Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഒലാൻഡ്​: 16...

ഒലാൻഡ്​: 16 കുടുംബങ്ങൾക്കൊരു ദ്വീപ്​

text_fields
bookmark_border
ഒലാൻഡ്​: 16 കുടുംബങ്ങൾക്കൊരു ദ്വീപ്​
cancel

പരന്നു കിടക്കുന്ന ഈ ഭൂമിയിൽ വെറും 16 കുടുംബങ്ങൾ മാത്രം സ്​ഥിര താമസക്കാരായ ഒരു മനോഹര ദ്വീ​പിനെക്കുറിച് ച്​ കേട്ടിട്ടുണ്ടോ?
വടക്കൻ യൂറോപിലെ ബാൾട്ടിക്​ കടലിൽ നോർവെക്കും ഡെൻമാർക്കിനും സമീപമാണ്​ ‘ഒലാൻഡ്​’ എന്ന സ്വീഡിഷ്​ ദ്വീപ്​! സ്വീഡനിലെ രണ്ടാമത്തെ വലിയ ‘കുഞ്ഞു ദ്വീപ്​’. ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപായി ഇൻറർനാ ഷണൽ ട്രാവൽ മാഗസിൻ ആയ ‘കോൺഡെ നസ്​റ്റ്​ ട്രാവലർ’ 2014ൽ തിരഞ്ഞെടുത്തത്​ ഒലാൻഡിനെയാണ്​. ഇതോടെയാണ്​ ഈ സുന്ദരി ലോക ത്തി​​​​​െൻറ ശ്രദ്ധയിൽ പതിയുന്നത്​. കേവലം 1,342 സ്​ക്വയർ കിലോ മീറ്ററാണ്​ ഇതി​​​​​െൻറ വ്യാപ്​തി. സൂര്യ​​​​​െൻറ ന ാടെന്നും കാറ്റാടിയന്ത്രങ്ങളുടെ നാടെന്നുമൊക്കെയാണ്​ ഒലാൻഡ്​ അറിയപ്പെടുന്നത്​. എവിടെയും കാറ്റിൽ നിന്നും വൈ ദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങൾ കാണാം. നല്ല പതുപതുത്ത പച്ചപ്പിൽ ആരോഗ്യമുള്ള കാലികൾ മേയുന്നതും കാണാം. വൃത്തിയിൽ പരിപാലിക്കുന്ന പരിസ്​ഥിതി.

സൂര്യൻെറ നാടെന്നും കാറ്റാടിയന്ത്രങ്ങളുടെ നാടെന്നുമൊക്കെയാണ്​ ഒലാൻഡ്​ അറിയപ്പെടുന്നത്​

52 സ്​ഥിര താമസക്കാർ ആയിരുന്നു ഒലാൻഡിലുണ്ടായിരുന്നത്​. ഇപ്പോൾ 16 കുടുംബങ്ങൾ മാത്രം. എന്നാൽ, സ്വീഡിഷ്​ കുടുംബങ്ങളുടെ വേനൽകാലത്തെ പ്രിയ വിനോദ കേന്ദ്രമായ ഒലാൻഡിൽ നിരവധി വാടക കെട്ടിടങ്ങളും വിനോദ ഗ്രാമങ്ങളുമുണ്ട്​. ഇവിടെ എല്ലാവരും ഉന്മേഷഭരിതരാണ്​. ഈ ദ്വീപിനെക്കുറിച്ച്​ ആരെങ്കിലും പുകഴ്​ത്തി സംസാരിക്കുന്നുണ്ടെങ്കിൽ അവർ ഇതി​​​​​​െൻറ ആത്​മാവ്​ തൊട്ടറിഞ്ഞവരായിരിക്കുമെന്ന്​ ഇവർ പറയുന്നു.
വേലിയേറ്റസമയത്ത്​ എളുപ്പത്തിൽ ദ്വീപിലേക്ക്​ വെള്ളം കയറും. തണുപ്പ്​ കാലമാവു​​േമ്പാൾ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും എല്ലാ ആഴ്​ചയിലും താണ്ഡവമാടും. ഇതൊന്നും ഇവിടെ താമസിക്കുന്നവർക്ക്​ പുത്തരിയല്ല. നിലം വെള്ളത്തിനടിയിലായാലും ഒലാൻഡുകാർക്ക്​ പേടിയില്ല. അവർ അതിനെ അതിജയച്ചവരാണ്​. നിലനിൽപിനായുള്ള ഒലാൻഡുകാരുടെ പോരാട്ടം 20ാം നൂറ്റാണ്ടി​​​​​െൻറ ആദ്യത്തിൽ ആരംഭിച്ചതാണ്​. 1900ത്തോടെ തന്നെ ഈ ദ്വീപ്​ സംരക്ഷിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്​.

പുരാതന കാലത്തെ ശിലാവശിഷ്​ടങ്ങൾ ഒലാൻഡിൽ എമ്പാടുമുണ്ട്​...

1923ൽ ഈ ദ്വീപിൽ റെയിൽവെ ട്രാക്ക്​ നിർമിച്ചിരുന്നു. എന്നാൽ അതിലൂടെ ഒലാൻഡ്​ നിവാസികൾക്ക്​ സാധനങ്ങളേറ്റിയ ലോറി​കളൊന്നും കൊണ്ടുപോവാൻ കഴിഞ്ഞില്ല. അതിനാൽ ജർമനിയുടെ ഭാഗമായ ഹുസും നഗരത്തിൽ എത്തി ഫെഡറൽ മന്ത്രാലയവുമായി ചർച്ചകൾ നടത്തി മുൻ മേയർ ഹാൻസ്​ ബെൻഹാർഡ്​, ഒലാൻഡുകാരുടെ ആവശ്യങ്ങൾക്കായി ഈ റെയിൽവേ ​ട്രാക്ക്​ ഉപയോഗിക്കാൻ അനുമതി വാങ്ങി. അതിലൂടെയാണ്​​ ഇന്നും ഒലാൻഡുകാരുടെ പ്രധാന ഗതാഗതം. ലോകത്തിലെ വൻ നഗരങ്ങളിലൂടെ ആളുകൾ മെട്രോയിലും ട്രെയിനുകളിലും ചീറിപ്പായു​േമ്പാൾ ഇവർ ആഡംബരങ്ങളില്ലാത്ത ചെറു വാഗണുകളിൽ സ്വസ്​ഥമായി യാത്ര ചെയ്യുന്നു. പ്രത്യേക തരം വാഗണുകൾ യാത്രക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നു. 130 കലോമീറ്റർ മാ​ത്രം ദൈർഘ്യമുള്ള ദ്വീപിൽ നിരവധി സൈക്കിൾ പാതകളും നടപ്പാതകളുമുണ്ട്​.

വശ്യസുന്ദരമായ കടൽത്തീരങ്ങളാണ്​ ഒലാൻഡിൻെറ പ്രത്യേകത

എണ്ണമറ്റ പക്ഷി വർഗങ്ങൾ ഒലാൻഡിന്​ സ്വന്തം. അവയാക​ട്ടെ സ്വീഡനിലെവിടെയും കാണപ്പെടാത്ത അത്യപൂർവ ഇനത്തിൽപെട്ടവയും. അതുകൊണ്ട്​തന്നെ പക്ഷി നിരീക്ഷകർക്ക്​ കൺനിറയെ കാഴ്​ചകൾ ഈ ദ്വീപ്​ സമ്മാനിക്കും. 160 ഇനത്തിൽപെട്ട മൃഗങ്ങളെ ഉൾകൊള്ളുന്ന ഒലാൻഡ്​ അമ്യൂസ്​മ​​​​െൻറ്​ പാർക്കും വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു.

സ്വീഡിഷ്​ രാജകുടുംബത്തി​ൻെറ വേനൽകാല കൊട്ടാരമായിരുന്നു സോളിഡൺ പാലസ്

സ്വീഡിഷ്​ രാജകുടുംബത്തി​ൻെറ വേനൽകാല കൊട്ടാരമായിരുന്ന സോളിഡൺ പാലസ്​ ഇവിടെയാണ്​ സ്​ഥിതി ചെയ്യുന്നത്​. ഒലാൻഡിൻെറ തെക്കു ഭാഗത്തായി സ്​ഥിതി ചെയ്യുന്ന പുരാതനമായ ബോർഗോം കൊട്ടാരമാണ്​ മറ്റൊരു വിസ്​മയകരമായ കാഴ്​ച. ഇത്​ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്​. 1845ൽ സ്​ഥാപിച്ച 32 മീറ്റർ ഉയരമുള്ള വിളക്കുഗോപുരം തീരത്ത്​ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നുണ്ട്​. ഒലാൻഡി​​​​​െൻറ പ്രാദേശിക ചരിത്രം പറയുന്ന ഒലാൻഡ്​ മ്യൂസിയം ഇവിടെയുണ്ട്​.

പുരാതനമായ ബോർഗോം കൊട്ടാരം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്​

പരമ്പരാഗത സ്വീഡിഷ്​ വിഭവമായ ‘ക്രോപ്​കാക്ക’യാണ്​ ഭക്ഷണത്തിലെ മുഖ്യ ഇനം. ഉരുളക്കിഴങ്ങും ഗോതമ്പുമാവും സവാളയും ഇറച്ചിയും ചേർത്തുണ്ടാക്കുന്നതാണ്​ ക്രോപ്​കാക്ക.

ഒലാൻഡിലെ കാർമർ കോട്ട

എല്ലാ വർഷവും സെപ്​റ്റംബറിൽ ഒലാൻഡ്​ അവരുടെ കൊയ്​ത്തുൽസവം ആഘോഷിക്കും. സ്​കോർഡഫെസ്​റ്റ്​ എന്നാണിത്​ അറിയ​െപ്പടുന്നത്​.
ഒലാൻഡിലെത്താൻ നേരിട്ട്​​ വഴികൾ ഇല്ല. സ്വീഡിഷ്​ നഗരമായ കാൽമറുമായി ബന്ധിപ്പിക്കുന്ന പാലമാണ്​ ഒലാൻഡിലേക്കുളള ഏക വഴി. സ്വീഡൻ തലസ്​ഥാനമായ സ്​റ്റോക്​ഹോമിൽ നിന്നും ആറു മണിക്കൂർ ഡ്രൈവ്​ ചെയ്​ത്​ ഈ പാലം കടന്നാൽ ഒലാൻഡിൽ എത്താം. അതുമല്ലെങ്കിൽ ഒലാൻഡി​​​​​െൻറ കിഴക്കു ഭാഗത്ത്​ സ്​ഥിതി ചെയ്യുന്ന കാൽമർ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നും ഒലാൻഡിലെത്താം.
.

Show Full Article
TAGS:The Swedish island paradise Oland travelogue ഒലാൻഡ്​ 
News Summary - Oland the Island of sweden for just 16 families - travel
Next Story