Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഇന്ത്യയുടെ
cancel
Homechevron_rightTravelchevron_rightDestinationschevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ 'ഐസ്​ലാൻഡി'​ലൂടെ...

text_fields
bookmark_border

ജീവിക്കാൻ വേണ്ടിയായിരുന്നു എ​​​​െൻറ ആദ്യ യാ​ത്രകൾ. ഒടുവിൽ യാത്രകൾ ചെയ്യാനായി ജീവിക്കാൻ തുടങ്ങി. ഉത്തരേന്ത്യയിലെ പ്രവാസ ജീവിതത്തിൽനിന്ന്​ നാട്ടിലേക്ക്​ പറിച്ചുനട്ട മനസ്സ്​ പിടിച്ചുനിർത്താൻ പാടുപെടുന്നതിൽ നിന്നാണ്​ ദീർഘദൂര യാത്രകൾ തുടങ്ങുന്നത്. ആ യാത്രകൾക്കിടയിലെന്നോ മനസ്സിൽ കയറിക്കൂടിയ സ്വപ്​നമായിരുന്നു ഹിമാലയത്തിലൂടെ ബൈക്ക്​ റൈഡ്​. അസ്സമിലെ അധ്യാപകനായ കൂട്ടുകാരൻ ഷോബിനെ വിളിച്ച്​ ജീവിതത്തി​​​​െൻറ മനംമടുപ്പുകൾ സംസാരിക്കുന്നതിനിടെ ഹിമാലയം മലനിരകളും അവിടത്തെ ജീവിതരീതികളും വീണ്ടും കടന്നുവന്നു. പിന്നെ, മനസ്സിനെ പിടിച്ചുനിർത്താനായില്ല. വടക്ക്​ കിഴക്കിലെ സുന്ദര ഗ്രാമങ്ങൾ കാണാൻ ഒരു മാസത്തെ യാത്രക്കായി ബാഗും തോളിലിട്ട്​ ഇറങ്ങി.

നീണ്ട ട്രെയിൻ യാത്രക്കുശേഷം സൂര്യൻ കത്തിയാളുന്ന എപ്രിലിലെ ഒരുപകലിലാണ്​​ ഗുവാഹത്തി റെയിൽവേ സ്​റ്റേഷനിൽ വന്നിറങ്ങുന്നത്​. ഷോബിൻ യാത്രക്ക് വേണ്ട ബൈക്കുമായി കാത്തിരിക്കുന്നുണ്ട്​. റോയൽ എൻഫീൽഡ്​ ഹിമാലയൻ, ബജാജ്​ അവഞ്ച്വർ എന്നിവയാണ്​ ആ പടക്കുതിരകൾ. അരുണാചൽ പ്രദേശിലെ തവാങ്ങാണ്​ ലക്ഷ്യസ്​ഥാനം. മൂന്നു മണിയോടെ ബൈക്കുകളുടെ ആക്​സലറേറ്ററിൽ കൈവെച്ചു.

tawang2
കാമെങ്​ നദിയുടെ തീരത്തുകൂടിയാണ്​ റോഡ് നീളുന്നത്​

അസ്സമി​​​​െൻറ തലസ്​ഥാന നഗരിയിൽനിന്ന്​ ഏകദേശം 150 കിലോമീറ്റർ റൈഡ് ചെയ്​ത്​ ബ്രഹ്​മപുത്രയുടെ തീരത്തെ തേസ്​പുരിലെത്തു​േമ്പാൾ നഗരം കണ്ണടച്ചിരുന്നു. ഇന്ത്യയുടെ കിഴക്ക്​ ഭാഗമായതിനാൽ ഇവിടെ നേ​രത്തെ സൂര്യൻ അസ്​തമിക്കും. ബസ്​സ്​റ്റാൻഡിന്​ അടുത്തുള്ള ഹോട്ടലിലായിരുന്നു താമസം. അടുത്തദിവസം താണ്ടാനുള്ളത്​ മഞ്ഞുമലകളാണ്​​. ജീവൻ പണയംവെച്ചുള്ള വലിയ യാത്രക്കുള്ള തയാ​െറടുപ്പിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക്​ വഴുതി വീണിരുന്നു.

അതിരാവിലെ ബാങ്ക് വിളികേട്ടാണ് ഉണർന്നത്. ബസ്​സ്​റ്റാൻഡിന്​ അടുത്തുള്ള കടയിൽനിന്ന്​ റൊട്ടിയും കഴിച്ച്​ യാത്ര തുടങ്ങി. 30 കിലോമീറ്ററിനപ്പുറം അരുണാചൽ പ്രദേശി​​​​െൻറ അതിർത്തിയിലെത്തി. ബാലുക്​പോങ്​ എന്നാണ്​ പേര്​. ഇന്നർലൈൻ പെർമിറ്റ്​ കാണിച്ചുവേണം മുന്നോട്ടുപോകാൻ. 100 രൂപ കൊടുത്ത്​ ഒാൺലൈൻ വഴി പെർമിറ്റ്​ എടുത്തുവെച്ചിരുന്നു. ഇവിടെനിന്ന്​ എടുക്കുകയാണെങ്കിൽ 400 രൂപ ചെലവ്​ വരും.

tawang3
കല്ലും മണ്ണും ചളിയും കുഴികളും നിറഞ്ഞ പാതയിലൂടെയാണ്​ യാത്ര

ഇനിയങ്ങോട്ട്​ ഹിമാലയത്തി​​​​െൻറ മായാലോകമാണ്​. കാമെങ്​ നദിയുടെ തീരത്തുകൂടിയാണ്​ റോഡ്​. ടാറൊന്നും കാണാനേയില്ല. കല്ലും മണ്ണും ചളിയും കുഴികളും നിറഞ്ഞ പാത. അല്ലെങ്കിലും സ്വർഗത്തിലേക്കുള്ള പാത എപ്പോഴും ദുർഘടം തന്നെയല്ലേ. ബോർഡർ റോഡ്​ ഒാർഗനൈസേഷന്​ കീഴിൽ മലകൾ ഇടിച്ചുനിരത്തി റോഡ് വീതികൂട്ടുന്ന പ്രവൃത്തി നടക്കുന്നുണ്ട്​. ഒരുഭാഗത്ത്​ മലയാണെങ്കിൽ മറുഭാഗത്ത്​ വലിയ കൊക്കകൾ​. പലപ്പ​േപ്പാഴും പൊടിപടലങ്ങൾ കാരണം മുന്നിലുള്ളതൊന്നും കാണാനാവാത്ത അവസ്ഥ. തിരിച്ചുപോയാലോ എന്ന ആലോചന പോലും മനസ്സിൽ വന്നു. ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ബൈക്ക് ഞങ്ങളെയും കൊണ്ട് കുതിച്ചു.

സാഹസികമായ നീണ്ട യാ​ത്രക്കുശേഷം ബോംഡില എത്തി. ഇവിടെനിന്ന്​ റോഡ്​ മികച്ചതായി. ബൈക്കി​​​​െൻറ വേഗവും കൂടി. ഇതിനിടയിൽ ഞാൻ പോലും അറിയാതെ തണുപ്പ് വിഴുങ്ങുന്നുണ്ടയിരുന്നുവെന്ന സത്യം മനസ്സിലാകുന്നത് വഴിയിലെ ചായക്കടയിൽ കയറു​േമ്പാഴാണ്​. ഓരോ രോമങ്ങളും സൂചി കുത്തിവെച്ചപോലെ വേദനിക്കുന്നു. വീണ്ടും മുന്നോട്ടുപോകു​േമ്പാൾ മഞ്ഞുതുള്ളികൾ കണാൻ തുടങ്ങി. മനസ്സി​​​​െൻറ ഉള്ളിൽനിന്ന്​ ആവേശം അണപൊട്ടി ഒഴുകുന്നു​. ഇതിനിടയിൽ വിലങ്ങുതടിയായി ആർമി ചെക്ക്‌പോസ്​റ്റിൽനിന്നും ആ ശബ്​ദം ഞങ്ങളെ തേടിയെത്തി​- 'ഇനി മുന്നോട്ടുപോവണ്ട. റോഡിൽ മഞ്ഞുമൂടിയിരിക്കുന്നു'.

tawang4
പട്ടാള വണ്ടിയുടെ ടയറുകൾ പതിഞ്ഞവഴിയിലൂടെ ​ൈ​ബക്കുകൾ മുന്നോട്ടുനീങ്ങി

കേരളത്തിൽനിന്നാണെന്നും യാത്രാപരിപാടികളും വിശദീകരിച്ചതോടെ അവരുടെ മനസ്സലിഞ്ഞു. സ്വന്തം ഉത്തരവാദിത്വത്തിൽ യാത്ര തുടരാം. ശരീരം തളർന്നാലും സഞ്ചാരിയുടെ മനസ്സ്​ തളരാൻ പാടില്ലാത്ത സാഹചര്യം. ഒരു പട്ടാള വണ്ടിയുടെ പിറകിൽ വെച്ചുപിടിച്ചു. ആ വണ്ടിയുടെ ടയറിൽ മഞ്ഞിലൂടെ പോകാനായി ചങ്ങല ഘടിപ്പിച്ചിട്ടുണ്ട്​. ആ ടയറുകൾ പതിഞ്ഞവഴിയിലൂടെ മുന്നോട്ടുനീങ്ങി. ദിരാങിൽനിന്ന്​ പല മലമടക്കുകൾ കടന്നുവേണം സേലാപാസ്സ്​ എത്താൻ. അതുവരെ കണ്ട മലകളും താഴ്​വാരങ്ങളും മറഞ്ഞിരിക്കുന്നു. ചുറ്റും വെള്ളപൂക്കൾ കൊണ്ട് അലങ്കാരം ചാർത്തിയ ഗിരിശൃംഗങ്ങളും ഐസ് തടാകങ്ങളും.

സേലാതടാകം പൂർണമായും തണുത്തുറഞ്ഞ് ഐസായി കിടക്കുകയാണ്. മൂന്ന്​ ഫുട്ബാൾ ഗ്രൗണ്ടി​​​​െൻറ അത്ര വലിപ്പമുണ്ട്​ ഇൗ തടാകത്തിന്​. ഐസ് ലോകം കാഴ്ചകളുടെ വിസ്മയം തീർത്തു മുന്നോട്ടുകുതിക്കുമ്പോൾ വരാനിരിക്കുന്ന വലിയ അപകടം ഞാൻ അറിഞ്ഞിരുന്നില്ല.

tawang5
വെള്ളപൂക്കൾ കൊണ്ട് അലങ്കാരം ചാർത്തിയ ഗിരിശൃംഗങ്ങളും ഐസ് തടാകങ്ങളുമാണ്​ ചുറ്റും

മഞ്ഞുമലയി​ൽ തനിയെ
കണ്ണിൽ കാണുന്നതല്ലാം അതിമനോഹരമായ കാഴ്ചകൾ. മൂളിപ്പാട്ടുംപാടി ഞാൻ മുന്നോട്ടുപോകുകയാണ്​. എ​​​​െൻറ പാട്ട്​ പ്രകൃതിക്ക്​ ഇഷ്​ടപ്പെട്ടില്ല എന്ന്​ തോന്നുന്നു. എന്നോട്​​ എന്തോ നീരസം ഉള്ളതുപോലെ ആകാശം ഇരുണ്ടുകൂടി. മഞ്ഞുതുള്ളികൾ ഹെൽമറ്റിൽ വന്നു ഇടിക്കുന്നുണ്ട്​. ഞാൻ ചുറ്റുംനോക്കി. അതുവരെ മുന്നിൽ ഉണ്ടായിരുന്ന പട്ടാള വണ്ടികൾ കാഴ്ചകളിൽ നിന്നും മറഞ്ഞിരുന്നു. ഹിമാലയൻ മലനിരകളിൽ ഒറ്റപ്പെട്ട പോലെ. പെട്ടന്നായിരുന്നു ആ സത്യം മനസ്സിൽ ഞങ്ങൾ മനസ്സിലാക്കിയത്​. വരാനിരിക്കുന്ന വലിയ മഞ്ഞുവീഴ്ചയുടെ ഒരുക്കമായിരുന്നുവത്​.

പറ്റാവുന്ന വേഗത്തിൽ മുന്നോട്ടു കുതിച്ചു. മഞ്ഞുവന്ന്​ ഇടിക്കുന്നതി​​​​െൻറ ആഘാതം കൂടിവന്നു. ചുറ്റും ഐസ്​ മാത്രം. ഞാൻ തൂവെള്ള നിറത്തിൽ കുളിച്ചിരിക്കുന്നു. ബൈക്ക് ഐസ് കട്ടകളിൽ കയറി തെന്നുന്നു. കൈകാലുകൾ മരവിച്ചു. ചുറ്റുപാടുകൾ കാണാനാവാതെ കണ്ണുകളെ മഞ്ഞ്​ മറച്ചിരിക്കുന്നു. മഞ്ഞുകണ്ട്​ ആവേശത്തിൽ ഞാൻ ഏറെ മുന്നോട്ടുപോന്നിട്ടുണ്ട്​. തിരിഞ്ഞുനോക്കു​േമ്പാൾ ഷോബിനെ കാണാനില്ല. സേലാ പാസ്​ മുതൽ ഞാനും അവനും വേർപിരിഞ്ഞിട്ടുണ്ട്​. മരവിച്ച ശരീരവുമായി ഒരു മണിക്കൂർ ഒറ്റക്കായിരുന്നു യാ​ത്ര. നീണ്ട ഹോൺ മുഴക്കി കൂട്ടുകാരൻ വന്നപ്പോഴാണ്​ പാതിജീവൻ തിരിച്ചുകിട്ടിയത്​. ഇതിനിടയിൽ മഞ്ഞു വീഴ്ച അവസാനിച്ചു. അടുത്ത പത്ത്​ കിലോമീറ്റർ ദൂരവും വളരെ സാഹസിക റൈഡ്​ തന്നെയായിരുന്നു.

tawang6
പാതയോരത്ത്​ തൂവെള്ള നിറത്തിൽ കുളിച്ചിരിക്കുന്ന കെട്ടിടങ്ങൾ

വഴിയിൽ ചായക്കട കണ്ടതോടെ ആവേശത്തോടെ ചാടിക്കയറി. ഒറ്റയടിക്ക് നാല്​ ചായ കുടിച്ചുതീർത്തു. എന്നിട്ടും വിറയൽ മാറുന്നില്ല. ചായക്കടയിലെ അടുപ്പിന്​ പോലും ചൂടില്ലാത്തതുപോലെ. ന്യൂഡിൽസും കഴിച്ച്​ കുറെനേരം അടുപ്പിനടുത്ത്​ തന്നെ ഇരുന്നു. ശരീരം ഒന്ന്​ ചൂടുപിടിച്ചതോടെ വീണ്ടും ബൈക്കിലേറി. ലക്ഷ്യസ്​ഥാനമായ തവാങ്ങിലേക്ക്​ ഇനിയും 50 കിലോമീറ്റർ ദൂരമുണ്ട്​.

തവാങ്ങി​​​​െൻറ സ്വപ്​നഭൂമിയിൽ
അതിമനോഹരമായ ഹിമാലയൻ താഴ്​വാരങ്ങൾ. കാഴ്​ചകളുടെ വിസ്മയലോകത്തേക്ക്​ കൊണ്ടുപോകുന്ന റൈഡ്. ആക്​സിലറേറ്ററിൽ കൈവെക്കു​േമ്പാൾ മാറിമറിയുന്ന പ്രകൃതിയുടെ ഛായാചിത്രങ്ങൾ വാക്കുകൾ കൊണ്ട്​ വിവരിക്കാനാവില്ല. രാത്രി ആറ്​ മണിയോടെ തവാങ്​ എന്ന സ്വപ്ന ഭുമിയിൽ ഞങ്ങൾ കാലുകുത്തി. ആകാശത്ത്​ ഇരുട്ട്​ പരന്നിട്ടുണ്ട്​. തണുപ്പിന്​ ഒട്ടും കുറവില്ല. നാളെ ഇന്ത്യ-ചൈന അതിർത്തിയിൽ പോകാനായിരുന്നു ലക്ഷ്യം. പക്ഷെ, അന്ന്​ അങ്ങോട്ട്​ സഞ്ചാരികളെ കയറ്റിവിടില്ല എന്നറിഞ്ഞു. അതുകൊണ്ട്​ തന്നെ തവാങ്​ ചുറ്റിക്കറങ്ങി പിറ്റേന്ന്​ ബുംലപാസിലൂടെ ചൈന അതിർത്തിയിലേക്ക്​ പോകാമെന്ന്​ കരുതി. മഞ്ഞുവീഴച കാരണം ബൈക്ക്​ കടത്തിവിടാത്തതിനാൽ ടാക്​സി ബുക്ക്​ ചെയ്​തു. തുടർന്ന്​ 500 രൂപക്ക്​ ഹോട്ടലിൽ റൂമെടുത്ത്​ സ്വർഗീയ താഴ്​വരയിൽ അന്തിയുറങ്ങി.

അരുണാചൽ പ്രദേശിൽ ഭൂട്ടാൻ, ചൈന (ടിബറ്റ്​) അതിർത്തികളോട്​ ചേർന്നുള്ള ജില്ലയാണ് തവാങ്​​. തലസ്​ഥാനമായ ഇറ്റനഗറിൽനിന്ന്​ 448 കിലോമീറ്റർ ആകലെ 10,000 അടി ഉയരത്തിലാണ്​​ തവാങ്ങെന്ന കൊച്ചുനഗരം​. മഞ്ഞുമലകളും താഴ്​വാരങ്ങളും നിറഞ്ഞ നാട്​. ആ നാടി​​​​െൻറ കാഴ്​ചതേടി പുലർച്ച അഞ്ചിന്​ തന്നെ എണീറ്റു. പുറത്തിറങ്ങി നടക്കു​േമ്പാൾ മഞ്ഞുമലകളിൽ സൂ​ര്യപ്രകാശം​ വെട്ടിജ്ജ്വലിക്കുന്നുണ്ട്​.

tawang8
എവിടെ നോക്കിയാലും മഞ്ഞ്​ മാത്ര​േമ കാണാനുള്ളൂ

ആരോ പുറകിൽ വരുന്നതുപോലെ അനുഭവപ്പെട്ടു. ഒരുകൂട്ടം നായ്ക്കളാണ്​. തവാങ് ജനത നായകൾക്ക്​ ബിസ്കറ്റ് നൽകാറുണ്ട്​. ഇത്​ മനസ്സിലായതോടെ അവക്ക്​ ഒരു പാത്രം പക്കവട വാങ്ങിനൽകി. തവാങ്ങിലെ ബുദ്ധിസ്​റ്റ്​ മൊണാസ്​​ട്രി സന്ദർശിക്കാലായിരുന്നു ആദ്യപരിപാടി. 400 വർഷത്തിനുമുകളിൽ പഴക്കമുണ്ടിതിന്​​. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമാണ്​ തവാങിലെ മൊണാസ്​ട്രി​.

ചൈനയുടെ ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാൻ ദലൈലാമ ടിബറ്റിൽനിന്ന്​ ഇന്ത്യയിലേക്ക് എത്തിയത് തവാങ് വഴിയായിരുന്നു. അന്ന്​ അനുയായികൾക്കൊപ്പം അദ്ദേഹം ഇവിടെ താമസിച്ചിട്ടുണ്ട്​. സ്വന്തം നാട്ടിൽനിന്ന്​ ആട്ടിയോടിക്കപ്പെട്ട്​ അഭയം തേടിയെത്തിയ ആ ജനതയുടെ കണ്ണുനീർ തുള്ളികൾ ഏറെ വീണിട്ടുണ്ടാകും ഇൗ മണ്ണിൽ. മൊണാസ്​ട്രിയിലെ പ്രാർത്ഥനാമുറിയും ലൈബ്രറിയും സാംസ്കാരിക കേന്ദ്രവുമെല്ലാം ഞങ്ങൾ നടന്നുകണ്ടു. വല്ലാത്തൊരു ഭക്​തിനിർഭരമായ അന്തരീക്ഷം​. അവിടത്തെ ആത്​മീയ ചൈതന്യം മനസ്സിനെ ശാന്തമാക്കുന്നതുപോലെ.

tawang7
തവാങ്​ മൊണാസ്​ട്രി (courtesy: Flickr / Rajat Saha)

മൊണാസ്​ട്രിയിൽനിന്ന്​​ പുറത്തിറങ്ങി. വഴിയോരത്തെ കടയിൽനിന്ന്​ ഭക്ഷണം കഴിച്ച്​ ബൈക്കിൽ കയറി. പട്ടാളക്യാമ്പായ കൊറിയ ബ്രിഗേഡിലേക്കാണ്​ ആദ്യമെത്തിയത്​. ഇതിന്​ സമീപം തന്നെയാണ്​ തവാങ്​ വാർ മെമ്മോറിയിലുള്ളത്​. 1962ലെ ചൈനയുമായുള്ള യുദ്ധത്തിൽ വീരമൃത്യുവരിച്ച ആയിരത്തിലധികം പട്ടാളക്കാരോടുള്ള ആദരസൂചകമായി നിർമിച്ച സ്​മാരകം​. അവിടെ ചെന്നപ്പോൾ അറിയാതെ രോമങ്ങൾ എഴുന്നേറ്റുനിന്നു. കണ്ണുനീർ നിറഞ്ഞ കണ്ണുകൾ തുടക്കാൻ പാടുപെട്ടു. അറിയാതെ ചരിത്രത്തിത്തി​​​​െൻറ കൂടെ മനസ്സും കൂടി.

യുദ്ധത്തിൽ മരിച്ച മുഴുവൻ പട്ടാളക്കാരുടേയും പേരുകൾ അവിടെ ആലേഖനം ചെയ്​തിട്ടുണ്ട്. ചൈനീസ് പട്ടാളത്തിൽനിന്നും പിടിച്ചെടുത്ത ആയുധങ്ങളും കാണാം. യുദ്ധചരിത്രം പറയുന്ന ചെറിയ മ്യൂസിയവും വാർ മെമ്മോറിയലിനോട്​ ചേർന്നുണ്ട്. നമ്മൾ അറിയാതെ നമ്മളിലെ ദേശഭക്തി ഉണരുന്ന നിമിഷങ്ങളായിരുന്നു അത്. യുദ്ധചരിത്രം സംബന്ധിച്ചുള്ള ഡോക്യു​െമൻററി പ്രദർശനം കാണാൻ കയറി.

tawang9
കൊറിയ ബ്രിഗേഡിന്​ സമീപമാണ്​ തവാങ്​ വാർ മെമ്മോറിയലുള്ളത്

യുദ്ധം സൃഷ്​ടിക്കുന്ന ഭീകരത എത്ര വലുതാണെന്ന്​ ആ സ്​ക്രീനിൽ തെളിഞ്ഞു. ഹിമാലയത്തിലെ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം. ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി. 1962 ഒക്ടോബർ 20ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ്​ അവസാനിക്കുന്നത്​. തുടർന്ന്​ ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽനിന്ന്​ പിന്മാറാൻ തയാറായി. അരുണാചൽ പ്രദേശിൽനിന്ന് ചൈന പിൻവാങ്ങിയെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നുണ്ട്​. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിൽ ഉൾപ്പെടുന്നുവെന്നാണ് അവരുടെ വാദം.

ചാക്ക്​ഷം ബ്രിഡ്​ജ്​
മഞ്ഞുമലയിൽനിന്നെഴുകുന്ന​ തെളിനീര്​ കാണാനായിരുന്നു അടുത്ത യാ​ത്ര. 12 കിലോമീറ്റർ റൈഡ്​ ചെയ്​ത്​ എത്തിച്ചേർന്നത്​ ചാക്ക്​ഷം പാലത്തിന്​ സമീപം. മനോഹരമായ ആ പാലത്തിന്​ മുകളിൽ നിൽക്കുമ്പോൾ കാലം ഒരുപാട്​ പിറകോട്ടുപോകുന്നു​. മുളയും കമ്പിയും ചേർത്ത്​​ നിർമിച്ച ഇൗ പാലത്തിന്​ 600 വർഷം പഴക്കമുണ്ട്​. താഴെ തെളിനീരോടെ തവാങ്​ചു എന്ന പുഴ. കണ്ണാടിപോലെ ഉള്ള പുഴയിൽ ഇറങ്ങി കുളിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി. ആദ്യത്തെ ദലൈലാമയുടെ ശിഷ്യനായ ടാങ്‌ടൺ ഗ്യാൽ‌പോയാണ്​ 1420കളിൽ ഇവിടെ പാലം നിർമിക്കുന്നത്​. വാസ്​തുശില്പിയും തത്വചിന്തകനുമായിരുന്നു അദ്ദേഹം. ഹിമാലയൻ മേഖലയിലുടനീളം നൂറിലധികം പാലങ്ങൾ ടാങ്​ടണി​​​​െൻറ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്​.

tawang10
600 വർഷം പഴക്കമുണ്ട് ചാക്ക്​ഷം ബ്രിഡ്​ജിന്​

തിരിച്ച്​ നഗരത്തിലേക്ക്​ മടങ്ങി. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ജീൻസും ഷർട്ടും ധരിച്ചു പെൺകുട്ടികൾ വിറകുകീറുന്നത്​ കാണാം. പൊതുവെ ഹിമാലയത്തിലെ ഗ്രാമങ്ങളിൽ സ്​ത്രീകൾ ഏറെ കഠിനാധ്വാനികളാണ്​.

ചൈന അതിർത്തിയിലേക്ക്​
തവാങ്ങിലെ മറ്റൊരു മനോഹരമായ പുലരി പിറന്നിരിക്കുന്നു. അതിരാവിലെ നാല്​ മണിക്ക്​ എഴുന്നേറ്റു. ഹിമാലയൻ മഞ്ഞുമലകൾ താണ്ടി ബുംലപാസിന്​ സമീപത്തെ ചൈനീസ് അതിർത്തിയാണ്​ ഇന്നത്തെ ലക്ഷ്യം. ഇവിടേക്ക്​ പോകാൻ പ്രത്യേക പെർമിറ്റ്​ എടുക്കേണ്ടതുണ്ട്​. തവാങ് ഡെപ്യൂട്ടി കമീഷണറാണ്​ പെർമിറ്റ് നൽകുന്നത്. പെർമിറ്റിനായി ഇന്നർലൈൻ പെർമിറ്റി​​​​െൻറയും വോട്ടർ ഐ.ഡി കാർഡി​​​​െൻറയും പകർപ്പ്​ കഴിഞ്ഞദിവസം തന്നെ ടാക്​സി ഡ്രൈവർക്ക് നൽകിയിരുന്നു. അമിത മഞ്ഞുവീഴ്​ച കാരണം സ്വന്തം വാഹനം ​കടത്തിവിടില്ല. അതുകൊണ്ട്​ ബൈക്കുകൾക്ക്​ ഹോട്ടലിൽ വിശ്രമം നൽകി.

തുടർന്ന്​ ടാറ്റ സുമോയിൽ യാത്ര തുടങ്ങി. പോകുന്ന വഴിയിലുടനീളം തകർന്ന ബങ്കറുകൾ കാണാം. 1962ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും നിർമിച്ചവയാണവ. ഭൂരിഭാഗവും ഇപ്പോൾ ഉപയോഗശൂന്യമായി മഞ്ഞുമൂടി കിടക്കുന്നു. യാത്രയിലുടനീളം ഡ്രൈവർ യുദ്ധത്തി​​​​െൻറ കഥകൾ പറയുന്നുണ്ടായിരുന്നു.

tawang11
ഇവിടെനിന്ന്​ ഒരു കിലോമീറ്റർ അകലെയാണ്​ പാങ്കാടെൻഗ്​ തടാകം

അദ്ദേഹത്തി​​​​െൻറ വിവരണവും പോകുന്നവഴിയിലെ കാഴ്ചകളും റോഡിലുടനീളമുള്ള സൈന്യത്തി​​​​െൻറ സാന്നിധ്യവും ചേർന്നപ്പോൾ ഒരു വാർഫീൽഡിൽ എത്തിയ പ്രതീതി. അൽപ്പനേരത്തെ യാത്രക്കുശേഷം ഒരു തടാകത്തിനടുത്തെത്തി. പാങ്കാടെൻഗ്​ സോ എന്നാണ്​ പേര്​. കണ്ടപാടെ വണ്ടിയിൽനിന്ന്​ ചാടിറങ്ങിയ എനിക്ക്​ പണികിട്ടി. മഞ്ഞിൽ കാലുകൾ താഴുന്നുപോയി. തടാകത്തി​​​​െൻറ 80 ശതമാനവും മഞ്ഞുമൂടിയിരിക്കുന്നു​. ക​ുറച്ചുനേരം അവിടെ ചെലവഴിച്ച്​ വീണ്ടും യാത്ര.

വണ്ടിയുടെ ടയറിൽ ചെയിനുകൾ ഘടിപ്പിച്ചിട്ടുണ്ട്​. മഞ്ഞുകണങ്ങളെ ചെത്തിയെടുത്തുകൊണ്ടു ഐസ് നിറഞ്ഞ വീഥികളിലൂടെ സുമോ കുതിച്ചു. ചുറ്റും വെളുത്ത പ്രതലങ്ങൾ മാത്രം. തവാങ്ങിൽനിന്ന്​ ബുംല എത്തുന്നതുവരെ കുറെ തടാകങ്ങൾ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. അതിൽ ഭൂരിഭാഗവും തണുത്തുറഞ്ഞ് കിടക്കുകയാണ്. 15 മിനിറ്റ് കഴിഞ്ഞപ്പോൾ നഗുല എന്ന സ്ഥലത്തെത്തി.

tawang12
മാധുരി തടാകം

മുകളിൽ ബി.ആർ.ഒയുടെ നേതൃത്വത്തിൽ റോഡിൽനിന്ന്​ ഐസ് നീക്കുകയാണ്​. അധികം താമസിയാതെ ഒരു ജംഗ്ഷനിൽ എത്തിച്ചേർന്നു. ഒരു റോഡ് അതിർത്തിയിലേക്ക്​. അടുത്തത്​ മാധുരി തടാകത്തിലേക്ക്. അതിർത്തി കാണുക എന്ന അതിയായ മോഹം ഞങ്ങളെ അങ്ങോട്ടു തിരിപ്പിച്ചു. റോഡി​​​​െൻറ ഇരുവശങ്ങളിലും മഞ്ഞു മാത്രം. ഇന്ത്യൻ പട്ടാളത്തി​​​​െൻറ അവസാന ചെക്​പോസ്​റ്റ്​ വരെ മാത്രമാണ്​ പോകാൻ കഴിഞ്ഞത്​. അവിടെനിന്ന്​ ഏതാനും മിനുറ്റുകൾ മാ​ത്രമം മതി അതിർത്തിയിലേക്ക്​​. എന്നാൽ, റോഡാകെ മഞ്ഞുമൂടിയതിനാൽ തുടർന്ന്​ യാത്ര സാധ്യമല്ല.

വർഷം മുഴുവൻ ഇൗ ഭാഗങ്ങളിൽ മഞ്ഞുണ്ടാകും. ശരിക്കും ഇന്ത്യയുടെ ​െഎസ്​ലാൻഡ്​ തന്നെ. അതിർത്തിയിൽ പോയി ചൈനീസ്​ പട്ടാളത്തെ കണ്ണുകൊണ്ട്​ കാണണമെന്ന ആഗ്രഹം സഫലീകരിക്കാനാകാതെ ഞങ്ങൾ മടങ്ങി. മാധുരി തടാകത്തിലേക്കാണ്​ പിന്നീട്​ എത്തിയത്​.

tawang13
മഞ്ഞിൽ കളിച്ചും വാരി എറിഞ്ഞുമുള്ള സുന്ദര നിമിഷങ്ങളായിരുന്നു യാത്രയിലുടനീളം

പോകുന്ന വഴിയിൽ മറുവശത്ത്​ കാണുന്ന മഞ്ഞുമലകൾ ചൈനയുടേതാണ് ഡ്രൈവർ പറഞ്ഞപ്പോൾ അതിർത്തികാണാത്തതി​​​​െൻറ നിരാശയങ്ങ്​ മാറി. മാധുരി തടാകവും മഞ്ഞുപുതച്ചു കിടക്കുകയാണ്​. 15,200 അടി ഉയരത്തിലാണ്​ ഈ തടാകം​. മഞ്ഞിൽ കളിച്ചും വാരി എറിഞ്ഞുമുള്ള സുന്ദര നിമിഷങ്ങളായിരുന്നു അവിടെ.

സാ​ങ്കെസ്​റ്റർ തടാകം എന്നാണ്​ ഇതി​​​​െൻറ ശരിക്കുമുള്ള പേര്​. 1997ൽ പുറത്തിറങ്ങിയ ഷാറൂഖ്​ഖാൻ നായകനായ കൊയ്​ല എന്ന സിനിമയുടെ ഗാനരംഗം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്​. മാധുരി ദീക്ഷിത്​ ആയിരുന്നു അതിലെ നായിക. അങ്ങനെയാണ്​ ഇൗ തടാകത്തിന്​ പിൽക്കാലത്ത്​ മാധുരി എന്ന പേര്​ കൂടി വന്നത്​. ഏകദേശം ഒരു മണിക്കൂർ ആ തടാകക്കരയിൽ ചെലവഴിച്ചു.

tawang14
ചൈന അതിർത്തിയിലെ മാധുരി തടാകത്തിന്​ സമീപമുള്ള ഇന്ത്യൻ പതാക

തിരിച്ച്​ തവാങ്ങിൽ എത്തു​േമ്പാൾ വൈകുന്നേരമായിട്ടുണ്ട്​. അടുത്തദിവസം രാവിലെ തവാങ്ങിനോട് വിടപറഞ്ഞു ബൈക്കിൽ കയറി. കാഴ്​ചകൾ കണ്ട്​ കൊതിതീർന്നിട്ടില്ലായിരുന്നു. തവാങ്ങി​​​​െൻറ സൗന്ദര്യം ഞങ്ങളെ തിരിച്ചുവിളിക്കുന്നത്​ പോലെ. വീണ്ടും ഈ മലകൾ താണ്ടി തിരിച്ചെത്തുമെന്ന ദൃഢനിശ്ചയവുമായി നോർത്ത്​ഈസ്​റ്റി​​​​െൻറ കാഴ്​ചകൾ തേടി യാത്ര തുടർന്നു.

Untitled-1

Show Full Article
TAGS:tawang Arunachalpradesh travel india-china border destination iceland 
Next Story