സ്വ​ർ​ണം വാ​രു​ന്ന ദ​രി​ദ്ര​ജ​ന്മ​ങ്ങ​ൾ

  • ആഫ്രിക്കയിലെ സിയറ ലിയോൺ പ്രകൃതിവിഭവ സമ്പന്നമാണ്​. പക്ഷേ, അങ്ങേയറ്റം ദാരിദ്ര്യം നിറഞ്ഞ സാമൂഹിക ചുറ്റുപാടാണ്​ ഇവിടെയുള്ളത്​. സിയറ ലിയോണും അന്നാട്ടിലെ സ്വർണഖനികളും സന്ദർശിച്ച അനുഭവം 

sira-leone
ഒ​രു​പാ​ടു തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു​പാ​ട് നേ​ര​ത്തെ അ​ധ്വാ​ന​ത്തി​​െൻറ ഫ​ല​മാ​യാ​ണ് ഒ​രു ഗ്രാം സ്വ​ർണംപോ​ലും ഉ​ണ്ടാ​കു​ന്ന​ത്​

ന​മ്മു​ടെ നാ​ട്ടി​ലെ ചില റെ​യി​ൽ​വേ സ്​റ്റേ​ഷ​നുകളെക്കാൾ പരിതാപകരമായ സ്​ഥിതിയിലുള്ള ഒരു വിമാനത്താവളത്തിലാണ്​ ആ രാത്രി ഞങ്ങളിറങ്ങിയത്​. ആഫ്രിക്കൻ വൻകരയിലെ സി​യ​റ ലി​യോ​ണി​ലെ ഫ്രീ​ടൗ​ൺ വിമാനത്താവളത്തിൽ. വിമാനമിറങ്ങിയത്​​ മുതൽ കൗതുകങ്ങളേറെ ഞങ്ങളെ പിന്തുടർന്നു. ഇൗ രാ​ജ്യ​ത്തി​​​െൻറ അവസ്​ഥ​ അക്ഷരാർഥത്തിൽ വിളിച്ചോതുന്നതായിരുന്നു വിമാനത്താവളത്തിലെ ഒാരോ അനുഭവവും. യാത്രക്കാരോട്​ ഒ​രു മ​ടി​യുംകൂ​ടാ​തെ പ​ണം ഇരന്നുവാ​ങ്ങു​ന്ന എ​മി​ഗ്രേ​ഷ​ൻ ഓ​ഫിസ​റെ ജീ​വി​ത​ത്തി​ൽ ഇതാദ്യ​മാ​യി അവിടെനിന്ന്​ കണ്ടു. പു​റ​ത്തി​റ​ങ്ങിന​ട​ക്കു​ന്ന​തി​നി​ട​യി​ൽ പ​ണം ചോ​ദി​ച്ച്​ പിറകെ കൂടുന്ന പിന്നെയും കുറെപേർ!

ameen

വിമാനത്താവളത്തിൽനി​ന്നു ക​ട​ൽമാ​ർ​ഗം വേ​ണം തലസ്​ഥാനമായ ഫ്രീ​ടൗ​ണി​ലെ​ത്താ​ൻ. ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യരുടെ ദാ​രി​ദ്ര്യവും പട്ടിണിയും എത്രമാത്രം ഭീകരമാണെന്ന്​ മനസ്സിലാക്കിത്തരുന്നതായിരുന്നു ഇന്നാട്ടിലെ ഒാരോ കാഴ്​ചയും. വിമാനത്താവളത്തിൽനിന്ന്​ ടൗ​ണി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽനി​ന്ന് കു​റ​ച്ചു മാ​റി​യാ​ണ് ഞങ്ങളുടെ ബിസിനസ്​ ക്ലയിൻറ്​ ആ​ൽ​ഫ​യു​ടെ വീ​ട്. ന​ല്ല യാ​ത്രാ​ക്ഷീ​ണം ഉ​ണ്ടെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​​​െൻറ വീ​ട്ടി​ൽ ക​യ​റി ചാ​യ കു​ടി​ച്ചുപോ​കാം എന്നായി. റോ​ഡ​രി​കി​ൽ ഒ​രു വീ​ടി​നു മു​ന്നി​ലാ​യി കാ​ർ നി​ർ​ത്തി. എത്തിയെ​ന്നു ക​രു​തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ ​വീ​ടി​നു പി​റ​കി​ലാ​യി നൂ​റോ​ളം വീ​ടു​ക​ൾ ക​ണ്ട​ത്. ത​​െൻറ വീ​ട്ടി​ലേ​ക്കു കാ​ർ പോ​വി​ല്ലെ​ന്നും ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ക്കാ​മെ​ന്നും ആ​ൽ​ഫ പ​റ​ഞ്ഞു. വ​ള​രെ പ​ഴ​യ​തും പ​ല​ഭാ​ഗ​ങ്ങ​ളും പൊ​ട്ടിപ്പൊ​ളി​ഞ്ഞ​തു​മാ​യ വീ​ടു​ക​ൾ​ക്കു മു​ന്നി​ലൂ​ടെ ന​ട​ന്ന്​ അവിടെയെത്തി​. ത​മ്മി​ൽ ഭേ​ദം ആ വീ​ടുത​ന്നെ. 

sira-leon1

ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​​​െൻറ കു​ടും​ബം ഞങ്ങ​ളെ കാ​ത്തി​രി​ക്കു​കയായിരുന്നു. ആ സ​ന്തോ​ഷം അ​വ​രു​ടെ മു​ഖ​ത്തും സ​ൽ​ക്കാ​ര​ത്തി​ലും പ്ര​ക​ട​ം. ആ​ദ്യ​മാ​യി​ട്ടാ​ണ​െത്ര വി​ദേ​ശി​ക​ൾ വീ​ട്ടി​ൽ വ​രു​ന്ന​ത്. അതി​​െൻറ  അ​ഭി​മാ​ന​ത്തിലാണ്​ എല്ലാവരുമെന്ന്​ പറഞ്ഞു​ ആ​ൽ​ഫ. വീ​ട്ടുകാർ അ​ദ്ദേ​ഹ​ത്തെ ഉ​സ്മാ​ൻ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. സം​ശ​യം തിരക്കിയപ്പോൾ ത​ങ്ങ​ൾ മു​സ്​ലിം കു​ടും​ബ​മാ​ണെ​ന്നും പാ​സ്‌​പോ​ർ​ട്ടി​ലും മ​റ്റു രേ​ഖ​ക​ളി​ലും ആ​ൽ​ഫ ബാ​രി എ​ന്നാ​ണ് പേ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വി​ടെ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളു​ടെ പേ​രു​ക​ളും  അ​ങ്ങ​നെയാ​ണ​ത്രെ. സി​യ​റ ലി​യോ​ണി​ൽ എ​ൺ​പ​തു ശ​ത​മാ​നം മു​സ്​ലിം​ക​ളും ഇ​രു​പ​തു ശ​ത​മാ​നം ക്രി​സ്ത്യാ​നി​ക​ളുമാ​ണെ​ന്ന് അ​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​യ​ത്. മ​റ്റൊ​രു പ്ര​ത്യേ​ക​ത കൊ​ച്ചുകു​ട്ടി​ക​ൾപോ​ലും ന​ന്നായി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കും എ​ന്ന​താ​ണ്. അ​വ​രു​ടെ മാ​തൃ​ഭാ​ഷ ക്രി​യോ ആ​ണെ​ങ്കി​ലും ഒൗദ്യോഗിക ഭാ​ഷ ഇം​ഗ്ലീ​ഷ് ആ​ണത്രെ.   

താ​മ​സി​ക്കാ​ൻ ഹോ​ട്ട​ൽ തി​ര​ഞ്ഞെ​ടു​ത്ത​ത് കടലോരത്തായതിനാൽ ​ വൈ​കു​ന്നേ​രങ്ങളിൽ ന​ട​ക്കാ​നി​റ​ങ്ങും. റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും ന​മ്മ​ളെ കൈ​വീ​ശി കാ​ണി​ക്കു​ക​യും വി​ശേ​ഷം തിരക്കുകയും ചെ​യ്യും. അത്രകണ്ട്​ അ​ഭ്യ​സ്ത​വി​ദ്യ​ര​ല്ലെ​ങ്കി​ലും ആ​തിഥ്യ​മ​ര്യാ​ദയി​ൽ അവർ വ​ള​രെ മു​ന്നി​ലാ​ണ്​. കൊ​ച്ചു​കു​ട്ടി​ക​ൾപോ​ലും ബീ​ച്ചി​ലൂ​ടെ ത​ല​യി​ൽ കൊ​ട്ട​യു​മേന്തി ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളും മ​റ്റും വി​ൽപ​ന ന​ട​ത്തു​ന്ന​ത് കാ​ണാം. ബീ​ച്ചി​ൽ മീ​ൻ​പി​ടി​ക്കു​ന്ന ഒ​രു​പാ​ട്​ മു​ക്കു​വ​ന്മാ​രെ കണ്ടു. അ​തി​ലൊ​രാ​ൾ അ​ടു​ത്തുവ​ന്നു വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചുതു​ട​ങ്ങി.

siera-leon2

എ​ന്നെ ക​ണ്ട​പ്പോ​ൾത​ന്നെ ഇ​ന്ത്യ​യി​ൽനി​ന്നാ​ണെ​ന്ന്​ അ​യാ​ൾ​ക്കു മ​ന​സ്സി​ലാ​യി. പിന്നെ ഇന്ത്യക്കാരെക്കുറിച്ച്​ കുറെ നല്ല വാക്കുകൾ. അ​യാ​ളു​ടെ ജീ​വി​ത​ത്തെപ്പ​റ്റി​യും കു​ടും​ബ​ത്തെ​പ്പ​റ്റി​യും അ​യാ​ൾ വാ​തോ​രാ​തെ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഏ​തോ ഗ്രാ​മ​ത്തി​ൽനി​ന്നു വ​ന്ന്​ ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​ണ്. ഇ​വി​ടെ മീ​ൻപി​ടി​ക്കു​ക​യോ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ക​യോ ചെ​യ്യും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നും കി​ട്ടി​ല്ല, അ​ന്ന് വെ​റും വെ​ള്ളം കു​ടി​ച്ച്​ കി​ട​ന്നു​റ​ങ്ങും... അങ്ങനെ കുറെ കഥകൾ. കുറച്ചു പണം ചോദിച്ചാണ്​ അയാൾ പിരിഞ്ഞത്​. ഇവിടെയിങ്ങനെയാണ്​. വിദേശികളോട്​ പണം ഇരന്നു കഴിയുന്ന പ്രായഭേദ​മന്യേയുള്ള ധാരാളം പേ​രെ പിന്നെയും കണ്ടു.

സ്വർണഖനികളിലെ പട്ടിണിക്കാർ
സ്വ​ർ​ണ​ത്തി​​​െൻറയും വജ്രത്തി​​െൻറയും വി​വി​ധ ഇ​നം വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ളു​ടെ​യും വമ്പൻ ശേ​ഖ​ര​ങ്ങ​ളുള്ള, പ്രകൃതിവിഭവസമ്പന്ന രാഷ്​ട്രമാണ്​ സിയറ ലിയോൺ​. എന്നാൽ, അ​തി​​​െൻറ പ്രൗ​ഢി​യൊ​ന്നും എ​വി​ടെ​യും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ബിസിനസ്​ ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ഒ​ഴി​വുസ​മ​യം കി​ട്ടി​യ​പ്പോ​ൾ അ​ങ്ങോട്ടു പോ​വാ​നു​ള്ള വ​ഴി​ക​ൾ ആ​ൽ​ഫ​യോ​ട് തിരക്കി. ഒ​രു​പാ​ട് യാ​ത്രചെ​യ്യാ​നു​ണ്ടെ​ന്നും ഒ​റ്റ​ക്കു​ള്ള യാ​ത്ര അ​പ​ക​ട​മാ​ണെ​ന്നും താ​നും കൂ​ടെ​പോ​രാ​മെ​ന്നും ആ​ൽ​ഫ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ​യും സു​ഹൃ​ത്താ​യ ഒ​രു സ്വ​ദേ​ശിയെ​യും കൂ​ട്ടി ഒ​രു രാ​ത്രി​യി​ൽ യാ​ത്ര തു​ട​ങ്ങി. ഏ​ക​ദേ​ശം പത്തു മ​ണി​ക്കൂ​ർ യാ​ത്ര​യു​ണ്ട് സ്വ​ർ​ണഖ​ന​നം ന​ട​ത്തു​ന്ന കൊയ്​തു എന്ന സ്ഥ​ല​ത്തേ​ക്ക്. പോ​കു​ന്ന വ​ഴി​ക​ൾ മു​ഴു​വ​ൻ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ​താ​ണ്. ഒ​രു പ​ഴ​യ ജീ​പ്പി​ലാ​ണ് യാ​ത്ര. പോ​കു​ന്ന വ​ഴി​യി​ൽ പലയിടത്തായി പൊ​ലീ​സ് പരിശോധനയു​ണ്ട്. എ​ന്തെ​ങ്കി​ലും കൊ​ടു​ത്താ​ൽ അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ക​ട​ത്തിവി​ടും എ​ന്നും പ​റ​ഞ്ഞ്​ ആ​ൽ​ഫ ഒ​രു നോ​ട്ട് എ​ടു​ത്തുകൊ​ടു​ത്തു. 

siera-leone3

ദു​ഷ്ക​ര​യാ​ത്ര​ക്കൊ​ടു​വി​ൽ രാ​വി​ലെയോടെ ഖ​ന​നസ്ഥ​ല​ത്തെ​ത്തി. ആ​ദ്യം ചെന്നത്​ ഗ്രാ​മ​ത്ത​ല​വ​​​െൻറ അ​ടുത്താണ്​. ന​മ്മു​ടെ ആ​ദി​വാ​സി മൂ​പ്പ​ന്മാരെപ്പോ​ലെ ഒാരോ ഗ്രാമത്തിനും ഒാരോ തലവന്മാരുണ്ട്​. വ​ണ്ടി നി​ർ​ത്തി​യ​പ്പോ​ൾത​ന്നെ ഒ​രു​പാ​ടു കു​ട്ടി​ക​ൾ ചു​റ്റും കൂ​ടി. ആ​ൽ​ഫ ഓ​ർ​മി​പ്പി​ച്ചപ്ര​കാ​രം കു​റ​ച്ചു പ​ല​ഹാ​ര​ങ്ങ​ൾ ​ൈകയിൽ ക​രു​തി​യി​രു​ന്നു. വി​ദേ​ശി​ക​ളെ ക​ണ്ടാ​ൽ കു​ട്ടി​ക​ൾ ഓ​ടി​ക്കൂ​ടു​മെ​ന്നും അ​വ​ർ​ക്കു കൊ​ടു​ക്കാ​ൻ എ​ന്തെ​ങ്കി​ലും വാ​ങ്ങി​ക്കണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. വ​ണ്ടി​യി​ൽനി​ന്ന് പ​ല​ഹാ​ര​പ്പൊ​തി എ​ടു​ത്ത​തും കൂ​ട്ട​ത്തി​ൽ വ​ലി​യ​വ​ൻ അ​തെ​ടു​ത്ത്​ ഒ​രു ഓ​ട്ടമോടി. പി​ന്നാ​ലെ മ​റ്റു കു​ട്ടി​ക​ളും. പ്ര​ശ്ന​മാ​ക്കേ​ണ്ടെ​ന്നും അ​വ​ൻ അ​ത് എ​ല്ലാ​വ​ർ​ക്കും വീ​തി​ച്ചുകൊ​ടു​ക്കുമെ​ന്നും ഗ്രാ​മ​ത്ത​ല​വ​ൻ പ​റ​ഞ്ഞു. 

ഗ്രാ​മ​ത്ത​ല​വ​ൻ വാ​ചാ​ല​നാ​ണ്​. ര​ണ്ടുമൂ​ന്ന് ത​ര​ത്തി​ലാ​ണ് ഇ​വി​ടെ ഖ​ന​നം ന​ട​ക്കു​ന്ന​തെ​ന്ന്​ അയാൾ പ​റ​ഞ്ഞു. വി​ദേ​ശി​ കമ്പനികൾ സ്ഥ​ലം പാ​ട്ട​ത്തി​​െന​ടു​ത്ത് ന​ട​ത്തു​ന്ന​വ, ഭ​ര​ണ​കൂ​ടം നേ​രി​ട്ട്  ന​ട​ത്തു​ന്ന​വ, നാ​ട്ടു​കാ​ർ സ്വ​ന്തം സ്ഥ​ല​ത്തു ന​ട​ത്തു​ന്ന​വ. നാ​ട്ടു​കാ​ർ​ അ​വ​ര​വ​രു​ടെ ചെ​റി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന്​ സ്വ​ർ​ണം അ​രി​ച്ചെ​ടു​ത്ത്​ ഗ്രാ​മ​ത്ത​ല​വ​നെ ഏ​ൽപിക്കും. ഗ്രാ​മ​ത്ത​ല​വ​ൻ അ​ത് ഉ​രു​ക്കി​യെ​ടു​ത്തു സ്വ​ർ​ണക്ക​ട്ട​യാ​ക്കി മാ​റ്റി  ടൗ​ണി​ലെ മാ​ർ​ക്ക​റ്റി​ൽ വി​ൽപന ന​ട​ത്തും. ആ ​പ​ണ​വു​മാ​യി തി​രി​കെ വ​ന്ന്​ എ​ല്ലാ​വ​ർക്കും വീ​തി​ച്ചുന​ൽ​കും. അ​താ​ണ് അ​വ​രു​ടെ ഉ​പ​ജീ​വ​നമാ​ർ​ഗം. പ​ല​ർ​ക്കും ഈ ​സ്വ​ർ​ണ​ത്തി​​​െൻറ വി​ല​യോ അ​തി​​​െൻറ മൂ​ല്യ​മോ അ​റി​യി​ല്ല. ഗ്രാ​മ​ത്ത​ല​വ​ൻ ന​ൽ​കു​ന്ന പ​ണം വാ​ങ്ങി അ​വ​ർ തൃ​പ്തി​യ​ട​യും. ഓ​രോ ഗ്രാ​മ​ത്തി​ലും ഇ​തു​പോ​ലു​ള്ള മൂ​പ്പ​ന്മാ​രു​ണ്ടാ​വു​മ​ത്രെ. അ​വ​രെ മാ​ത്ര​മാ​ണ് ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ വി​ശ്വാ​സം. 

siera-leone4

പു​റ​ത്തുനി​ന്ന് വ​രു​ന്ന ആ​രും ഗ്രാ​മ​ത്ത​ല​വ​​​െൻറ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​രു ക​ച്ച​വ​ട​വും ന​ട​ത്തി​ല്ല. കു​റ​ച്ചു നേ​ര​ത്തെ കു​ശ​ലംപ​റ​ച്ചി​ലി​നുശേ​ഷം നേ​രെ സ്വ​ർ​ണഖ​ന​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തേ​ക്കു പോ​യി. കു​ട്ടി​ക​ള​ട​ക്കം ഒ​രു​പാ​ടു പേ​ർ പ​ണി​യെ​ടു​ക്കു​ന്നു​ണ്ട​വി​ടെ.​ ഖ​ന​നം ന​ട​ക്കു​ന്ന രീ​തിയും ഗ്രാ​മ​ത്ത​ല​വ​ൻതന്നെയാണ്​ വിശദീകരിച്ചത്​. മ​ണ്ണുമാ​ന്തിയ​ന്ത്രം ഉ​പ​യോ​ഗി​ച്ചോ കൈ​ക്കോ​ട്ടുകൊ​ണ്ട് കു​ഴി​ച്ചെ​ടു​ത്തോ മ​ണ്ണ് ശേ​ഖ​രി​ച്ച്​ ഒ​രു സ്ഥ​ല​ത്തു കൂ​ട്ടി​യി​ടും. പു​ഴ​യി​ൽനി​ന്നും മ​ണ്ണ് ശേ​ഖ​രി​ച്ചെ​ടു​ക്കാ​റു​ണ്ട്.  ഈ ​മ​ണ്ണ് ന​ല്ല​വ​ണ്ണം വെ​ള്ള​മൊ​ഴി​ച്ച്​ അ​രി​ച്ചെ​ടു​ത്ത് അ​തി​ൽനി​ന്നാണ്​ സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. അ​രി​ച്ചെ​ടു​ത്തു കി​ട്ടു​ന്ന​ത് സ്വ​ർ​ണത്ത​രി​ക​ള​ാ​യി​രി​ക്കും.

ഈ ​ത​രി പി​ന്നീ​ട് സ്വ​ർ​ണക്ക​ട്ട​യാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്യാ​റ്. ഒ​രു​പാ​ടു തൊ​ഴി​ലാ​ളി​ക​ളു​ടെ  ഒ​രു​പാ​ട് നേ​ര​ത്തെ അ​ധ്വാ​ന​ത്തി​​​െൻറ ഫ​ല​മാ​യാ​ണ് ഒ​രു ഗ്രാം സ്വ​ർണംപോ​ലും ഉ​ണ്ടാ​കു​ന്ന​ത്​ എ​ന്ന് നേ​രി​ട്ടുക​ണ്ടാ​ൽ മ​ന​സ്സി​ലാ​വും. കു​റ​ച്ചുനേ​രം കാ​ഴ്ച​ക​ൾ ക​ണ്ടശേ​ഷം ഗ്രാ​മ​ത്ത​ല​വ​​​െൻറ കൂ​ടെ പു​റ​ത്തി​റ​ങ്ങി. ര​ണ്ടു​മൂ​ന്നു ക​ട​ക​ളു​ള്ള സ്ഥ​ല​ത്തു വ​ണ്ടി നി​ർ​ത്തി ഗ്രാ​മ​ത്ത​ല​വ​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന് ആ​രെ​യോ കാ​ണാ​നു​ണ്ടെ​ന്നും ഉ​ട​നെ വ​രാ​മെ​ന്നും പ​റ​ഞ്ഞു. വെ​ള്ള​ം വാ​ങ്ങാ​ൻ ക​ട​യി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം ശ്ര​ദ്ധി​ച്ച​ത്. ക​ട​യു​ടെ മു​ൻ​വ​ശം മൊ​ത്തം ജ​യി​ൽപോ​ലെ ക​മ്പികൊ​ണ്ട്  നി​ർ​മി​ച്ചി​രി​ക്കു​ന്നു. ഒ​രാ​ൾ​ക്ക് ​ൈകയി​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പാ​ക​ത്തി​ൽ ഒ​രു ഓ​ട്ട. അ​തി​ലൂ​ടെ പ​ണം കൊ​ടു​ത്താ​ൽ ഉ​ള്ളി​ൽനി​ന്ന്​ സാ​ധ​നം എ​ടു​ത്തുത​രും.

siera-leone-5

ക​ട​ക്കാ​ര​നോ​ടുത​ന്നെ അ​തി​നെപ്പ​റ്റി അ​ന്വേ​ഷി​ച്ച​പ്പോ​ൾ കവർച്ചക്കാ​രു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്നും സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത്​ അ​വ​ർ ഓ​ടി​പ്പോ​കു​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​തുപോ​ലെ ക​മ്പി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. വി​ദേ​ശി​ക​ളാ​യ​തുകൊ​ണ്ടുത​ന്നെ അ​യാ​ൾ ക​ട​ക്കു പു​റ​ത്തി​റ​ങ്ങി സംസാരിക്കാൻ തു​ട​ങ്ങി. അ​തി​നി​ട​യി​ൽ ക​ട പൂ​ട്ടി താ​ക്കോ​ൽ കീ​ശ​യി​ലി​ടു​ന്ന​തും ക​ണ്ടു. കു​ശ​ലാ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ അ​യാ​ൾ സ്വ​ർ​ണഖ​ന​ന​ത്തെപ്പ​റ്റി​യും പ​റ​ഞ്ഞു. താ​ൻ മു​മ്പ്​ അ​വി​ടത്തെ ജോ​ലി​ക്കാ​രനാ​യി​രു​ന്നെ​ന്നും എ​ല്ലു​മു​റി​യെ പ​ണിയെ​ടു​ത്താ​ലും കി​ട്ടു​ന്ന​ത് വ​ള​രെ തു​ച്ഛ​ വരുമാനമാ​ണെ​ന്നും അ​യാ​ൾ പ​റയുന്നു. 

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ്വ​ർണ​ത്ത​രി മോ​ഷ്​ടിച്ചെന്നോ മ​റ്റോ നോ​ട്ട​ക്കാ​ര​ന് തോ​ന്നി​യാ​ൽപി​ന്നെ കൊ​ടുംപീ​ഡ​ന​മാകുമെന്നും അ​യാ​ൾ പ​റ​ഞ്ഞു. ഞ​ങ്ങ​ളെ ചൂ​ഷ​ണംചെ​യ്ത്​ ഗ്രാ​മ​ത്ത​ല​വ​നും കൂ​ട്ട​രും ഒ​രുപാ​ട് പ​ണം സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രോ​ട്​ എ​തി​ർ​ക്കാ​ൻ ആ​ർ​ക്കും ധൈ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ്വ​ർ​ണത്ത​രി​പോ​ലും കി​ട്ടാ​ത്ത തൊ​ഴി​ലാ​ളി​കളു​ണ്ടാ​വും. അ​വ​ർ​ക്കു ഭ​ക്ഷ​ണത്തിനുള്ള കാ​ശുപോ​ലും കി​ട്ടി​ല്ല. എ​ന്നാ​ൽ, എ​ല്ലാ ഗ്രാ​മ​ത്ത​ല​വ​ന്മാ​രും ഒ​രുപോ​ലെ​യ​ല്ലെ​ന്നും കി​ട്ടു​ന്ന​തിൽ ന​ല്ലൊ​രം​ശ​വും ജോ​ലി​ക്കാ​ർ​ക്കും സ്വ​ർണ​ത്ത​രി ന​ൽകു​ന്ന​വ​ർ​ക്കും വീ​തി​ച്ചുകൊ​ടു​ക്കു​ന്ന​വ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

siera-leone-6

വൻകിട വിദേശ കമ്പനികളും ഇവിടെ സ്വർണഖനന ഫാക്​ടറികൾ നടത്തുന്നുണ്ട്​. അവിടെയും നടക്കുന്നത്​ വലിയരീതിയിലുള്ള ചൂഷണംതന്നെ. തുച്ഛമായ വേതനത്തിന്​ പൊരിവെയിലിൽ പത്തും പന്ത്രണ്ടും മണിക്കൂർ വിദേശ ഉദ്യോഗസ്​ഥർ ഗ്രാമീണരെ പണിയെടുപ്പിക്കുന്നു. അവർ പണിയെടുത്തുണ്ടാക്കിക്കൊടുക്കുന്ന സ്വർണവും വജ്രവും അന്താരാഷ്​ട്ര മാർക്കറ്റിൽ മുടക്കുമുതലി​​െൻറ നൂറും ഇരുനൂറും ഇരട്ടി വിലക്ക്​ വിറ്റ്​ പണംകൊയ്യുന്നു. സി​യ​റ ലി​യോ​ണി​ലെ യാ​ത്ര​ക​ളെല്ലാം സി​നി​മക്ക​ഥപോ​ലെ തോ​ന്നി​യി​ട്ടു​ണ്ട്.

സ്വ​ർ​ണഖ​നി​ക്കു മു​ന്നി​ൽ തോ​ക്കേ​ന്തി​യ, ന​ല്ല ഉ​യ​ര​വും വ​ണ്ണ​വു​മു​ള്ള ചെ​റു​പ്പ​ക്കാ​രെ കാ​ണാം. ഈ ​ രാ​ജ്യ​ത്തെക്കു​റി​ച്ചു​ള്ള ഭീ​ക​രകഥകൾ മുമ്പ്​ വാ​യി​ച്ച​തുകൊ​ണ്ടാ​വാം അവരുടെ നോ​ട്ട​ങ്ങ​ളും ന​മ്മിൽ ചെ​റി​യ ഭീ​തി സൃ​ഷ്​ടിക്കും. ഗ്രാ​മ​ത്തി​ൽനി​ന്ന്​ മ​ട​ങ്ങി​യ​ത് അ​ർ​ധ​രാ​ത്രി​യാ​ണ്. വ​ള​രെ മോ​ശ​പ്പെ​ട്ട റോ​ഡു​ക​ളി​ലൂ​ടെ​യും ചി​ല​പ്പോ​ൾ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യു​മാ​ണ് യാ​ത്ര. പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​റ​ച്ച്​ ആ​ളു​ക​ൾ ത​മ്പ​ടി​ച്ച്​ സി​ഗ​ര​റ്റ്​ വ​ലി​ക്കു​ന്ന​തും മ​ദ്യ​പി​ക്കു​ന്ന​തും കാ​ണാം. പ​ല ആ​ളു​ക​ളും വ​ണ്ടി​യി​ലേ​ക്ക് തു​റി​ച്ചു ​േനാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​രും ഗു​ണ്ടാസം​ഘ​ങ്ങ​ളാ​ണെ​ന്നും വി​ദേ​ശി​ക​ളെ ഒ​റ്റ​ക്ക്​ ക​ണ്ടാ​ൽ പ​ണം ചോ​ദി​ക്കു​മെ​ന്നും ആ​ൽ​ഫ പ​റ​ഞ്ഞു. ആ​ൽ​ഫ കൂ​ടെയു​ള്ള​തു​കൊ​ണ്ടുത​ന്നെ ആ​രും വ​ണ്ടി​യു​ടെ അ​ടു​ത്തേ​ക്കു വ​ന്നി​ല്ല. 

siera-leone-7

വ​ണ്ടി​യു​ടെ ഉ​ള്ളി​ലെ ന​ല്ല പ്ര​കാ​ശ​മു​ള്ള ബ​ൾ​ബ് ക​ത്തി​ച്ച​ത് പു​റ​ത്തുനി​ന്നു​ള്ള ആ​ളു​ക​ൾ നോ​ക്കു​മ്പോ​ൾ സ്വ​ദേ​ശി​ക​ളാ​യ ആ​ളു​ക​ൾ  വ​ണ്ടി​യി​ലു​ണ്ടെ​ന്ന്  മ​ന​സ്സി​ലാ​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നുകൂടി അദ്ദേഹം പറഞ്ഞു. ഇ​വ​ർ പി​ടി​ച്ചുപ​റി​ക്കാ​രാ​ണെ​ങ്കി​ലും പ​ല​രും പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യുംകൊ​ണ്ടും നി​ത്യച്ചെ​ല​വി​നും കു​ടും​ബം പോ​റ്റാ​ൻ വേ​ണ്ടി​യും കു​റ്റ​വാ​ളി​ക​ളാ​യി മാ​റു​ക​യാ​ണ​ത്രെ. മ​ട​ക്കയാ​ത്ര​ക്കു​ള്ള സ​മ​യ​മാ​യി. രാ​ത്രി 12 മ​ണി​ക്കാ​ണ് ഫ്ലൈ​റ്റ്. വിമാനത്താവളത്തിലേക്കു പോ​വാ​നു​ള്ള ബോ​ട്ടുജെ​ട്ടി​ വരെ ആൽഫ ഞങ്ങൾക്ക്​ കൂട്ടുവന്നു.

Loading...
COMMENTS