Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightതാഴ്വാരങ്ങളിലലിഞ്ഞും...

താഴ്വാരങ്ങളിലലിഞ്ഞും മലകളിലുയര്‍ന്നും

text_fields
bookmark_border
താഴ്വാരങ്ങളിലലിഞ്ഞും മലകളിലുയര്‍ന്നും
cancel

എന്നും പച്ചപ്പാണ് മനസ്സിനിഷ്ടം. അതിലങ്ങനെ ലയിച്ച്, ഒരു പച്ചക്കണമായി, ഒടുവില്‍ പ്രകൃതി തന്നെയായി മാറാനാണ് ഓരോ പ്രകൃതിയാത്രകളും. വൈവിധ്യമാര്‍ന്ന ഭൂ പ്രകൃതി കൊണ്ട് സമ്പന്നമായ കേരളത്തില്‍ ട്രെക്കിങിനായി ഒരുപാടിടങ്ങളുണ്ട്. അസാമാന്യമായ ആ പ്രകൃതിഭംഗിയിലേക്ക് ഒരു സഞ്ചാരം.
അഗസ്ത്യകൂടം


keralatourism.org
സഹ്യാദ്രിനിരകളുടെ ഭാഗമായ സമുദ്രനിരപ്പില്‍ നിന്ന് 1890  മീറ്റര്‍ ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി. അപൂര്‍വയിനം ഒൗഷധസസ്യങ്ങളുടെയും ചെടികളുടെയും മണ്ണ്. പല നിറങ്ങളിലും ഗണത്തിലുമുള്ള ഓര്‍ക്കിഡുകളുടെ വിളയിടം. പക്ഷിനീരീക്ഷകരുടെ ഇഷ്ടകേന്ദ്രം- നെയ്യാര്‍ ഡാമിനടുത്തുള്ള കോട്ടൂരില്‍ നിന്നോ ബോണക്കാടു നിന്നോ കാല്‍നടയായി ഇവിടേക്ക്, സുന്ദരമായ അഗസ്ത്യകൂടത്തിലേക്ക് കയറിത്തുടങ്ങാം. ഐതിഹ്യങ്ങളില്‍ അഗസ്ത്യമുനി ജീവിച്ചിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ട്രെക്കിങിന് അനുയോജ്യം. തിരുവനന്തപുരത്തെ വൈല്‍ഡ് ലൈഫ് ഓഫിസില്‍ നിന്ന് പ്രത്യേകപാസ് വാങ്ങി വേണം യാത്ര ചെയ്യാന്‍
അമൃതമേട്


ഒരേ സമയം ട്രെക്കിങിനും തീര്‍ഥാടത്തിനുമുള്ള കേന്ദ്രമാണ് ‘കുരിശുമല’ എന്ന അമൃതമേട്. ഈസ്റ്റര്‍ ദിനത്തിലാണ്  തീര്‍ഥാടകര്‍ മല കയറാനത്തെുക. കുരിശാകൃതിയിലുള്ള 14 പോയിന്‍റുകള്‍ താണ്ടി വേണം മലയുടെ മുകളിലത്തൊന്‍. ഇത് യേശുവിന്‍െറ അവസാനതാത്ര ഓര്‍മിപ്പിക്കുന്നുവെന്നാണ് വിശ്വാസം. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിന്‍െറ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് അമൃതമേട്. ഇതിന്‍െറ വടക്കു ഭാഗത്തുള്ള മദാമ്മക്കുളവും വിനോദസഞ്ചാരികള്‍ക്ക് പ്രിയമാണ്.
ചെമ്പ്രമല


keralatourism.org
പരുക്കന്‍ വഴികളിലൂടെ ഒരു മലകയറ്റം. മലയ്ക്കു മുകളില്‍ ഒരിക്കലും വറ്റാത്ത ഹൃദയാകൃതിയിലുള്ള ഒരു കുളം. തെക്കന്‍ വയനാട്ടിലെ ചെമ്പ്രമലയിലാണ് ഈ കാഴ്ച. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര. ട്രെക്കിങ്ങിന്‍െറ മുഴുവന്‍ ആവേശവുമുള്ള ചെമ്പ്ര സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിലാണുള്ളത്്.  വനംവകുപ്പിന്‍െറ അനുമതിയോടുകൂടി ഒറ്റയ്ക്കോ കുട്ടമായോ ട്രെക്കിങ് നടത്താം.
ദേവികുളം മലകള്‍


മൂന്നാറില്‍ നിന്നും മൂന്ന് കി. മീ അകലെയാണ് എപ്പോഴും തണുപ്പു പുതച്ചു നില്‍ക്കുന്ന ദേവികുളം മലകള്‍. അത്യപൂര്‍വമായ സസ്യജാലങ്ങളും ജന്തുക്കളും മനോഹരമായ പുല്‍ത്തകിടികളുമാണ് ഇവിടുത്തെ പ്രത്യേകത. പക്ഷേ പ്രധാന ആകര്‍ഷണം ശുദ്ധമായ തണുത്ത വായുവാണ്. പിന്നെ സീതാദേവി തടാകവും. നിറയെ ധാതുക്കളടങ്ങിയ ജലമാണ് ഈ തടാകത്തിലേത്, ഒപ്പം സുന്ദരമായ പ്രകൃതിഭംഗിയും.
എക്കോ പോയിന്‍റ്


Immanuel Abraham
മൂന്നാറിലാണ് എക്കോ പോയിന്‍േറ്. പ്രകൃതിദത്തമായുള്ള പ്രതിധ്വനി പ്രതിഭാസമാണ് ‘എക്കോ പോയിന്‍റ്’ എന്ന പേരിനു പിന്നില്‍. മൂന്നാറില്‍ നിന്നും ടോപ്പ് പോയിന്‍റിലേക്ക് പോകും വഴിയുള്ള ഇടത്താവളമാണ് എക്കോ പോയിന്‍റ്. നീലക്കുറിഞ്ഞി പൂക്കളിലേക്കുള്ള പാതയാണിത്.
എടക്കല്‍ ഗുഹകള്‍


experiencekerala.in
ഗുഹകളില്‍ ലിപികള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും ജീവിതം കോറിയിട്ട പൂര്‍വികരെ തേടിയുള്ള യാത്രയാണ് എടക്കല്‍ ഗുഹകളിലേക്കുള്ള സഞ്ചാരങ്ങള്‍. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 10 കി. മീ അകലെയുള്ള അമ്പുകുത്തിമലയിലാണ് എടക്കല്‍ ഗുഹകള്‍. മനുഷ്യന്‍െറയും മൃഗങ്ങളുടെയും മരങ്ങളുടെയും ചക്രങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ എടക്കലിലുണ്ട്. വലിയ രണ്ടു പാറകള്‍ക്ക് ‘ഇടയിലുള്ള കല്ലാ’ണ് ഇവിടുത്തെ പ്രധാനകാഴ്ച.
ഗവി


manoj trekila
പത്തനംതിട്ട ജില്ലയിലെ എക്കോ ടൂറിസമേഖലയായ ഗവി. ട്രെക്കിങിനൊപ്പം വനനിരീക്ഷണത്തിനും അവസരം നല്‍കുന്നു. ഗവിയിലേക്ക് പോകുംവഴി പച്ച പുതച്ച തേയിലത്തോട്ടങ്ങള്‍ കൊണ്ടു തന്നെ മനസ്സും കണ്ണും നിറയും. ഏറുമാടങ്ങളിലോ കാടിനോടടുത്ത് കൊച്ചുതമ്പുകളിലോ താമസിക്കാം. അഴകേറിയ സൂര്യാസ്തമയകാഴ്ചയാണ് ഗവിയില്‍ പ്രധാനം. വന്യമൃഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ടാകും. നിശബ്ദരായിരിക്കുക.
പരുന്തുംപാറ


naturecalling.in
പീരുമേടിനടുത്താണ പരുന്തുംപാറ. ഇവിടുള്ള ഉയരംകൂടിയ പാറകളില്‍ നിന്നുള്ള വിശാലദൃശ്യങ്ങളാണ് ഈ പേരിനു പിന്നില്‍. പരുന്തുംപാറയിലേക്കുള്ള വഴി ഏലം, തേയില, കാപ്പി കൃഷികള്‍ കൊണ്ട് സമ്പന്നമാണ്. പീരുമേടില്‍ നിന്ന് 5 കി.മീറ്ററും വണ്ടിപെരിയാറില്‍ നിന്ന് 10 കി.മീ.യുമാണ് പരുന്തുംപാറയിലേക്കുള്ള ദൂരം
ഇലവീഴാപ്പൂഞ്ചിറ


sabari varkala

ഇല വീഴാത്ത താഴ്വര. ഇടുക്കി കാഞ്ഞാറിനടുത്തെ ഇലവീഴാപ്പൂഞ്ചിറ. ഇവിടെ മരങ്ങളില്ലാത്തതാണിതിന് കാരണം. മണ്‍സൂണ്‍ കാലത്താണ് ഇവിടം യാത്രയ്ക്കേറെ അനുയോജ്യം.
രാമക്കല്‍മേട്


kpjayakumar
മൂന്നാര്‍-തേക്കടി റോഡിലെ നെടുങ്കണ്ടത്തു നിന്നും 15 കി. മീ അകലെയാണ് രാമക്കല്‍മേട്. ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ തമിഴ് ഗ്രാമങ്ങളുടെയും ടൗണുകളുടെയും വിശാലമായ കാഴ്ചകള്‍ കാണാം.
വാഗമണ്‍


travelmaniac.in
കോട്ടയം,പാലാ, ഈരാറ്റുപേട്ട വഴി വാഗമണ്ണിലേക്കുള്ള നീളുന്ന പാത അതിപുരാതനമാണ്. കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് കുന്നിന്‍ ചെരിവിലൂടെ വളഞ്ഞുതിരിഞ്ഞ് വാഗമണ്ണിലേക്ക്. പച്ചപുതച്ച കുന്നുകള്‍. എപ്പോഴും വീശുന്ന കാറ്റ്. മഞ്ഞിന്‍െറ പഞ്ഞിക്കെട്ടുകളുമായി വന്നുപോകുന്ന പ്രഭാത സായാഹ്നങ്ങള്‍.
ധോണി മല


vinod EL
പാലക്കാട് ജില്ലയിലാണ് ധോണിമല. പാലക്കാട് നഗരത്തില്‍ നിന്ന് നിന്ന് 15 കി.മി അകലെ. മനോഹരമായ കുന്നിന്‍പുറം. ചെറു വെള്ളച്ചാട്ടം.
സൈലന്‍റ് വാലി


കാടിന്‍െറ ഗംഭീര മൗനമാണ് സൈലന്‍റ് വാലി. നമുക്കഭിമാനിക്കാവുന്ന പച്ചപ്പിന്‍െറ ഇടം. 90 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ട് പശ്ചിമഘട്ടത്തിലെ മഴക്കാടിന്. 

Show Full Article
TAGS:
Next Story