഫല്യത്താല്‍ പിരിഞ്ഞ് വെള്ളരിമലയിലേക്കും മണിക്കുന്നിലേക്കും, അടുത്ത പൗര്‍ണമിക്കായി പിരിഞ്ഞുപോകും. ഈ വിരഹനേരം തടാകത്തിലെ ജലം സ്തൂപം കണക്കെ തിരമാലകളായി ഉയര്‍ന്നുപൊങ്ങി ഉഗ്ര തേജസ്സിനിയായ ഒരു സ്വര്‍ണ്ണവെള്ളരി അതിനു മുകളില്‍ ഉദിച്ചുയരും നിമിഷങ്ങള്‍ക്കകം തടാകത്തിന്റെ അഗാഥതയിലേക്ക് അത് താഴ്ന്നുപോകുകയും ചെയ്യും. അങ്ങനെയാണ് ഇത് വെള്ളരിമലയായത്. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ആ കാഴ്ച കാണാനായാല്‍ ആ പത്തരമാറ്റ് വെള്ളരി ആര്‍ക്കും സ്വന്തമാക്കാമെന്നാണ് വിശ്വാസം.
ഇതു കേട്ടറിഞ്ഞാവണം ചേമ്പ്രയിലെ വെള്ളക്കാരന്‍ എസ്റ്റേറ്റ് മാനേജര്‍ തടാകക്കരയില്‍ ബംഗ്ലാവ് പണിതത്.
വെള്ളക്കാര്‍ പണിത കുതിരാലായങ്ങളും, കയറിപ്പോകാന്‍ വെട്ടിയ മൂന്നടിപ്പാതയും ഇന്നും അവശേഷിക്കുന്നു. ബംഗ്ലാവിന്റെ മുറ്റത്ത് ആ സായിപ്പ് പൗര്‍ണ്ണമിരാവിനായി തന്റെ പ്രിയതമയുമായി കാത്തിരുന്നു. എന്നാല്‍ പൗര്‍ണ്ണമി രാവോരോന്നിലും ഇവരെ അപ്‌സരകന്യക മയക്കിക്കിടത്തുകയും  കൊടുങ്കാറ്റായിവന്ന് ഗന്ധര്‍വ്വന്‍ തൂക്കി ദൂരെ ഏറിയുകയും ചെയ്യാറുണ്ടായിരുന്നുവെത്രെ. ആഗ്രഹസാഫല്യത്തിന്റെ ആ ഒരു രാവില്‍ കരടാവാന്‍ അവര്‍ ആരെയും അനുവദിച്ചിരുന്നില്ല. വെള്ളരിമലയിലേക്കുള്ള യാത്രക്ക് ഈ കഥകള്‍ കൂട്ടായുണ്ട്. അതിനാല്‍ കഥകളുടെ ദേശത്തേക്കുള്ള യാത്രകൂടിയാണിത്.

സാഹസിക മലകയറ്റക്കാരുടെ ഇഷ്ട പ്രദേശമാണിവിടം മേപ്പാടിയുടെ സമിപത്താണ് ഈ കൊടുമുടി. സമൃദ്ധമായ ജലസ്രോതസ്സിന്റെ ഉറവിടമായ ഈ കാടുകള്‍ ചാലിയാറിന്റെയും കബനിയുടെയും ജലസ്രോതസുകളില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ചാലിയാര്‍ നദി മലപ്പുറം കോഴിക്കോട് ജില്ലകള്‍ വഴി ഒഴുകി കടലില്‍ ചേരുമ്പോള്‍ കബനി നദി  കിഴക്കോട്ട് ഒഴുകി കര്‍ണ്ണാടകത്തിലേക്കും  തമിഴ്‌നാട്ടിലേക്കും ഒഴുകുന്നു.
വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള പ്രത്യേക സൗകര്യങ്ങള്‍  വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
പരിചിതമായ ഒരു അവധിക്കാല വസതിയില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഞങ്ങള്‍ അത്യാവിശ്യത്തിനുള്ള പഴങ്ങളും, വെള്ളവുമായി, മലകയറാന്‍ തുടങ്ങി.
പ്രവേശന കവാടത്തിലേക്കുള്ള ഒരു മൈല്‍ ദൂരം തന്നെ അതിമനോഹര കാഴ്ചകളാണ്. ഒരു വശമുള്ള ചെങ്കുത്തായ മലനിരകള്‍ മുഴുവന്‍, തേയിലച്ചേടികള്‍. കാറ്റാടി മരത്തില്‍ പടര്‍ത്തിയിട്ടുള്ള തനി വയനാടന്‍ കുരുമുളക്. മലകളില്‍ നീലക്കുറിഞ്ഞി ചെടികളും കാണാം.
ഞങ്ങളൂടെ മാര്‍ഗ്ഗദര്‍ശിയുടെ നിര്‍ദ്ദേശാനുസരണം കുട്ടികളും കൂട്ടുകാരും കുടുംബവുമായി ഞങ്ങള്‍ കാട് കേറാന്‍ തുടങ്ങി.
സൂര്യന്‍ ഒന്നിനു വേണ്ടിയും കാത്തുനില്‍ക്കാതെ ഉയര്‍ന്നു തുടങ്ങി. ചെങ്കുത്തായ മലനിരകളിലൂടെ, പരസ്പരം കൈപിടിച്ചും, സഹായിച്ചും , തെരുവപുല്‍ വകഞ്ഞു മാറ്റിയും ഞങ്ങള്‍ കുത്തനെ കയറികൊണ്ടിരുന്നു. ഇടയ്ക്കിടെ നിന്നു കിതപ്പ് മാറ്റി, വെള്ളം കുടിച്ചു. 

മഴവെള്ളം ഒലിച്ചിറങ്ങിയ ചെറിയ ചെറിയ ചാലുകളും ഉരുളന്‍ കല്ലുകളും. ഓരോ അടി മുകളിലെക്ക് കയറുമ്പോഴും മനോഹരകാഴ്ച്കള്‍ ഞങ്ങളെക്കൂടുതല്‍   ആവേശഭരിതരാക്കി. അകലെ ചുണ്ടയും, കല്പറ്റയും വ്യക്തമായി കാണാം. ആകാശദൃശ്യം. മുകളിലായി മലനിരകളെ ചുംബിച്ചുകൊണ്ട് നീലാകാശവും, ഇടയ്ക്കിടെ വെളുത്ത മേഘക്കീറുകളും. എല്ലാം ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ടിരുന്നു.
ഹൃദയസരസ്സിലേക്കുള്ള ദൂരത്തിന്റെ മൂന്നിലൊന്നു താണ്ടിയപ്പോള്‍ നീരുറവ ദൃശ്യമായി. പനിനീര് പോലെ തെളിനീര്‍. ഞങ്ങള്‍ കൈയില്‍ കോരി ആവുന്നത്ര കുടിച്ചു.  ആവിശ്യത്തിനു കുപ്പികളില്‍ കരുതുകയും ചെയ്തു.
കുട്ടികളും, തമിഴ്‌നാട്ടില്‍ നിന്നുള്ള സാഹസികപ്രിയരുമുണ്ടായിരുന്നു ഞങ്ങളൂടെ മുന്‍പിലൂം പുറകിലുമായി. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടന്നുപോകാവുന്ന പ്രകൃതിദത്തവഴികള്‍. പിന്നെയും ഒരു മണിക്കുര്‍ നടന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹൃദയസരസ്സിലെത്തി. ഇടയ്ക്കു കോളേജ് വിദ്യാര്‍ത്ഥികള്‍ ഇരുന്നുക്ഷിണം മാറ്റുന്നതു കാണാമായിരുന്നു.പിന്നിട് വ്യൂപോയിന്റിലെത്തി വിശ്രമവും, ഭക്ഷണവും.  താഴേക്കു നോക്കിയാല്‍ പേടിതോന്നും. അകലേക്ക് കണ്ണെത്താദൂരെ, അതി സുന്ദര കാഴ്ച്ചകള്‍.

തൊട്ടടുത്ത പുള്‍മേടിനുമുകളില്‍ കരിമ്പുലി കണക്കെ എന്തോ ഓടിമറയുന്നതു ഞങ്ങള്‍ രണ്ടു പ്രാവിശ്യം കണ്ടു.  കരിമ്പൂച്ചയായിരിക്കുമെന്ന് മാര്‍ഗ്ഗദര്‍ശി. സമയം കടന്നുപോയതറിഞ്ഞില്ല. ആര്‍ക്കും ആ തടാകവും, പുല്‍മേടും, മന്ദമാരുതനും ആസ്വതിച്ചു മതി വന്നില്ല.
ഞങ്ങള്‍ ഇറങ്ങി തുടങ്ങിയപ്പോഴേക്കും
വിവിധ ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ പടിപടിയായ് കയറുന്നുണ്ടായിരുന്നു. കൊടുമുടിയില്‍ നിന്നുള്ള അവരോഹണം ആയാസരഹിതവും, ഉത്സാഹഭരിതവുമായിരുന്നു.
ഒന്നാന്തരം ഐലപൊരിച്ചതും കൂട്ടി സമൃദ്ധമായി ഊണും കഴിച്ചാണു ഞങ്ങള്‍ പിരിഞ്ഞത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച അവധിക്കാല വസതി കോണ്‍ക്രീറ്റു വനങ്ങള്‍ മാത്രം കണ്ടുവളര്‍ന്ന പുതുതലമുറയ്ക്കു മറക്കാനാവാത്ത അനുഭവമാണ്. കൃത്രിമ മാര്‍ഗ്ഗങ്ങള്‍ അവലമ്പിക്കാതെ തന്നെ ഓരോ മുറികളും ശീതീകരിച്ച മുറികളെ കടത്തിവെട്ടും. പഴയകാല സ്മരണകളാലും അലംകൃതമായിരുന്നു. ചന്ദനതൈമരങ്ങളെ കൈവീശിക്കാണിച്ച് വളഞ്ഞുപുളഞ്ഞ റോഡിലൂടെ തിരികെ വണ്ടികളുലിരിക്കുമ്പോഴും സമൃദ്ധമായ കാഴ്ചകളാണു ചുറ്റും. ഒരു നൊമ്പരവും
 

Show Full Article
TAGS:
Next Story