Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅണ്ണാ ഇത് അമ്പൂര്‍...

അണ്ണാ ഇത് അമ്പൂര്‍ ബിരിയാണി...

text_fields
bookmark_border
അണ്ണാ ഇത് അമ്പൂര്‍ ബിരിയാണി...
cancel

അമ്പൂര്‍... -ബിരിയാണിക്കു മാത്രമായി തെരുവുള്ള തമിഴ്‌നാട്ടിലെ പട്ടണം. അമ്പൂരിലെ ‘സ്റ്റാര്‍ ബിരിയാണി’ തേടിയുള്ള യാത്ര....

മലബാര്‍ ദമ്മില്‍ വെന്ത ബിരിയാണിയും അതിന്റെ മൂത്താപ്പയായ ഹൈദരാബാദി ബിരിയാണിയും ഞമ്മള് കണ്ടിട്ട്ണ്ട്. എന്നാല്‍, ഇഡ്ഡലീം സാമ്പാറും പൊങ്കലും ആവി പറത്തിവിടുന്ന തമിഴകത്തൊരു ബിരിയാണിയോ..? അതാണ് അമ്പൂര്‍ ബിരിയാണി. ഒരു നാടു തന്നെ ബിരിയാണിച്ചെമ്പിന്റെ പേരില്‍ മാത്രം അറിയപ്പെട്ടിട്ടുണ്ടെങ്കില്‍ (ഹൈദരാബാദ് ഇതിനു മാത്രമല്ലല്ലോ അറിയപ്പെടുന്നത്) അത് അമ്പൂരായിരിക്കും.

കോയമ്പത്തൂരില്‍ നിന്ന് ചെന്നൈക്കു പോകുമ്പോള്‍ ജോലാര്‍പേട്ടക്കും കാട്പാഡിക്കും മധ്യേയാണ് അമ്പൂര്‍ എന്ന ഈ ചെറിയ പട്ടണം. ബിരിയാണിക്കു മാത്രമായി ഒരു തെരുവ്. അനവധി കടകള്‍, അതില്‍ മിക്കതിന്റെയും പേരാകട്ടെ ‘സ്റ്റാര്‍’ എന്നും. നമ്മുടെ കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടല്‍ ബിരിയാണി പോലെയും തലശ്ശേരിയിലെ പാരീസ് ഹോട്ടല്‍ ബിരിയാണിപോലെയും ഒറിജിനല്‍ അമ്പൂര്‍ ബിരിയാണിയുടെ പര്യായമാണ് ‘അമ്പൂര്‍ സ്റ്റാര്‍ ബിരിയാണി’ എന്നത്. സ്റ്റാര്‍ എന്ന് പേരിന് മുന്നിലും ചേര്‍ത്ത് കുറേ കടകളുണ്ട് ഈ കൊച്ചു പട്ടണത്തില്‍. അമ്പൂര്‍ ജങ്ഷനു തൊട്ടരികിലാണ്, കടയെക്കാള്‍ വലിയ ബോര്‍ഡും വെച്ച് നമ്മുടെ സാക്ഷാല്‍ ‘സ്റ്റാര്‍ ബിരിയാണി’ ആവി പറക്കുന്നത്. പത്തമ്പത് പേര്‍ക്കു മാത്രമിരിക്കാന്‍ കഴിയുന്ന, നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ഒരു ‘ഓട്ടല്‍’ തന്നെയാണ് വിഖ്യാതമായ സ്റ്റാര്‍ ബിരിയാണി. ബംഗളൂരുവിലും ചെന്നൈയിലും ബ്രാഞ്ചുകളുള്ള, സ്വന്തമായി വെബ്സൈറ്റുള്ള (http://www.amburstarbriyani.com) ബിരിയാണിക്കട.

ഹൈദരാബാദിന്റെ തെക്കോട്ടുള്ള ദേശങ്ങള്‍ വാണിരുന്ന ആര്‍ക്കോട്ട് നവാബുമാരുടെ ചരിത്രമാണ് അമ്പൂര്‍ ബിരിയാണിക്ക് പറയാനുള്ളത്. 1890ല്‍ ഹസൈന്‍ ബേഗ് എന്നയാളാണ് അമ്പൂരില്‍ ബിരിയാണിയുടെ ‘അരോമ’ ആദ്യം പരത്തിയത്. സ്വന്തം വീട്ടില്‍ ഉണ്ടാക്കി വിതരണം ചെയ്തായിരുന്നു അങ്ങോരുടെ കച്ചോടം. ഇതു പിന്നെ ഇദ്ദേഹത്തിന്റെ മക്കള്‍ ഒരു കടയായി വികസിപ്പിച്ചു. 1968ല്‍ ബേഗിന്റെ പിന്മുറക്കാര്‍ റഹ്മാനിയ എന്ന പേരില്‍ തുടങ്ങിയ ബിരിയാണിക്കടയാണ് പിന്നീട് സ്റ്റാര്‍ ബിരിയാണിയായി മാറിയത്. റഹ്മാനിയ എന്ന പേരില്‍ ഇപ്പോഴും ഒരു ബ്രാഞ്ച് അവര്‍ നിലനിര്‍ത്തിയിട്ടുണ്ട് അമ്പൂരില്‍. എം.സി റോഡില്‍ ഹെഡോഫിസിനു പുറമെ മറ്റൊരു സ്റ്റാര്‍ കൂടി ഇതേ പാര്‍ട്ടീസിനു കീഴിലുണ്ട്. മുനീര്‍ അഹമ്മദിന്‍െറ നേതൃത്വത്തിലാണ് സ്റ്റാര്‍ ഇപ്പോള്‍ ചലിക്കുന്നത്. കൂടാതെ, അമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലും കിട്ടും അമ്പൂര്‍ സ്പെഷല്‍.
മലബാര്‍ ദം ബിരിയാണിയുണ്ടാക്കുന്ന പ്രക്രിയകളിലൂടെ തന്നെയാണ് ഇതും കടന്നുവരുന്നത്.

ഹൈദരാബാദികളുടെ ബസുമതിക്കു പകരം നമ്മുടെ ജീരകശാല അരിയാണ് ഉപയോഗിക്കുന്നത്. ചോറും ഇറച്ചിയും വെവ്വേറെ വേവിച്ച് ദമ്മിലുടന്ന പരിപാടി തന്നെ. പക്ഷേ, സാധനം റെഡിയായി കഴിയുമ്പോള്‍ ‘കോയിക്കോടന്‍’ വേറെ ഈ ‘അമ്പൂരാന്‍’ വേറെ. നിറത്താലാറാടിയാണ് കിടപ്പ്. തൈര്, ഉള്ളി സാലഡിനൊപ്പം എണ്ണ കത്തിരിയെന്ന ഉപദംശം കൂടി വിളമ്പും ഇലയില്‍. വഴുതനങ്ങ കൊണ്ടുള്ള തൊടുകറിയാണ് സാധനം. അത്യാവശ്യം എരിവും കാട്ടും മൂപ്പര്‍. മട്ടനാണ് സ്റ്റാറിലെ സ്റ്റാര്‍. ചിക്കനും ബീഫും... എന്തിനേറെ പറയുന്നു, ട്ടകൊണ്ടും വെജിറ്റബ്ള്‍കൊണ്ടും ഇവര്‍ ബിരിയാണിയുണ്ടാക്കി വിറ്റുകളയും. തനി വെജിറ്റേറിയന്മാരായാലും അമ്പൂരത്തെിയാല്‍ ബിരിയാണി കഴിക്കാതെ പോകാന്‍ കഴിയില്ളെന്ന് കട്ടായം. ഉച്ചക്കും വൈകീട്ടുമായി രണ്ടു നേരവും ഇവിടെ ബിരിയാണി വിളമ്പുന്നുണ്ട്.

How to reach
തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍, ചെന്നൈ-ബംഗളൂരു ഹൈവേയിലാണ് അമ്പൂര്‍. ചെന്നൈയില്‍നിന്ന് 188 ഉം ബംഗളൂരുവില്‍നിന്ന് 159 ഉം കിലോമീറ്ററാണ് ദൂരം. ചെന്നൈ-ബംഗളൂരു ട്രെയിന്‍ പാതയും ഈ വഴിയാണ്.
phone: Star Biriyani Ambur: 247373.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story