Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഹിറ്റ്​ലറുടെ...

ഹിറ്റ്​ലറുടെ കൊലമുറികൾ...

text_fields
bookmark_border
ഹിറ്റ്​ലറുടെ കൊലമുറികൾ...
cancel
camera_alt?? ??????????? ??????? ??????????? ?????????? ????????? ????????? ???????? ????????????? - ????? ???????????? ?????????? ????

ഒരു റിവർ ക്രൂസ് നടത്തണമെന്ന് കുറച്ചുനാളുകളായി ആലോചിക്കുന്നുണ്ടായിരുന്നു. സാധാരണയായി ക് രൂസ് എന്നു പറയുന്നത് കടലിൽ കൂടിയൂള്ള ക്രൂസാണ്‌. ആയിരക്കണക്കിനു യാത്രക്കാരും ജോലിക്കാരുമുള്ള ചലിക്കുന്ന പട്ട ണങ്ങൾ. പുറം കടലിൽ കൂടി പോകുമ്പോൾ ചുറ്റും വെള്ളം മാത്രം. എന്നാൽ ലോകത്തിലെ പ്രധാനപ്പെട്ട നദികളിൽ കൂടിയുള്ള റിവർ ക്രൂസ് വ്യത്യസ്തമാണ്‌. ചെറിയ കപ്പലുകളിൽ( ബോട്ട് എന്ന് വിളിക്കുന്നതാണ്‌ഉചിതം എന്ന് എനിക്ക് തോന്നുന്നു). അങ്ങേയ റ്റം നൂറ്റിയൻപതോളം യാത്രക്കാരും ജോലിക്കാരും മാത്രം. യാത്രയിൽ ഇരുവശവും അതതു രാജ്യങ്ങളിലെ ചരിത്രപ്രധാനമായ പട് ടണങ്ങൾ. പകൽ സമയം അവ ചുറ്റിനടന്നു കാണുവാനുള്ള അവസരങ്ങൾ. സഞ്ചരിക്കുമ്പോൾ ഇരുവശവും പ്രകൃതിയുടെ മനോഹാരിത. ഒരു ബോട് ടിലാണോ എന്ന് യാത്രക്കാരെ അൽഭുതപ്പെടുത്തും വിധം വിശാലമായ ഊണുമുറിയിൽ എല്ലാവരും ഒരുമിച്ചിരിക്കുന്നു. അതത് രാജ് യത്തിന്റെ പ്രത്യേക ഭക്ഷണ വിഭവങ്ങളും പാനീയങ്ങളും വിളമ്പിയ അത്താഴങ്ങൾ.

ഇത്തരം ഒരു യാത്രക്ക് നാല്‌സുഹൃത്തുക ്കൾ കൂടി തയാറായപ്പോൾ യാത്ര സുനിശ്ചിതമായി. യൂറോപ്പിലെ പ്രധാന നദിയായ ഡന്യൂബിൽ കൂടിയുള്ള ക്രൂസാണ്‌ ഞങ്ങൾ തിരഞ്ഞ െടുത്തത്. ജർമനിയിൽ തുടങ്ങി കിഴക്കോട്ടൊഴുകി കരിങ്കടലിൽ എത്തുന്ന ഡന്യൂബ് യൂറോപ്യൻ നദികളിൽ നീളത്തിൽ രണ്ടാം സ്ഥാ നത്താണ്‌. ജർമനിയിലുള്ള വിഷ്ലോഫിൽ തുടങ്ങി, ആസ്റ്റ്രിയ, സ്ളൊവാകിയ. ഹങ്കറി എന്നീ രാജ്യങ്ങളിൽ കൂടി സഞ്ചരിച്ച് ബുഡപ െസ്റ്റിൽ അവസാനിക്കുന്ന ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന ക്രൂസ്. ബുഡപെസ്റ്റിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചു പറക്കുകയും ചെയ്യാം.

യൂറോപ്പിലെ പ്രധാന നദിയായ ഡന്യൂബിൽ കൂടിയുള്ള ക്രൂസായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്

135 ആൾക്കാരുള്ള യാത്രാസംഘത്തിൽ ആറുപേർ മലയാളികൾ. യാത്ര നദിയിലൂടെ ആയതിനാൽ കടൽച്ചൊരുക്കിന്റെ പ്രശ ്നമില്ല. ഭക്ഷണം കഴിഞ്ഞാൽ യാത്രക്കാർക്ക് വിനോദത്തിനായി ഡാൻസ്, ഏതെങ്കിലും ഗ്രൂപ്പിന്റെ പാട്ട്, യാത്രക്കാരെ പങ് കെടുപ്പിക്കുന്ന പരിപാടികൾ മുതലായവ കാണും. അങ്ങനെ കൂടുതൽ ആൾക്കാരെ പരിചയപ്പെടാം.

യാത്ര പ്ലാൻ ചെയ്തപ്പോൾ ക്ര ൂസിന്റെ അവസാനം ബുഡപെസ്റ്റിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചുപറക്കുന്നതിനു പകരം യാത്ര നാലുദിവസങ്ങൾ കൂടി നീട്ടിക്കൊണ്ട് പ്രാഗ്, മ്യൂണിക്ക് എന്നീ നഗരങ്ങൾ സന്ദർശിക്കുവാൻ തീരുമാനിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് വളരെ മനോഹരമായി നിർമിച്ച ഒരു നഗരമാണ്‌. എന്നാൽ മ്യൂണിക്ക് നഗരം ചുറ്റിനടന്നു കാണുന്നതിനു പകരം സമീപത്തുള്ള ഡാഷോ എന്ന സ്ഥലത്ത് ഹിറ്റ്ലറുടെ കാലത്ത് പ്രവർത്തനത്തിൽ വന്ന കോൺസെൻട്രേഷൻ ക്യാമ്പ് കാണുവാനാണ്‌ തീരുമാനിച്ചത്.

ഡന്യൂബ്​ നദിയുടെ ഇരുവശങ്ങളിലുമുള്ള കാഴ്​ച അതീവ ഹൃദ്യമാണ്​

ഞങ്ങൾ മൂന്നൂ കുടൂംബങ്ങൾ ഉൾപ്പെട്ട ആറു പേരായിരുന്നു ഗ്രൂപ്പിൽ. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള ഹാർഡ്ഫോർഡ് എയർ പോർട്ടിൽ നിന്നും യാത്ര ആരംഭിച്ചു. ഡബ്ലിൻ, അയർലണ്ട് വഴി വിമാനം ഞങ്ങൾക്ക് ഇറങ്ങാനുള്ള മ്യൂണിക്കിലെത്തി. എയർപോർട്ടിൽ ഞങ്ങളെക്കാത്ത് ടൂർ കമ്പനിയിൽ നിന്നും ആളുണ്ടായിരുന്നു. ഷിപ്പ് വിഷ്ലോഫ് എന്ന എയർപോർട്ടിലാണ്‌. ഏകദേശം ഒരേസമയം അമേരിക്കയുട പല ഭാഗത്തുനിന്നും എയർപോർട്ടിൽ എത്തിയ സന്ദർശകരെയും കൊണ്ട് ഒരുബസ് പോർട്ടിലേക്ക് വിട്ടു.

ടൂർ ഇവിടെ ആരംഭിക്കയാണ്‌. ജർമനി, ആസ്​ട്രിയ, സ്​ളൊവാകിയ, ഹങ്കറി എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പ്രസിദ്ധ നഗരങ്ങളായ പാസോ, റീസൻബർഗ്, ലിൻസ്, സൗൻഡ് ഓഫ് മ്യുസിക് ഷൂട്ട് ചെയ്ത സാൽസ്ബെറി, മെൽക്, വിയന്ന, ബ്രറ്റിസ്​ലാവ, ബൂഡപ്പെസ്റ്റ് എന്നിവ സന്ദർശിച്ച് ടൂറിന്റെ അവസാന ദിവസത്തിൽ ബൂഡപെസ്റ്റിൽ താമസിച്ചു. ഒമ്പതു ദിവസങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. പിറ്റെ ദിവസം രാവിലെ മിക്കവാറും ടൂറിസ്റ്റുകൾ അവരവരുടെ വീട്ടിലേക്ക് പറന്നു.

ഞങ്ങളുടെ പ്രൈവറ്റ് ടൂർ ബൂഡപെസ്റ്റിൽ ആരംഭിച്ചു. പിറ്റെ ദിവസം ട്രൈനിൽ പ്രാഗിലേക്കും അവിടുത്തെ കാഴ്ചകൾ കണ്ടതിനു ശേഷം ബസിൽ മ്യൂണിക്കിലേക്കും പോയി. ബസ് യാത്രയും ട്രെയിൻ യാത്രയും പ്രത്യേക അനുഭവങ്ങളായിരുന്നു. ട്രെയിനിൽ ഡൈനിങ്ങ് റൂം ഉള്ളതിനാൽ ഉച്ചഭക്ഷണം അതിനുള്ളിലായിരുന്നു. തന്നെയുമല്ല സ്നാക്ക്സ് വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. മ്യൂണിക്കിലാണ്‌ ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പ്. അത്​ കാണണമെന്ന് വലിയ മോഹമായിരുന്നു, ചരിത്രത്തിന്റെ ഭാഗമല്ലേ? അവിടേക്ക് പോവുന്ന ടുർ ഉണ്ട്. ജർമനിയിൽ 1500 കോൺസെൻട്രേഷൻ ക്യാമ്പ് ഉള്ളതിൽ ഡാഷൊ ക്യാമ്പി​​​​​​െൻറ പ്രത്യേകത ഒന്നു വേറേതന്നെയായിരുന്നു. ഹിറ്റ്​ലറുടെ ക്യാമ്പുകൾ പീഡനത്തിൻറെ പരീക്ഷണാലയങ്ങൾ കുടിയായിരുന്നു​വല്ലോ. ഡാഷൊ ക്യാമ്പിലായിരുന്നു അത്തരം പീഡനങ്ങളുടെയെല്ലാം പരീക്ഷണങ്ങൾ ആദ്യം നടന്നത്​. അവിടെ പരീക്ഷിച്ചുറപ്പിച്ചിട്ടു മാത്രമേ മറ്റു ക്യാമ്പുകളിൽ നടപ്പാക്കുമായിരുന്നുള്ളു.

ഡാഷോ ക്യാമ്പിൻറെ വിദൂര ദൃശ്യം
ഞങ്ങളോട് ബസ്​ സ്​റ്റാൻഡിൽ കാത്തുനിൽക്കാൻ ഗൈഡ് ആവശ്യപ്പെട്ടു. അൽപസമയത്തിനുള്ളിൽ ഗൈഡും ബസും വന്നു. ക്യാമ്പിൽ ബസ്‌ നിർത്തിയപ്പോൾ സമ്മിശ്ര ചിന്തകളോടെയായിരുന്നു ഇറങ്ങിനടന്നത്​. ഹിറ്റ്ലറുടെ തടവുകാർ അതുവഴി പോയിട്ട് അധികനാളായിട്ടില്ലെന്നു തോന്നി. ഏഴ്​ പതിറ്റാണ്ടുകൾക്കു മുമ്പല്ല, ഇപ്പോഴാണ്​ ഉടലാകെ ചങ്ങലകളാൽ പൊതിഞ്ഞ്​ കുറേ മനുഷ്യർ ആ തടവറയിലൂടെ നടന്നുപോയതെന്ന്​ തോന്നും. ഡാഷോ എന്ന പട്ടണത്തിൽ മ്യൂണിക്കിൽ നിന്നും 16 കിലോ മീറ്റർ അകലെയായി കോൺസെൻട്രേഷൻ ക്യാമ്പ് സ്ഥിതി ചെയ്യുന്നു. ഇവിടെ തടവുകാർക്കിടയിൽ 32,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, രേഖയിൽ പെടാതെ പോയ മരണങ്ങൾ എത്രയുണ്ടാകുമെന്നാണ്​ അപ്പോൾ ഞാൻ ഒാർത്തത്​. ഈ കോൺസെൻട്രേഷൻ ക്യാമ്പ്‌ രാഷ്​ട്രീയ തടവുകാർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. 1933ൽ ആണ്​ ‌ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയത്‌. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ക്യാമ്പിന്റെ മുഖഛായ മാറിപ്പോയി. യുദ്ധം നിമിത്തം ഉണ്ടായ തടവുകാരെ പാർപ്പിക്കാൻ ഇൗ ഇടമാണ്​ ഉപയോഗിച്ചത്​. എണ്ണമറ്റ ജൂതന്മാർ അസുഖമോ പട്ടിണി മൂലമോ നാസികളുടെ കൈയാലോ കൊല്ലപ്പെട്ടിട്ട​ുണ്ട്​. ആറായിരം തടവുകാർക്കു വേണ്ടി നിർമിച്ച കെട്ടിടങ്ങളിൽ മുപ്പതിനായിരം തടവുകാരെ കുത്തിനിറയ്​​ക്കുകയായിരുന്നു.
ഡാഷോ ക്യാമ്പിൻറെ അടിത്തറ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്​...

‘ഷവർ’ എടുക്കാൻ കൊണ്ടുവരികയാണ്‌ എന്ന്‌ നുണ പറഞ്ഞാണ്‌ തടവുകാരെ ക്യാമ്പിലേക്ക്​ കൊണ്ടു വരിക. തടവു ജീവിതത്തി​​​​​​െൻറ തളർച്ചയിൽ ‘ഷവർ’ എന്നു കേൾക്കുമ്പോഴേ അവരിൽ ഒരു ഉണർവ്‌ ഉണ്ടാകും. കൊണ്ടുവന്നയുടൻ അവരെ രജിസ്റ്റർ ചെയ്യുന്നു. ഒപ്പം അവർക്ക്‌ തടവുപുള്ളികളുടെ വേഷവും നൽകുന്നു. പിന്നെ അവരുടെ മുടി വെട്ടിക്കളയും. മുടി വെട്ടുവാൻ തക്കവണ്ണം മൂർച്ച ഉപകരണത്തിനില്ലെങ്കിൽ മുടി പിഴുതുകളയുന്നു. മുറിവിൽ അണുബാധ ഉണ്ടാവാതിരിക്കാൻ അണുനാശിനി പുരട്ടുന്നു. അപ്പോൾ അനുഭവിക്കുന്ന നീറ്റൽ ആലോചിക്കാം. ഷവറിനു കീഴിൽ നിർത്താൻ എന്ന ഭാവത്തിൽ അടുത്തമുറിയിൽ കയറ്റി ഫോസറ്റ്‌ തുറക്കുന്നു. അതിൽനിന്ന്​ വെള്ളത്തിനു പകരം വരുന്നത്‌ വിഷവാതകമാണ്‌. വിഷംതീണ്ടി മരിച്ച തടവുകാരുടെ ശരീരം കത്തിച്ചുകളയുന്ന ക്രിമറ്റോറിയമാണ്‌ അടുത്ത മുറി. ശരീരം കത്തിച്ചു കളഞ്ഞാൽ പിന്നെ മരിച്ചു എന്നതിന്​ തെളിവുകൾ ഒന്നുമില്ല. അവിടെ രജിസ്റ്റർ ചെയ്തതിലും എത്രയോ കൂടുതൽ തടവുകാർ മരിച്ചിട്ടുണ്ടെന്നർത്ഥം. തടവുകാരെക്കൊണ്ട്‌ കഠിനമായ ജോലികൾ ചെയ്യിക്കും. ലോകമഹായുദ്ധം നടക്കുമ്പോൾ അവർ ആയുധങ്ങൾ ഉണ്ടാക്കി. നടന്നുകൊണ്ടിരുന്ന ചില പരീക്ഷണങ്ങളിൽ ഗിനിപന്നികൾക്കു പകരം മനുഷ്യരെ തന്നെയാണ്​ ഉപയോഗിച്ചിരുന്നത്​. തണുത്തവെള്ളത്തിൽ വീണ്‌ വിറങ്ങലിച്ച ശരീരം എങ്ങനെ പൂർവസ്ഥിതിയിൽ കൊണ്ടുവരാം എന്നതിനെക്കുറിച്ച്‌ ഒരു പരീക്ഷണം നടക്കുന്നുണ്ടായിരുന്നു. തടവുകാരിലാണ്‌ അത്‌ പരീക്ഷിച്ചു നോക്കിയത്‌. ആ പരീക്ഷണത്തണുപ്പിലും നിരവധി തടവുകാർ തണുത്തു മരിച്ചു.

ഹിറ്റ്​ലറുടെ ഗ്യാസ്​ ചേമ്പറുകളിൽ പിടഞ്ഞുവീണ മനുഷ്യരുടെ ശരീരങ്ങൾ കത്തിച്ചുകളയാൻ ഇൗ ചൂളയായിരുന്നു ഉപയോഗിച്ചിരുന്നത്​

ഞാൻ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി. ഒരു സംഘം ആൾക്കാർ കെട്ടിടത്തിനു വെളിയിൽ നിൽക്കുന്നു. അവരുടെ എല്ലുകൾ ഉന്തിയും കണ്ണൂകൾ നിറഞ്ഞുമിരുന്നു. അവർക്കു താങ്ങാൻ പോലുമാവാത്ത ചങ്ങലകളിൽ അവർ വേച്ചുവേച്ചു നടക്കുന്നുണ്ടായിരുന്നു. അവർ താണ്ടി​യ സഹനങ്ങളുടെ ആഴം പരിക്ഷീണമായ അവരുടെ കണ്ണുകൾ വിളിച്ചുപറയുണ്ടായിരുന്നു. ഞാൻ കണ്ണൂകൾ തിരുമ്മിയടച്ചു. ജാലകത്തിനു വെളിയിലെ സ്ഥലം അപ്പോൾ ശൂന്യമായിരുന്നു. എല്ലാം എന്റെ തോന്നലായിരുന്നുവെന്ന്​ തിരിച്ചറിയാൻ പിന്നെയും നേരമെടുത്തു.

ഡാഷോയിലെ ശവദഹനയന്ത്രം

32 ബാരക്കുകളിലായിരുന്നു തടവുകാരെ പാർപ്പിച്ചിരുന്നത്​. സന്ദർശകർക്ക്‌ ഒരു ധാരണ കിട്ടുവാൻ ബാരക്കുകളുടെ അടിത്തറ നിലനിർത്തിയിരിക്കുന്നു. തടവുകാരുടെ സ്വകാര്യസ്വത്തുക്കളായ പഴ്​സ്​, ഫോട്ടോസ് എന്നിവ കണ്ണുനിറയാതെ സന്ദർശകർക്ക് കാണാനാവില്ല. തൂണിൽ നിന്നോ മരത്തിൽ നിന്നോ തലകീഴായി തൂക്കി ഇടുക, അനങ്ങാതെ നിൽക്കുക, എന്നിങ്ങനെയുള്ള ക്രൂരമായ ശിക്ഷകളായിരുന്നു അവർക്ക്​ കിട്ടിയി​‍ൂരുന്നത്. അസുഖം ബാധിച്ചവരെ വെടിയുണ്ടകൾക്കുകയാണ്​ വേണ്ടത്​ എന്നു വിശ്വസിച്ചിരുന്ന ഗാർഡുകളാണ്​ അവർക്ക്​ കാവൽ നിന്നിരുന്നത്​. അന്തേവാസികളെക്കൊണ്ട് പ്രയോജനമില്ലെങ്കിൽ അവരെ ഉടൻ ഉൻമൂലനം ചെയ്യുക എന്നായിരുന്നു ഗാർഡുകളുടെ രീതി.

ഡാഷോയിലെ അജ്​ഞാതനായ സൈനികൻറെ പ്രതിമ

കെട്ടിടങ്ങളുടെ ചുറ്റും പുൽത്തകിടിയാണ്‌. പുല്ലിൽ ചവിട്ടിയാൽ ഗാർഡുകൾ വെടി വെക്കുമായിരുന്നു. പുൽത്തകിടിക്ക്ചുറ്റും ആഴത്തിലുള്ള കിടങ്ങ് ഉണ്ട്. കിടങ്ങിന്റെ ഭിത്തികൾ കുത്തനെയാണ്‌. എത്രശ്രമിച്ചാലും കിടങ്ങിൽ വീണുപോയാൽ അതിൽ നിന്നും പുറത്തുവരുവാനുള്ള സാധ്യത കുറവണ്‌. കിടങ്ങിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴേക്കും തടവുകാരന്‌ ഗാർഡിന്റെ വെടി കിട്ടിയിരിക്കും. കിടങ്ങിനുചുറ്റും ഇരുമ്പിന്റെ മുള്ളുവേലിയാണ്‌. എത്രയെത്ര മനുഷ്യ ജീവനുകളായിരിക്കണം കീടങ്ങളെ പോലെ ആ കിടങ്ങിൽ വീണ്​ പൊലിഞ്ഞു പോയിട്ടുണ്ടാവുക....?

1945ൽ അമേരിക്കൻ സൈന്യം ‘ഡാഷോ’ കോൺസെൻട്രേഷൻ ക്യാമ്പും തടവുകാരും സ്വതന്ത്രർ ആണെന്ന് പ്രഖ്യാപിച്ചു. അപ്പോൾ ക്യാമ്പിൽ ഉണ്ടായിരുന്ന 30,000 തടവുകാരിൽ 10,000 പേരും അസുഖം ബാധിച്ചവർ അയിരുന്നു. ആ സമയത്ത് ക്യാമ്പിനടുത്ത് കണ്ട തീവണ്ടിയുടെ 30 ലധികം ബോഗികളിൽ ദിവസങ്ങളോളം പഴക്കമുള്ള മനുഷ്യ ശരീരങ്ങൾ കുത്തി നിറച്ച നിലയിലായിരുന്നു. 1965ൽ ഡാഷോ ക്യാമ്പ് അടച്ചു.

ഇന്നും അവിടെയെത്തുന്ന ഒാ​േരാ മനുഷ്യരുടെയും ഒാർമകളിലേക്ക്​ ആ ചോര മണം ഇരച്ചുകയറും. ച​രിത്രത്തി​​​​​​െൻറ ആ വിഷവാതകം ശ്വസിച്ച്​ നമ്മൾ ഒരു നിമിഷമെങ്കിലും പിടഞ്ഞുപോകും. കണ്ണു നനയാതെ ആ ക്യാമ്പിൻറെ കാഴ്​ചകൾ കണ്ടുനിൽക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HitlerDachau concentration campGas chamber
News Summary - A Travel to Dachau concentration camp of Germany -Traveloue
Next Story