Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഒന്ന്​ ലങ്ക വരെ...

ഒന്ന്​ ലങ്ക വരെ പോയാലോ...?

text_fields
bookmark_border
ഒന്ന്​ ലങ്ക വരെ പോയാലോ...?
cancel
camera_alt??????????? ???????? ????? ????? ?????????????? ??????? ????????

ഒരു വിദേശ യാത്ര പോയാലോ, എത്ര നാളായി ഇൗ നാട്ടിൽ തന്നെ കിടന്നു കറങ്ങുന്നു എന്നുവിചാരിക്കു മ്പോൾ മനസ്സിൽ മതിൽ കെട്ടുന്ന ചില വിചാരങ്ങളുണ്ട്​..
ഒന്നാമതായി എവിടേക്ക്​ പോകും എന്നായിരിക്കും. ദുബൈ പോലു ള്ള അറബ്​ രാജ്യങ്ങളോ യൂറോപ്യൻ രാജ്യങ്ങളോ ഒക്കെയാവും മനസ്സിൽ. ഇനി അവിടേക്കൊക്കെ പോകാമെന്നു വെച്ചാലോ വല ിയ പണച്ചെലവുള്ള കാര്യമല്ലേ..., നമുക്ക്​ അതിനൊക്കെ കഴിയുമോ...? അതായിരിക്കും അടുത്ത, ചിന്ത.

വലിയ ചിലവില്ലാതെ ഒ രു വിദേശയാത്രയാണ്​ മനസ്സിലെങ്കിൽ നേരേ ശ്രീലങ്കയ്​ക്ക്​ വിടുന്നതായിരിക്കും നല്ലത്​. പ്രത്യേകിച്ച്​ കേരളത്തി ൽനിന്നാവുമ്പോൾ ശ്രീലങ്ക ഏറ്റവും നല്ല ചോയ്​സുമാണ്​.. കാലാവസ്​ഥാ പ്രശ്​നവും വലുതായി അലട്ടില്ല. വലിയ ചെലവുകളു ം വരില്ല.
വിശാലമായ കടൽത്തീരങ്ങളും തട്ടുതട്ടായ ​തേയില ​േതാട്ടങ്ങളും 20ഒാളം വന്യജീവി സ​േങ്കതങ്ങളും യുനെസ്​ക ോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച എ​േട്ടാളം സ്​ഥലങ്ങളും ചരിത്ര പ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളും ഒ​ക്കെ ച േർന്ന ഇൗ മരതക ദ്വീപ്​ മറ്റൊരു കേരളം പോലെ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം മറ്റൊരു രാജ്യത്തി​​​​െൻറ സംസ്​കാര വും ജീവിത ​ശൈലിയും അറിയുകയുമാവാം..

കൊളംബോ നഗരത്തി​ന്‍െറ കാഴ്​ചകൾ ​കാണാൻ ഡെക്​ ബസുകൾ നിരവധിയുണ്ട്​
< div class="bar">

കേരളവുമായി ചരിത്രാതീത കാലം മുതൽക്കേ അടുപ്പമുള്ള ഒരു രാജ്യം. ബുദ്ധൻ ഇവിടം സന്ദർശിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശ്രീനാരായണ ഗുരു കേരളത്തിൽനിന്ന്​ പുറപ്പെട്ട്​ ലങ്കയിലെത്തിയിരുന്നു. എം.ടി​ വാസുദേവൻ ന ായരെപ്പോലുള്ള എ​ഴുത്തുകാരുടെ രചനകളിലും ലങ്ക കടന്നുവന്നിട്ടുണ്ട്​. ഒരുകാലത്ത്​ തെക്കു കിഴക്കൻ കാറ്റിലൂടെ മ ലയാളം സിനിമ പാട്ടുകൾ ഒഴുകിയെത്തിയിരുന്ന സിലോൺ റേഡിയോ നിലയം പലരുടെയും ഒാർമകളിൽ ഇപ്പോഴുമുണ്ടാവും.

യുനെസ്​ക ോ പൈതൃക പട്ടികയിൽ പെടുന്ന സിഗിരിയ കുന്നുകൾ ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു

ഏഷ്യയിലെ മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ്​ ഏറെ കുറ​ഞ്ഞൊരു രാജ്യമാണ്​ ശ്രീലങ്ക. ഭക്ഷണത്തിനും താമസത്തിനും യാത്രയ്​ക്കുമെല്ലാം ചെലവ്​ വളരെ കുറവ്​. മാത്രവുമല്ല, പഴയ രക്​തരൂഷിതമായ ലങ്കയല്ല ഇ​പ്പോൾ. പൊതുവേ ശാന്തമായ അന്തരീക്ഷം.

​കൊളംബോ ലൈറ്റ്​ ഹൗസ്​

മൂന്നു നഗരങ്ങൾ
കാണാൻ ഏറെയുണ്ട്​ ശ്രീലങ്കയിൽ. യുനെസ്​കോയുടെ പട്ടികയിൽ പെടുന്ന സിഗ്രിയ കുന്നുകൾ, ധാംബുള്ള, പൊളന്നരുവ, അനുരാധപുര തുടങ്ങിയ ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ. നുവാറ എലിയ, എല്ല, കാൻഡി തുടങ്ങിയ ബുദ്ധ വിഹാരങ്ങൾ ഒക്കെ ശ്രീലങ്കയുടെ ആകർഷണങ്ങളാണ്​.

ലങ്കയിലേക്ക്​ യാത്രയ്​ക്കൊരുങ്ങുകയാണെങ്കിൽ പ്രധാനമായും മൂന്നു നഗരങ്ങളെ ഒഴിവാക്കരുത്​.

1 കൊളംബോ
ലങ്കൻ തലസ്​ഥാനമായ കൊളംബോ തന്നെയാണ്​ പ്രധാന ആകർഷണം. കുറഞ്ഞ ചെലവിൽ കൊളംബോ നഗരം കാണാനാവുന്ന ടൂർ പാക്കേജുകൾ ലഭ്യമാണ്​. ഒാപ്പൺ ഡെക്ക്​ ബസ്സുകളിലിരുന്ന്​ നഗരക്കാഴ്​ചകൾ ആസ്വദിക്കുന്നത്​ ​വേറൊരു അനുഭവമാണ്​.

സ്വാതന്ത്ര്യ ചത്വരം, കൊളംബോ ലൈറ്റ്​ഹൗസ്​, നാഷനൽ മ്യൂസിയം, ഗല്ലെ ഫേസ്​, യുദ്ധ സ്​മാരകം തുടങ്ങിയ പല സ്​ഥലങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്​.

​കൊളംബോ ലൈറ്റ്​ ഹൗസിന്‍െറ ഉൾവശത്തെ കാഴ്​ചകൾ

തെരുവുകളിൽ നിന്നുതന്നെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനും കൊളംബോ നഗരത്തിൽ അവസരമുണ്ട്​. കപ്പ കൊണ്ടുള്ള നിരവധി വിഭവങ്ങൾ രുചിച്ചു നോക്കാം. മീൻ കൊണ്ടുള്ള വിഭവങ്ങൾ നാവിൽ വെള്ളമൂറിക്കും. ചെമ്മീൻ പല വിധത്തിൽ പാചകം ചെയ്​തതും തെരുവുകളിൽനിന്നു തന്നെ രുചിച്ചറിയാം. തെരുവു ഭക്ഷണം വേണ്ടാത്തവർക്ക്​ അധികം വില കൊടുക്കാതെ റസ്​റ്ററൻറ്​ ഭക്ഷണവും ആസ്വദിക്കാം.
കടൽത്തീരത്തോട്​ ചേർന്ന നിരവധി ഹോട്ടലുകളുണ്ട്​ താമസത്തിന്​. നേരത്തെ ബുക്ക്​ ചെയ്​താൽ കുറഞ്ഞ ചിലവിൽ താമസിക്കുകയുമാകാം.

2 കാൻഡി
മലയോര നഗരമായ കാൻഡി ശ്രീലങ്കയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ്​. സുന്ദരമായ കാലാവസ്​ഥയാണ്​ ഇവിടുത്തെത്​. കൊളംബോയിലെ ഇൗർപ്പം നിറഞ്ഞ കാലാവസ്​ഥയെക്കാൾ തണുപ്പാണ്​ ഇവിടെ.

ശ്രീബുദ്ധ​ന്‍െറ പല്ല്​ സൂക്ഷിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന ശ്രീ ദലദ മലിഗാവ ക്ഷേത്രം കാൻഡിയിലാണ്​ സ്​ഥിതി ചെയ്യുന്നത്​. വളരെ പ്രശസ്​തമാണ്​ ഇൗ ക്ഷേത്രം. ലങ്കയിലെത്തുന്ന സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ മറക്കുന്നില്ല.

ശ്രീബുദ്ധന്‍െറ പല്ല്​ സൂക്ഷിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന ശ്രീദലദ മലിഗാവ ക്ഷേത്രം

കേരളത്തിലെ മൂന്നാറിലൊക്കെ ചെന്നതുപോലെ തട്ടുതട്ടുകളായ തേയില തോട്ടങ്ങളാണ്​ കാൻഡിയിലുള്ളത്​. കാൻഡിയിൽ നിന്ന്​ എല്ലയിലേക്കും നുവാറ എലിയയിലേക്കുമുള്ള ട്രെയിൻ യാത്രയാണ്​ ഏറ്റവും ആകർഷകമായത്​. സിലോൺ തേയില മ്യൂസിയവും ഇവിടെ കാണാനുണ്ട്​.

കാൻഡിയിലെ തേയിലത്തോട്ടങ്ങൾക്ക്​ നടുവിലൂടെയുള്ള ട്രെയിൻ യാത്ര അപൂർവ അനുഭവമാണ്​

മലനിരകളിലെ മനോഹരമായ ഹോട്ടലുകളും റസ്​റ്ററൻറുകളും യാത്രക്കാർക്ക്​ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നു.

കാൻഡിയിലെ തട്ടുതട്ടായ തേയില തോട്ടങ്ങൾ മൂന്നാറിനെ അനുസ്​മരിപ്പിക്കുന്നു

3 ഗല്ലെ
കടൽത്തീരത്ത്​ സ്​ഥിതി ചെയ്യുന്ന ഗല്ലെ നഗരത്തിൽ പഴയ ഡച്ചു കാലത്തി​​​​െൻറ ഒത്തിരി ശേഷിപ്പുകൾ കാണാം. കൊളംബോയിൽനിന്ന്​ രണ്ടര മണിക്കൂർ യാത്ര ചെയ്​താൽ ഗല്ലെയിൽ എത്താം. ഡച് കോട്ടകളും ചർച്ചുകളും മ്യൂസിയങ്ങളും ഒക്കെ നിരവധിയാണ്​ ഇവിടെ.

ഗല്ലെയിലെ ഡച്ച്​ കോട്ട ഇപ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്​...

ഡച്ച്​ പാരമ്പര്യത്തിലുള്ള രുചി വിഭവങ്ങളുടെ കേന്ദ്രം കൂടിയാണ്​ ഗല്ലെ. താമസത്തിനും ഭക്ഷണത്തിനുമൊക്കെ മികച്ച ഹോട്ടലുകളും സൗകര്യങ്ങളും ഗല്ലെയിലു​ണ്ട്​.

ധാബുള്ളയിലെ ബുദ്ധ ക്ഷേത്രം

സുന്ദരമായ കടലോര കാഴ്​ചകളും ആനപ്പുറത്തുള്ള സവാരിയും ചരിത്രമുറങ്ങുന്ന സിഗിരിയ കുന്നുകളിലെ യാത്രയുമൊക്കെയായി ഇൗ മരതക ദ്വീപിൽ കാഴ്​ചകളുടെ വലിയൊരു ലോകവും അനുഭവങ്ങളുടെ അപാര തീരവും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്​.

തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന്​ കൊളംബോയിലേക്ക്​ നേരിട്ട്​ വിമാന സർവീസുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreelankatraveloguetravel newscolomboGallesigiriyaDestination abroad
News Summary - Travel information of Sreelanka&#39;s tourist spots - Travelogue
Next Story