Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ukraine
cancel
Homechevron_rightTravelchevron_rightDestinationschevron_rightഉ​ക്രെയിൻ - മഞ്ഞില്‍...

ഉ​ക്രെയിൻ - മഞ്ഞില്‍ വിരിയുന്ന മഹാരാജ്യം

text_fields
bookmark_border

ഉക്രെയിനിലെ കീവ് ബോറിസ്പില്‍ ഇൻറര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ കൊടുംതണുപ്പായിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനമാണ് അതിന് കാരണമായത്. പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള റ്റിസ ഹോട്ടലിലേക്ക് വെള്ളപ്പുടവ ധരിച്ചും തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുപാതയിലൂടെ മുന്നോട്ടുപോയി. അകലെ ആകാശവും ഭൂമിയും കെട്ടിപ്പുണര്‍ന്ന പോലെ.

വഴിയോരങ്ങളില്‍ നില്‍ക്കുന്ന മരങ്ങളുടെ നാണമകറ്റാന്‍ മഞ്ഞു രോമങ്ങള്‍ രക്ഷകരായിട്ടെത്തി. കാറില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍ എ​െൻറ തലയിലും കാതിലും മൂക്കിലും കോട്ടിലും മഞ്ഞ് പൂക്കള്‍ ഒട്ടിപിടിച്ചു. അന്തരീക്ഷത്തില്‍ മഞ്ഞുപൂക്കളുടെ കളിയാട്ടം കണ്ണുകളില്‍ ആനന്ദംപകര്‍ന്നു.

വിമാനത്താവളം
കിഴക്കന്‍ യൂറോപ്പിലെ ഈ വലിയ രാജ്യം 1991 ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയ​െൻറ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍തീര രാഷ്ട്രം ഒമ്പതാം ശതകത്തില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍!. വലുപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കള്‍ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
കൂട്ടത്തില്‍ സമ്പന്നമായ മേഖലകള്‍ കൈയടക്കാന്‍ അതിര്‍ത്തിരാജ്യങ്ങള്‍ തയാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘര്‍ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാര്‍ഷികമേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു.
അധ്വാനശീലരായ ജനത. 1917ല്‍ റഷ്യന്‍വിപ്ലവത്തെ തുടര്‍ന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവര്‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവര്‍! 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍!ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറി.
ഉക്രൈന്‍ തെരുവുകളിലൊന്ന്‌
പൂര്‍വ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് ഉക്രയിന്‍. ശരാശരി ഉയരം 175 മീറ്റര്‍. റിപ്പബ്ലിക്കിന്റെ അതിര്‍തിക്കു സമീപം കാര്‍പേത്തിയന്‍, ക്രീമിയന്‍ എന്നീ പര്‍വതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങള്‍ കാണാം. പൊതുവേ സമതല ഭാഗങ്ങള്‍ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികു മുതല്‍ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പര്‍, യൂസ്‌നീബൂഗ് എന്നീ നദികള്‍ക്കിടക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പര്‍ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ് വരകളും അഗാധ ചുരങ്ങളും ഉണ്ട്;.

സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികള്‍ ഈ റിപ്പബ്ലിക്കിനുള്ളില്‍ ഉള്ളതയി കണക്കാക്കപ്പെടുന്നു. ഇവയില്‍ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്ററിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പര്‍ നദി (2,187 കി. മീ.) മാര്‍ഗ്ത്തിലെ 1,197 കി. മീ. ദൂരം ഉക്രെയിന്‍ അതിര്‍ത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പര്‍ നദിയുടെ ആവാഹക്ഷേത്രത്തില്‍ പെടുന്നു. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇന്‍ഗൂര്‍. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന നെസ്റ്റര്‍ (1342 കി. മീ.) നദീവ്യൂഹവും പ്രാധന്യമര്‍ഹിക്കുന്നതാണ്.

ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാന്‍സ്‌കാര്‍പേത്തിയന്‍ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോണ്‍ നദിയുടെ പോഷകനദിയായ ഡോണെറ്റ്‌സ് (1046 കി. മീ.) യത്രാമധ്യത്തില്‍ ഏറിയ ദൂരവും ഉക്രെയിനിലൂടെയാണ് ഒഴുകുന്നത്. ക്രിമിയാ സമതലത്തിലെ പ്രധാന നദിയാണ് സാല്‍ഗീര്‍ (230 കി. മീ.)
രാജ്യത്തിന്റെ വരുമാനത്തില്‍ 18% കര്‍ഷികാദായമാണ്. ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, മലക്കറിവര്‍ഗങ്ങള്‍, പുല്‍വര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍, മുന്തിരി എന്നിവയാണ് പ്രധാന വിളകള്‍; മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങള്‍ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്.

നീപ്പര്‍ നദി
കന്നുകാലിവളര്‍ത്തല്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയല്‍, കോഴി, താറാവ്, പാത്തക്കോഴി എന്നിവയെ വന്‍തോതില്‍ വളര്‍ത്തുന്നു. തേനിച്ച വളര്‍ത്തലും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും വിപുലമായ രീതിയില്‍ നടന്നുവരുന്നു.

അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായമാണ് മത്സ്യബന്ധനം. കരിങ്കടല്‍ തീരത്തു നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത്. അസോവ് തീരത്തും, നദികള്‍, കായലുകള്‍, റിസര്‍വോയറുകള്‍, കുളങ്ങള്‍ തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളിലും സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നു. യു. എസ്. എസ്. ആറില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ 12 ശതമാനം ഉക്രെയിനില്‍ നിന്നാണു ലഭിക്കുന്നത്. സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യം വളര്‍ത്തുന്ന 21,000 കുളങ്ങള്‍ ഉക്രെയിനിലുണ്ട്. ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ചുള്ള കൃത്രിമ തടകങ്ങള്‍ക്കു പുറമേയാണിവ. നീപ്പര്‍, ഡാന്യൂബ്, നെസ്റ്റര്‍, യൂസിനിബുഗ്, ഡോണെറ്റ്‌സ് എന്നി നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്.


ഉക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തില്‍ ഇരിക്കുന്നതും റഷ്യയിലെ കീവില്‍ പ്രചരിക്കുന്ന സംസാരഭാഷയുടെ ഒരു അപഭ്രംശരൂപവും ആണ് യുക്രേനിയന്‍ ഭാഷ. തനി റഷ്യന്‍ ഭാഷയുമായി ഇതിനേതെങ്കിലും സാദൃശ്യം ഉണ്ടെന്നു പറയുന്നതു ശരിയല്ല. 13 ം നൂറ്റാണ്ടില്‍ കീവ്‌നു നേരിട്ട പതനത്തിനുശേഷം ഉക്രെയിന്‍ രാജ്യത്തിന്റെ ഏറിയഭാഗവും ലിത്വേനിയയില്‍ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട പദപ്രവാഹത്തെ ബൈലോറഷ്യന്‍ (ണവശലേ ഞൗശൈമി) എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16 ം നൂറ്റാണ്ടില്‍ പോളിഷ് ആധിപത്യത്തോടു കൂടി അസ്തമിത പ്രായമായി.

17 ം നൂറ്റാണ്ടില്‍ ക്രൈസ്തവസഭകള്‍ ഉപയോഗിച്ചിരുന്ന സ്ലാവിക്രൂപങ്ങള്‍ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയില്‍ കലരാന്‍ തുടങ്ങി. ഈ മിശ്രഭാഷയില്‍ നിന്നാണ് 18 ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു യുക്രേനിയന്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ് പദങ്ങളും ശൈലികളും ഇടകലര്‍ന്ന്‍ ഒരു യുക്രേനിയന്‍ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്ദശാസ്ത്രാപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യയില്‍ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്.

നീപ്പര്‍ നദി - മറ്റൊരു കാഴ്ച
ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം യുക്രേനിയന്‍ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാന ബോധത്തിന്റെ സ്ഥാനം 1930 നു ശേഷം പുതിയ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. യുക്രെനിന്റെ പശ്ചിമ പ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ഇക്കാലത്ത് ശക്തമായ ചില സ്വകീയ ശൈലീപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രൈനെവൈച്ച് (1875 1947), കവികളായ ഓലെഹ് ഓള്‍ഷൈച്ച് (1907 44), യൂറിയ്ലൈപാ (1900 44), യൂറിയ്‌ക്ലെന്‍ (1891 1947), സാഹിത്യ വിമര്‍ശകനായ ദിമിത്രോവ് ഡൊണ്‍സോവ് തുടങ്ങിയവര്‍ ഉയിര്‍ത്തെഴുന്നേറ്റ ഉക്രേനിയന്‍ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയില്‍ കരുതപ്പെട്ടുവരുന്നു.

സ്വര്‍ഗം കാണണമെങ്കില്‍ ഹിമാലയത്തില്‍ പോകണമെന്ന് ചിലര്‍ പറയാറുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ആ സ്വര്‍ഗത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിയും. ഈ യാത്ര നല്‍കിയ പാഠം അതായിരുന്നു.

Show Full Article
TAGS:ukraine madhyamam travel Snow Land 
Next Story