Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pattaya1
cancel
camera_alt???????????? ?????????? ???????? ????????????
Homechevron_rightTravelchevron_rightDestinationschevron_rightഉന്മാദങ്ങൾ...

ഉന്മാദങ്ങൾ ആഘോഷമാകുന്ന തെരുവോരം

text_fields
bookmark_border

തായ്​ലാൻഡ്​, പട്ടായ എന്നെല്ലാം കേൾക്കുേമ്പാൾ പലരുടെയും മുഖത്ത് ഒരു കള്ളച്ചിരിയാണ്​​ ആദ്യം വിരിയുക​. നമ്മുടെ നാട്ടിൽ നിരോധിച്ച ചില കാര്യങ്ങൾ അവിടെ നിയമപരമായി ചെയ്യാമെന്നതാണ് ആ ചിരിയുടെ പിന്നിൽ. എന്നാൽ, അതിനപ്പുറത്ത് പ്രകൃതിയും മനുഷ്യരും ഒരുക്കിവെച്ച മനോഹര കാഴ്ചകൾ ധാരാളം ഒളിഞ്ഞിരിപ്പുണ്ട് ആ രാജ്യത്ത്​. അത്തരം കാഴ്ചകൾ തേടിയായിരുന്നു ഞങ്ങളുടെ യാത്ര. ടിക്കറ്റ്, വിസ എന്നിവയെക്കുറിച്ചാണ്​ ആദ്യം അന്വേഷിച്ചത്​. 4000 രൂപ മുതൽ വിമാന ടിക്കറ്റ്​ ലഭിക്കും. യാത്രയുടെ മൂന്ന് മാസം മു​േമ്പ ബുക്ക്‌ ചെയ്താൽ കുറഞ്ഞ നിരക്കിൽ പോയിവരാം. വിസ ഓൺ അറൈവലാണ്​. ഇതിന്​ 1000 തായ് ബാത്ത് ചെലവാകും (2.36 രൂപയാണ്​ ഒരു തായ്​ ബാത്ത്​)​. കൂടാതെ 20,000 രൂപയോളം മൂല്യംവരുന്ന തായ് ബാത്ത് കൈവശവും വേണം. ഈ തുക ഡോളറാക്കി മാറ്റിവെക്കുന്നതാണ് നല്ലത്.

അങ്ങനെ ടിക്കറ്റും ഡോളറും കൈക്കലാക്കി നെടുമ്പാശ്ശേരിയിൽനിന്ന്​ പറന്നുയർന്നു. രാവിലെ ബാങ്കോക്ക് എയർപോർട്ടിൽ വന്നിറങ്ങു​േമ്പാൾ വിസക്ക് അപേക്ഷിക്കാൻ നീണ്ടവരി. കൗണ്ടറിന്​ സമീപത്തെ ഫോം പൂരിപ്പിച്ച്​ നൽകണം. എന്നാൽ, തിരക്ക്​ കാരണം അതിന്​ രണ്ട് മണിക്കൂർ വരെ താമസം പിടിക്കും. 200 തായ് ബാത്ത് അധികം കൊടുത്താൽ പെട്ടന്ന് വിസ അടിച്ച് തരുന്ന കൗണ്ടർ തൊട്ടടുത്തുണ്ട്. ഞങ്ങൾ അവിടെ അപേക്ഷ കൊടുത്തു.​ അഞ്ച്​ മിനിറ്റിനുള്ളിൽ വിസ തയാർ.

pattaya3
രാത്രി പട്ടായയിലെ തെരുവുകളിൽ ആളുകൾ തിങ്ങിനിറയും

തിരിച്ച്​ നാട്ടിലേക്കുള്ള വിമാനടിക്കറ്റ്​, പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോകൾ, ഹോട്ടൽ റൂം ബുക്കിങ്​ എന്നിവയും കൈയിൽ വേണം. എന്നാൽ, മാത്രമേ എയർപോർട്ടിൽനിന്ന്​ പുറത്തിറങ്ങാൻ കഴിയൂ. അല്ലെങ്കിൽ, ബന്ധുക്കളോ സുഹൃത്തുക്കളോ തായ്‌ലൻഡിൽ ഉണ്ടെങ്കിൽ അവർ താമസിക്കുന്ന സ്ഥലത്തി​​െൻറ വിലാസം വെച്ചുള്ള ക്ഷണക്കത്ത്​ വേണം. നിയമങ്ങൾ ഇങ്ങനെ ആണെങ്കിലും ചിലപ്പോൾ ഇതൊന്നും അവർ നോക്കാറില്ല എന്ന് അനുഭവത്തിലൂടെ മനസ്സിലായി. എയർപോർട്ടിൽനിന്ന്​ പുറത്തിറങ്ങു​േമ്പാൾ ഒരു രേഖയു​ം പരിശോധിച്ചില്ല.

ബസിൽ പട്ടായയിലേക്ക്
ദിവസങ്ങൾ നീളുന്ന യാത്രയിൽ​ പട്ടായയാണ്​ ആദ്യത്തെ ലക്ഷ്യം. ബാ​ങ്കോക്കിൽനിന്ന്​ 150 കിലോമീറ്റർ ദൂരമുണ്ട്​. ബസിൽ പോകാനാണ്​ പ്ലാൻ. എയർപോർട്ടിന് പുറത്തെ പ്ലാറ്റ്ഫോമിൽനിന്ന്​ സ്​റ്റാൻഡിലേക്ക്​ ബസ് സർവിസുണ്ട്. സെക്യൂരിറ്റി ജീവനക്കാരനോട്​ സ്​റ്റാൻഡിൽ പോകാനുള്ള ബസ് ഏതാണെന്ന്​ ഇംഗ്ലീഷിൽ ചോദിച്ചു. തായ്​ലാൻഡിൽ ഇംഗ്ലീഷ് പരിജ്​ഞാനം കുറവാണെന്ന്​ അറിയാം. പക്ഷെ, ഇത്രയും ഭീകരമാണെന്ന് അനുഭവിച്ചുതന്നെ അറിയണം. തായി ഭാഷയിൽ അയാൾ എന്തൊക്കെയോ പറഞ്ഞു. കണ്ണ് പുറത്തേക്ക്​ തള്ളി ഞാൻ നിന്നു. ഇതിനിടയിലാണ്​ ഒരു മലയാളി സഹായത്തിന്​ വന്നത്​. പുള്ളി വഴി പറഞ്ഞുതന്നു. മൂന്ന് മാസത്തിൽ ഒരിക്കൽ പട്ടായയിൽ വരാറുണ്ടന്ന്​ പറഞ്ഞ്​ ഒരു കള്ളചിരിയോടെ അദ്ദേഹം നടന്നകന്നു. അയാൾ പറഞ്ഞത് പോലെ എ വൺ ടെർമിനൽനിന്ന്​ ബസ്​ കയറി. 30 ബാത്ത്​ നൽകി ചാറ്റുചക് മോച്ചിറ്റ്​​ ബസ്​ ടെർമിനലിലെത്തി. അവിടെ നിന്നാണ് പട്ടായയിലേക്കുള്ള ബസ്.

180 തായി ബാത്താണ്​ ഒരാളുടെ നിരക്ക്​. എ.സി ബസിൽ പുഷ്ബാക്ക് സീറ്റാണുള്ളത്​. ഏതൊരു ആധുനിക നഗരത്തോടും കിടപിടിക്കുന്ന ബാ​ങ്കോക്കി​ലെ റോഡുകളിലൂടെ ബസ്​ പതിയെ നീങ്ങാൻ തുടങ്ങി. ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്​. കഴിഞ്ഞദിവസം അർധരാത്രിയാണ്​ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന്​ വിമാനം കയറിയത്. യാത്രാക്ഷീണം കാരണം ബസ് കയറിയ ഉടനെ നന്നായി ഉറങ്ങി. കണ്ണ് തുറന്നപ്പോൾ പട്ടായയിലെ സ്​റ്റാൻഡിലെത്തിയിട്ടുണ്ട്.

pattaya5
ഗൾഫ്​ ഒാഫ്​ തായ്​ലാൻഡി​​െൻറ തീരത്താണ്​ പട്ടായയെന്ന അതിമനോഹര നഗരം സ്​ഥിതി ചെയ്യുന്നത്​

ആഡംബരങ്ങളുടെ തലസ്​ഥാനം
തലസ്ഥാനമായ ബാങ്കോക്കിനിന്ന് തെക്കുപടിഞ്ഞാറ്​ ഗൾഫ്​ ഒാഫ്​ തായ്​ലാൻഡി​​െൻറ തീരത്താണ്​ പട്ടായയെന്ന അതിമനോഹര നഗരം​. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സൗത്ത് ഈസ്​റ്റ്​ ഏഷ്യയിലെ ആഡംബര ടൂറിസ്​റ്റ്​ കേന്ദ്രമാണിത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ച് ബില്യണിന്​ മുകളിൽ സഞ്ചാരികൾ ഒരു വർഷം ഇവിടം സന്ദർശിക്കുന്നു. പട്ടായ എന്ന പേര് കുറച്ചുനാൾക്ക്​ മുമ്പാണ് ഈ നഗരത്തിന്​ ലഭിച്ചതത്രെ. അതിന്​ മുന്നേ ടപ്പായ എന്നായിരുന്നു പേര്​. ട്രാവൽസ് വഴി ജോമിട്ടെൻ എന്ന സ്ഥലത്താണ് റൂം ബുക്ക്‌ ചെയ്​തിട്ടുള്ളത്​. ട്യുക് ട്യുക് എന്ന ടാക്​സിയിലാണ്​ അവിടേക്കുള്ള യാത്ര​. നമ്മുടെ നാട്ടിലെ ടെമ്പോക്ക്​ സമാനമായ വാഹനം. മുകളിൽ മറച്ച്​​ രണ്ട്​ ഭാഗത്തും സീറ്റ് ഘടിപ്പിക്കുമ്പോൾ ട്യുക് ട്യുക് ടാക്സി ആയി. ഇതിൽ 12 പേർക്ക് സഞ്ചരിക്കാം.

ജോമിട്ടെൻ എത്തി വളരെ കഷ്​ടപ്പെട്ട്​ റൂം കണ്ടുപിടിച്ചു. പക്ഷെ, റൂമിൽ പറഞ്ഞ സമയത്ത് ചെക്ക്​ഇൻ ചെയ്യാൻ ആരും വന്നില്ല. ഏകദേശം രണ്ട് മണിക്കൂർ റിസപ്ഷനിൽ കാത്തിരുന്നു. അവസാനം നാട്ടിലെ ട്രാവൽസിൽ വിളിച്ച്​ റൂം ഒഴിവാക്കാൻ പറഞ്ഞു. വീണ്ടും പട്ടായയിലേക്ക് വണ്ടി കയറി. തായ്‌ലാൻഡിൽ വരുമ്പോൾ മുൻകൂട്ടി പണം നൽകി റൂം ബുക്ക്‌ ചെയ്യരുതെന്ന്​ മനസ്സിലായി. പലപ്പോഴും നമുക്ക്​ ലഭിക്കുന്ന റൂം പ്രധാന സഞ്ചാര കേന്ദ്രങ്ങളിൽനിന്ന്​ അകലെയാകാൻ സാധ്യതയുണ്ട്. അവിടെനിന്ന്​ പോകേണ്ട സ്ഥലത്തേക്ക്​ വീണ്ടും വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.

pattaya4
നേരം പുലർന്നാൽ ഈ തെരുവുകളിൽ പിന്നെ ആളനക്കവുമുണ്ടാകില്ല

പണം നൽകാതെ റൂം ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ഇവി​ടങ്ങളിലുണ്ട്​. വിമാനത്താവളത്തിൽ കാണിക്കാൻ അതി​​െൻറ​ പ്രിൻറ് എടുത്ത്​ സൂക്ഷിച്ചാൽ മതി. 1000 രൂപ മുതലാണ് റൂം നിരക്ക്. ഇന്ത്യയിലെ പോലെ വിലപേശാൻ നിന്നിട്ട് കാര്യമില്ല. ഒന്നാമത് അവർക്ക് ഇംഗ്ലീഷ് അറിയില്ല. പിന്നെ നിശ്ചിത​ നിരക്കാണ് വാങ്ങുന്നത്. പട്ടായയിലെത്തി റൂം അന്വേഷിച്ച്​ നടന്നു. മൂന്നുപേരുണ്ട്​ ഞങ്ങൾ​. ഒരു ഡബിൾ റൂമിൽ രണ്ടുപേർക്കേ താമസിക്കാൻ അനുവാദമുള്ളൂ. എക്​സ്​ട്ര ബെഡ് എന്ന സമ്പ്രദായം ഇവിടെയില്ല. ഏറെനേരത്തെ അലച്ചിലിന്​ ശേഷം മൂന്ന് ബെഡ്ഡുകളുള്ള റൂം കിട്ടി. തിരിച്ചറിയൽ രേഖക്കായി ഒരാളുടെ പാസ്പോർട്ട്‌ അവർ വാങ്ങിവെച്ചു. റൂം ഒഴിയുമ്പോൾ മാത്രമാണ്​ അത് തിരിച്ചുതരിക. അതുകാരണം ഒരുപാട്​ പൈസ അഡ്വാൻസായി​െട്ടാന്നും​ വാങ്ങിയില്ല.

റിസപ്ഷനിൽ സ്ത്രീകൾ മാത്രമാണുള്ളത്​. രാജ്യത്തെ നല്ലൊരു വിഭാഗം സ്ത്രീകളും ഇതുപോലെ ഹോട്ടൽ റിസപ്ഷൻ, ക്ലീനിംഗ് ജോലി ചെയ്​ത്​ ജീവിക്കുന്നവരാണ്​. പിന്നെയുള്ള ഒരുകൂട്ടർ ലൈംഗിക തൊഴിലാളികളാണ്​. പക്ഷെ, ഈ കാരണം കൊണ്ടു അവരെ സമൂഹം അകറ്റിനിർത്താറില്ല. ഏതുതരം തൊഴിൽ ചെയ്​ത്​ ജീവിച്ചാലും സ്ത്രീകൾക്ക്​ അവരുടേതായ ബഹുമാനം കൊടുക്കുന്നുണ്ട് ഇൗ നാട്​. ഇതിനെല്ലാം പുറമെ ട്രാൻസ്ജൻഡർ വിഭാഗത്തിനും ഇവിടെ മാന്യമായ സ്ഥാനമുണ്ട്. മിക്കവാറും ഹോട്ടൽ റൂം സർവിസെല്ലാം അവർ തന്നെയാണ് ചെയ്യുന്നത്. മസാജ്​ പാർലറുകളിലും ഇവരുണ്ട്​. ലേഡി ബോയ് എന്നാണ് ഇവരെ വിളിക്കുക​. ഇവർ നടത്തുന്ന പ്രത്യേക ഡാൻസ് ബാറുകളും പട്ടായയിൽ കാണാം​.

അത്യാവശ്യം നല്ല റൂം തന്നെയാണ് ഞങ്ങൾക്ക്​ ലഭിച്ചത്​. റൂമിൽ കയറുമ്പോൾ തന്നെ ചെറിയ ബോർഡ്‌ കാണാം. അകത്ത്​ പുകവലി നിരോധിച്ചിട്ടുണ്ട്​, തുണി കഴുകി ജനാലയിലോ ബാൽക്കണിയിലോ വിരിക്കാൻ പാടില്ല, ചുമരുകളിൽ പേന കൊണ്ടോ മറ്റെന്തെങ്കിലും വസ്​തുക്കൾ കൊണ്ടോ അടയാളം വീഴാൻ പാടില്ല... അങ്ങനെ കുറെ നിയമങ്ങൾ അതിൽ എഴുതിവെച്ചിരിക്കുന്നു. ഓരോന്നിനും 500 മുതൽ 1000 രൂപ വരെ പിഴ. വൃത്തിക്ക് അത്രയും പ്രാധാന്യം കൊടുക്കുന്ന നാടാണ് തായ്‌ലാൻഡ്.

pattaya10
ആയിരങ്ങളാണ്​ ദിവസവും ഈ കടൽത്തീരത്ത്​ വരുന്നത്

ഫ്രിഡ്​ജ്​ തുറന്നുനോക്കിയപ്പോൾ നിറയെ മദ്യകുപ്പികൾ. അതിൽനിന്ന്​ വല്ലതും എടുക്കണമെങ്കിൽ അധിക പണം നൽകണം. ഞങ്ങൾ ഒന്നു ഫ്രഷായി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. പുറമെനിന്ന്​ നോക്കിയപ്പോൾ അത്യാവശ്യം കൊള്ളാം എന്ന് തോന്നിയ ഹോട്ടലിൽ കയറി. ഫ്രൈഡ് റൈസാണ്​ ഓർഡർ ചെയ്​തത്​. വലിയ രുചിയൊന്നും തോന്നിയില്ല. തിരിച്ച്​ റൂമിലേക്ക്​ തന്നെ പോയി. നേരം ഇരുട്ടുന്നത്​ വരെ​ നന്നായി ഉറങ്ങണം. കാരണം പട്ടായയിലെ കാഴ്​ചകൾ തുടങ്ങുന്നത് രാത്രിയിലാണ്​.

നടന്നുതീരാത്തെ വഴികൾ
രാത്രി എട്ട്​ മണിയോടെ പുറത്തിറങ്ങി. വാൾക്കിങ്​ സ്​ട്രീറ്റ്​ ലക്ഷ്യമാക്കിയാണ്​ നടത്തം. ഉച്ചക്ക്​ വന്നിറങ്ങിയ പട്ടായയല്ല ഞങ്ങൾക്ക്​ മുന്നിൽ​. നിറയെ ആൾക്കൂട്ടം. തെരുവോരങ്ങളിലെ ബാറുകളിൽ ഡി.ജെ പാർട്ടികൾ ​അരങ്ങുതകർക്കുന്നു. ബാറുകളുടെ പുറത്ത്​ അൽപ്പവസ്ത്രധാരിണികൾ അകത്തേക്ക്​ മാടിവിളിക്കുന്നു​. നടന്നുപോകുന്ന ചിലരെ കൈപിടിച്ച്​ വലിച്ചുകയറ്റാൻ ശ്രമിക്കുന്നു.

ഏകദേശം 2000 ബാറുകൾ ഇവിടെയുണ്ട്​. ഓപൺ ബാറുകളാണ്​ മിക്കതും. നടന്നുപോകുമ്പോൾ ബാറുകളിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഏജൻറുമാർ വന്ന്​ പൊതിയുന്നുണ്ട്​. അഫ്​ഗാനിസ്​ഥാനിൽനിന്ന്​ ജോലി തേടിയെത്തിയ ചെറുപ്പക്കാരാണ്​ അതിലധികവും. അതിൽനി​െന്നല്ലാം രക്ഷപ്പെട്ട്​ മുന്നോട്ട് പോയി. തെരുവി​​െൻറ പലഭാഗത്തും​ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ സ്​ട്രീറ്റ്​ ഡാൻസ്​ നടക്കുന്നുണ്ട്​. ഒറ്റക്കൈയിൽ തലകീഴായി നിന്ന്​ ഡാൻസ് കളിക്കുന്ന വിദ്വാൻമാർ. ഉയരുന്ന സംഗീതത്തിനൊപ്പം നിരവധി പേർ അത്​ ലൈവായി ആസ്വദിക്കുന്നു. കൂട്ടത്തിൽ കഞ്ചാവ് വേണോ എന്നും ചോദിച്ച്​ പലരും വരുന്നുണ്ട്​. സമയം 12 കഴിഞ്ഞു. ആളുകൾ കൂടികൂടി വരികയാണ്​. രാത്രി ഉണരുന്ന നഗരം എന്ന് പറയുന്നത് എത്ര സത്യം. നേരം പുലർന്നുതുടങ്ങി. തെരുവിൽനിന്ന്​ ആളുകൾ ഒഴിയുകയാണ്​. ഡാൻസുകാരും യുവതികളും കച്ചവടക്കാരുമെല്ലാം മടങ്ങുന്നു. നേരം പുലർന്നാൽ പിന്നെ ഇവിടെ ആളും അനക്കവുമുണ്ടാകില്ല. തെരുവിലെ പഴക്കച്ചവടക്കാർ മാത്രം ബാക്കിയാകും. തെരുവ്​ കാലിയായതോടെ ഞങ്ങളും റൂമിലേക്ക്​ മടങ്ങി.

pattay2
കോറൽ ഐലൻഡിലെ സ്​കൂബ ഡൈവിങ്​

കടലി​​െൻറ മടിത്തട്ടിലൊരു ദിനം​
രാവിലെ പത്ത്​ മണിയായിട്ടുണ്ട്​ ഉറക്കം വിട്ടുണരു​േമ്പാൾ. പെട്ടന്ന് തന്നെ തയാറായി. പട്ടായക്ക്​ സമീപത്തെ കോറൽ ഐലൻഡാണ് ഇന്നത്തെ​ ലക്ഷ്യം. അതിന്​ മുമ്പ്​ ഭക്ഷണം കഴിക്കണം. റെസ്​റ്റോറൻറ്​ തപ്പി നഗരത്തിലൂടെ നടന്നു. നല്ല വൃത്തിയുള്ള സ്​ഥലങ്ങൾ. യാതൊരുവിധ മാലിന്യവുമില്ല. എ​ത്ര മനോഹരമായാണ്​ ഇവർ നഗരം പരിപാലിക്കുന്നത്​. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിഴയുണ്ട്​. കൂടാതെ ഒരോ മൂലയിലും മാലിന്യക്കൊട്ടകൾ സ്​ഥാപിച്ചിട്ടുണ്ട്. മറ്റൊരു രസകരമായ ഒരു നിയമം കൂടിയുണ്ടിവിടെ- അടിവസ്ത്രം ഇട്ടില്ലെങ്കിലും പിഴ നൽകണം! പോകുന്ന വഴികളിൽ നിറയെ ട്രാൻസ്​ജെൻഡറുകളെ കാണാം. ചുണ്ടിൽ നിറയെ ചായംപൂശി മസാജിന് വേണ്ടി മാടിവിളിക്കുന്നു അവർ. ഒരു സ്ഥാപനത്തിന്​ മുന്നിൽ ഏകദേശം 10 പേരെങ്കിലും ഉണ്ടാകും. എല്ലാവരും ഒരുപോലെ വസ്​ത്രം ധരിച്ചിരിക്കുന്നു.

രാവിലെ ഒമ്പത്​ മുതൽ രാത്രി 10 വരെ ഇവരെ വഴിയരികിൽ കാണാം. കാഴ്​ചകൾ കണ്ട്​ നടക്കുന്നതിനിടെ റെസ്​റ്റോറൻറിലെത്തി. തായ്​ വിഭവങ്ങളാണ് കൂടുതലും​. പക്ഷെ, ന്യൂഡിൽസ്​ പോലുള്ള വിഭവങ്ങളോടൊപ്പം പാതിവേവിച്ചതും കരിച്ചതു​െമല്ലാമായ പ്രാണികളെല്ലാം അടങ്ങിയ ചേരുവകളാണ്​ അതിലുണ്ടാവുക. ചൈനീസ്​ വിഭവങ്ങളോട്​ സമാനമായി തോന്നി അവ. ഞങ്ങൾ തൽക്കാലം ഇന്ത്യൻ മെനുവെടുത്ത്​ ചിക്കൻ ഫ്രൈഡ്​ റൈസ്​ മതിയെന്ന്​ പറഞ്ഞു. ഒരാൾക്ക്​ ഏകദേശം 600 രൂപയായി.

pattaya6
മനോഹരമായ കടൽത്തീരമാണ്​ കോറൽ ​െഎലൻഡിലേത്​

തനത്​ തായ്​ വിഭവങ്ങൾക്ക്​ വില കുറവാണ്​. ഭക്ഷണം കഴിച്ചശേഷം ഒരു ടാക്​സി പിടിച്ച്​ കോറൽ ​െഎലൻഡിന്​ അടുത്തേക്ക്​ യാത്രതിരിച്ചു. പട്ടായയിൽ ഓട്ടോയേക്കാൾ ലാഭം ടാക്​സിയാണ്​. രണ്ട്​ കിലോമീറ്റർ പോകാൻ 100 തായി ബാത്ത് വരെ ചോദിച്ച ഓട്ടോ ഡ്രൈവർമാരുണ്ടായിരുന്നു. കടൽതീരത്തുനിന്ന്​ കോറൽ ​െഎലൻഡിലേക്ക്​ ബോട്ടിൽ വേണം പോകാൻ. കാര്യമായിട്ടും വാട്ടർസ്​പോർട്സ്​​ വിനോദങ്ങളാണ്​ അവിടെയുള്ളത്​. ഒരു പാക്കേജ്​ എടുത്താണ് അങ്ങോ​േട്ടക്കുള്ള​ യാത്ര. ​െഎലൻഡിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുക, വിവിധ വിനോദങ്ങൾ, ഉച്ചഭക്ഷണം എന്നിവയാണ്​ അതിലുള്ളത്​. ഒരാൾക്ക്​ 4100 രൂപയാണ്​ ചെലവ്​. അങ്ങനെ ബോട്ട്​ ഞങ്ങളെയും​ കൊണ്ട്​ കടലിലെ ഒാളങ്ങളെ വകഞ്ഞുമാറ്റി കുതിച്ചു. മിനിറ്റുകൾക്കുള്ളിൽ ദ്വീപിലെത്തി.

മനോഹരമായ കടൽത്തീരമാണ്​ കോറൽ ​െഎലൻഡിലേത്​. വെളുത്ത മണൽത്തരികൾ. നീലയും പച്ചയുമെല്ലാം ചേർന്ന വെള്ളം. സ്​കൂബ ഡൈവിങ്ങായിരുന്നു ആദ്യത്തെ ഇനം. പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപാണിത്​. പക്ഷെ, ഞങ്ങൾ പോയ സമയത്ത്​ അടിയിൽ തെളിച്ചം കുറവുള്ളതുപോലെ. വിവിധതരം മീനുകളും പവിഴപ്പുറ്റുകളൊന്നും വൃത്തിയായി കാണാൻ കഴിയുന്നില്ല. മുമ്പ്​ ലക്ഷദ്വീപിലെ മിന​ിക്കോയി സന്ദർശിച്ചപ്പോഴാണ്​​ സ്​കൂബ ചെയ്​തിട്ടുള്ളത്​. അവിടെ എല്ലാം വ്യക്​തമായി കാണാമായിരുന്നു. സഞ്ചാരികൾ കുറവാണെന്ന ഒരു കാരണം കൂടി ലക്ഷദ്വീപിനുണ്ട്​. എന്നാൽ, പട്ടായയിൽ അങ്ങനെ​യല്ല. ആയിരങ്ങളാണ്​ ദിവസവും ഇൗ ദ്വീപിൽ വരുന്നത്​. അതുകൊണ്ട്​ തന്നെ വെള്ളത്തി​​െൻറ തെളിച്ചമെല്ലാം സ്വാഭാവികമായും കുറയും.

pattaya8
സ്​പീഡ് ബോട്ടിൽ കെട്ടിവലിച്ചാണ് പാരാഗ്ലൈഡിങ്​

അടുത്തത്​ പാരാഗ്ലൈഡിങ്ങാണ്​. സ്​പീഡ് ബോട്ടിൽ കെട്ടിവലിച്ചാണ്​ കൊണ്ടുപോവുക. ഇടക്ക്​ കടലിൽ മുക്കിയ ശേഷം വീണ്ടും ആകാശത്തിലേക്ക്​ ഉയർത്തും. അതി​​െൻറ അനുഭവം വേറെ ലെവൽ തന്നെയാണ്. ബോട്ട് വേഗത്തിൽ പോകുമ്പോൾ നമ്മൾ ആകാശത്തേക്ക് ഉയർന്ന്​ പറക്കും. താഴെ നീലനിറത്തിലെ കടലും പട്ടായയുടെ തീരത്തെ മനോഹരമായ കെട്ടിടങ്ങളുമെല്ലാം ഉയരത്തിൽനിന്ന്​ കാണാം. അതിനുശേഷം ബനാന ബോട്ടിങ്ങും സ്​പീഡ്​ ബോട്ടിലെ കസർത്തുമെല്ലാം ഉണ്ടായിരുന്നു. അങ്ങനെ ഒരു പകൽ മൊത്തം കടലി​​െൻറ തിരകൾക്കൊപ്പം ആറാടി.

തിരിച്ച്​ റൂമിലെത്തി ​അൽപ്പനേരം വിശ്രമിച്ചു. രാത്രി പട്ടായയിലെ കാഴ്​ചകൾ തേടി വീണ്ടുമിറങ്ങി. ഇത്തവണ പോയത് തടാകത്തിന്​ അരികിലൂടെയുള്ള വാൾക്കിങ്​ ഏരിയയിലേക്കാണ്​. അവിടെ നിരനിരയായി സ്ത്രീകൾ നിൽപ്പുണ്ട്. ഏജൻറുമാർ അവരെ കൊണ്ടുവിട്ട്​ പോവുകയാണ്​. ഇവർക്ക്​ കാവലായി തായ് പൊലീസും സമീപം തന്നെയുണ്ട്​. സ്ത്രീകളെ ശല്യം ചെയ്താൽ പൊലീസ് അപ്പോൾ തന്നെ പൊക്കും.

pattaya9
ഒരു പകൽ മൊത്തം കടലി​​െൻറ തിരകൾക്കൊപ്പം ആറാടുകയായിരുന്നു

കാഴ്​ചകൾ കണ്ട്​ മുന്നോട്ടുനടന്നു. ഏജൻറുമാർ വന്നു പൊതിയുന്നുണ്ട്​. റഷ്യൻ ഡാൻസ് കാണാൻ വരുന്നോ എന്നെല്ലാം ചോദിക്കുന്നു​. ഏജൻറുമാരുടെ കൈയിൽ ഒരുപാട് തട്ടിപ്പുകളുണ്ട്. മുടി വളരാൻ, വയർ കുറക്കാൻ എന്നിവക്കെല്ലാം ഒറ്റമൂലിയുണ്ടെന്ന്​ പറഞ്ഞ്​ അടുത്ത് വരും. എന്നിട്ട് അവരുടെ കൈവശമുള്ള ഒരുതരം പൗഡർ വാങ്ങിപ്പിക്കും.

അതിനുശേഷം, പ്രത്യേക തരം എണ്ണ ചേർത്താണ്​ ഉപയോഗിക്കേണ്ടതെന്ന്​ പറഞ്ഞ്​ സമീപത്തെ കടയിൽനിന്ന്​ അതും വാങ്ങിപ്പിക്കും. ആ കടയിൽ കൊണ്ടുപോയി സാധനം വാങ്ങിപ്പിച്ചതി​​െൻറ കമീഷൻ ഉടമയിൽനിന്നും കിട്ടും. ഒരു ഉപയോഗം പോലുമില്ലാത്ത സാധനമാണത്​. അവർ ടൂറിസ്​റ്റുകളെ മാത്രമേ ഇങ്ങനെ പറഞ്ഞ്​ പറ്റിക്കുകയുള്ളൂ. അവരെ പിന്നീട് കാണേണ്ടി വരില്ലല്ലോ എന്ന വിശ്വാസമാകാം അതിന്​ പിന്നിൽ.

pattaya7
ലേഖകൻ പട്ടായയിലെ ബീച്ചിൽ

വീണ്ടും ഇത്തരം ഏജൻറുമാരുടെ വലയിൽ കുടുങ്ങാതിരിക്കാൻ അവിടെനിന്ന്​ പെ​ട്ടെന്ന്​ സ്​ഥലം കാലിയാക്കി. അടുത്തദിവസം ​​േഫ്ലാട്ടിങ്​​ മാർക്കറ്റിലേക്കാണ്​ പോകാനുള്ളത്​. അതിന്​ മുമ്പായി നന്നായൊന്ന്​ ഉറങ്ങണം. ഒരു ദിവസം മുഴുവൻ കടലിൽ​ ചെലവഴിച്ചതി​​െൻറ ക്ഷീണമുണ്ട്​ എല്ലാവരുടെയും മുഖത്ത്​​. വിളക്കുകൾ പ്രകാശം തീർക്കുന്ന വഴികളിലൂടെ ഞങ്ങൾ റൂം ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailanddestinationstravel#pattaya
Next Story