Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഎരിവേറും

എരിവേറും മുളകുപാടങ്ങളിൽ

text_fields
bookmark_border
എരിവേറും മുളകുപാടങ്ങളിൽ
cancel

മണിപ്പൂരിൽ ആരംഭിക്കാനിരിക്കുന്ന പുതിയ സർവകലാശാലയ്ക്കായി  പ്രമോഷണൽ ഡോക്യുമ​​​​​​​​​െൻററി വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഞങ്ങൾ ഇംഫാലിലേയ്ക്ക് തിരിച്ചത്. ഞങ്ങൾ ഒരാളുടെ വൺസൈഡ് ഫ്ളൈറ്റിനു മാത്രം ഏതാണ്ട് 29,000ത്തോളം രൂപയുടെ ടിക്കറ്റ് വേണ്ടിയിരുന്നു. റിട്ടേണും താമസ സൗകര്യങ്ങളും വേറെ. എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി കേരളത്തിൽനിന്ന് നിങ്ങൾ ആളെ കൊണ്ടുപോകുന്നതെന്ന സ്വാഭാവിക സംശയം ഞങ്ങൾക്കുണ്ടായിരുന്നു. അതിൻെറ ഉത്തരം ഇംഫാലിൽ എത്തിയാൽ നിങ്ങൾക്കു ലഭിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. 
 

ഇംഫാൽ - ആകാശക്കാഴ്ച
 


ആ മറുപടി എന്തായാലും തെറ്റിയില്ല. ഇംഫാലിൽ വിമാനം ഇറങ്ങിയതു മുതൽ ആ വ്യത്യാസം മനസിലായി. ആകെപ്പാടെ എയർപോർട്ടിൽ ഉണ്ടായിരുന്നത് രണ്ടു വിമാനങ്ങൾ! അതിൽ ഒരെണ്ണം ഞങ്ങൾ എത്തിയ ഇൻഡിഗൊ ആയിരുന്നു. മറ്റൊന്ന് എയർ ഇന്ത്യാ എക്സ്​പ്രസ്​. ഓപ്പറേറ്റ് ചെയ്യാനുള്ള സ്​ഥലസൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും വിമാനങ്ങളുടെ എണ്ണക്കുറവും ടെർമിനലിലെ തിരക്കില്ലായ്മയും ചില ഞങ്ങൾക്ക് ചില സൂചനകൾ നൽകി. പഴയ പ്രൗഢിയുടെ പെരുമയിൽ മാത്രം അഭിരമിക്കുന്നതാണ് കെട്ടിടങ്ങൾ എന്ന് തോന്നിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു ‘കാണ്ഡം’ മണിപ്പൂരിൽ ആയിരുന്നതിനാൽ അന്ന് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ അവിടെ മറ്റൊരു വിമാനത്താവളം പ്രവർത്തിച്ചിരുന്നു. അതിപ്പോഴും നമ്മുടെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെത്ര. അതിൻെറ തുടർച്ചയാണ് ഇംഫാൽ ഇൻ്റർനാഷനൽ എയർപോർട്ട്. 1991ൽ ഇവിടെയുണ്ടായ അപകടത്തിൽ കാബിൻ ക്രൂ ഉൾപ്പെടെ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 69 പേരും മരിച്ചിരുന്നുവെന്ന അറിവ് വിമാനം ലാൻഡ് ചെയ്യുമ്പോൾ മനസിൽ ഒരു കൊള്ളിയാൻ മിന്നിച്ചു.
 

ഇംഫാൽ - വിമാനക്കാഴ്ച
 


കാര്യം ഇങ്ങനെയെങ്കിലും വിമാനത്തിൻെറ വിൻഡോ വഴിയുള്ള ഇംഫാലിൻെറ ആദ്യ കാഴ്ചകൾ ഞങ്ങളെ ഹഠാദാകർഷിച്ചു. വയലും കുന്നും ചതുപ്പും വരമ്പുമൊക്കെ ഉൾപ്പെടുന്ന ഹരിതാഭമായ പ്രകൃതി കൺകുളിർമ നൽകുന്ന മനോരഹരമായ കാഴ്ച സമ്മാനിച്ചു. ശരിക്കും കേരളമെന്നു തോന്നിച്ച ഈ കാഴ്ച മണിപ്പൂരിനെ അടിമുടി പടർന്നു നിൽക്കുന്നുവെന്നു പിന്നീടുള്ള പരക്കംപാച്ചിലുകളിൽ മനസിലായി. ആ നിലയ്ക്ക് കേരളത്തെക്കാൾ ഹരിതാഭമായ സ്വർഗഭൂമികയാണ് മണിപ്പാൽ. ആഭ്യന്തര സംഘർഷങ്ങളുടെ ആവർത്തനങ്ങളിൽ ഈ മണ്ണ് സാധാരണക്കാരെ അലോസരപ്പെടുത്തിയിരുന്നില്ലായെങ്കിൽ തീർച്ചയായും ചിത്രം മറ്റൊന്നാവേണ്ടിയിരുന്നു. 

ഇംഫാൽ തെരുവുകളിലൊന്ന്
 


എയർപോർട്ടിലെ ബാഗേജ് ബെൽറ്റൊക്കെ നമ്മുടെ ഒരു കൊള്ളാവുന്ന പൊടിമില്ലിെൻ്റ അത്രയും വരും. ബാഗേജ് എടുത്ത് ഞങ്ങൾ എയർപോർട്ടിനു പുറത്തിറങ്ങി. അതോടെ കാര്യങ്ങൾ കുറെക്കൂടി വ്യക്തമായിത്തുടങ്ങി. കേരളത്തിലേതു പോലെ മുന്തിയ തരം വാഹനങ്ങൾ എയർപോർട്ട് പരിസരത്തൊന്നും അധികമൊന്നും കണ്ടില്ല. റോഡിലെ കാഴ്ചയും വ്യത്യസ്​തമായിരുന്നില്ല. സത്യം പറയാമല്ലോ, ഒരാഴ്ച മണിപ്പൂരിൽ താമസിച്ചിട്ടും രണ്ട് ഫൊർച്യൂണറുകൾ മാത്രമായിരുന്നു ഞാൻ കണ്ട ആഢംബര വാഹനങ്ങൾ. ഒരൊറ്റ ഇന്നോവ പോലും കണ്ടതുമില്ല. പിന്നെ അത്യാവശ്യത്തിന് ആളുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നമ്മുടെ പഴയ മാരുതി 800 ആണെന്നും മനസിലായി. 

ഇംഫാലിലെ നദി
 


അൽപ്പംകൂടി കൂടിയത് ഹ്യുൻഡായിയുടെയും നിസാെൻ്റയും മറ്റും ഇടത്തരം വാഹനങ്ങൾ ആയിരുന്നു. റോഡിൽ ബസുകൾ കാണാൻ കഴിഞ്ഞതേയില്ല. നഗരത്തെ ചുറ്റി ബസ്​ സർവിസ്​ ഇല്ലാത്തതുതന്നെ കാരണം. പിന്നെയുള്ളത് ചെറുതും വലുതുമായ മുച്ചക്ര വാഹനങ്ങളോ ചെറിയ നാലു ചക്ര ട്രാവലറുകളോ ആണ്. ഓട്ടോ ൈഡ്രവറുടെ സീറ്റിൽപ്പറ്റി സ്​ത്രീകൾ ഉൾപ്പെടെ രണ്ടും മൂന്നും പേരൊക്കെ ഇരിക്കുന്നതു കണ്ടു. എല്ലാറ്റിലും ആളുകളെ കുത്തിനിറച്ചാണ് സർവിസ്​. സൈക്കിൾ റിക്ഷകളും ധാരാളമുണ്ടായിരുന്നു. നഗരത്തിന് വലിയ വൃത്തിയോ പളപളപ്പോ കണ്ടില്ല. ഒരു സംസ്​ഥാന തലസ്​ഥാനം എന്ന ധാരണകളെല്ലാം തകിടം മറിക്കുന്നതായിരുന്നു ആദ്യഘട്ട കാഴ്ചകൾ.

ഇംഫാൽ എയർപോർട്ട്
 


നേരെചൊവ്വെ നല്ല നിലയ്ക്കുള്ള കടകളോ വൃത്തിയുള്ള ഹോട്ടലുകളോ കണ്ടില്ല. കെട്ടിടങ്ങളെല്ലാം ജീർണിച്ചിരിക്കുന്നു. അവയിലെ കടകളിൽ വലിയ ആൾപ്പെരുമാറ്റങ്ങളോ തിരക്കോ മുന്തിയ കച്ചവടങ്ങളോ കണ്ടില്ല. സാധനങ്ങൾതന്നെ അത്യാവശ്യം മാത്രമാണെന്നു ചോദിച്ചു. 
ഇത് നഗരത്തിെൻ്റ ഏതെങ്കിലും ഒരു പിന്നാക്ക ഭാഗമായിരിക്കാം എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, ഞങ്ങളെ അവിടെ സ്വീകരിക്കാനെത്തിയവർ കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത തന്നു. നമ്മൾ കടന്നുവന്നത് നഗരത്തിലെ ഏറ്റവും പ്രധാന വീഥികൾ വഴിയാണ്..!
(തുടരും) 

Show Full Article
TAGS:india Tour manipur imphal manipur travel madhyamam travel Travel Reviews Malayalam Reviews 
Web Title - Manipur Travel Review-Travel Review
Next Story