പവിഴദ്വീപി​െൻറ ഏകാന്ത കാവൽക്കാരൻ

12:27 PM
01/04/2020
morondi-cover

കോവിഡ്​ ഭീതി ലോകമാകെ പരന്നതോടെ പലരും ഇന്ന്​ വീടുകളിലും ആശുപത്രികളിലുമെല്ലാം ഏകാന്ത വാസത്തിലാണ്​. നാം ഒരിക്കലും കണ്ട്​ പരിചരിക്കാത്ത പല അനുഭവങ്ങളുമാണ്​ ഈ മഹാമാരി സമ്മാനിച്ചത്​. അതിവേഗം കുതിക്കുന്ന​ ലോകത്തിനൊപ്പം എത്താനുള്ള ഓട്ടത്തിനിടെയുള്ള ഈ സഡ്ഡൻ ​ബ്രേക്ക്​ ഏൽപ്പിച്ച ആഘാതം കുറച്ചൊന്നുമല്ല. ഇവിടെയാണ്​ മൗറോ മൊറോണ്ടി എന്ന 81കാരൻ പലർക്കും പ്രചോദനമാകുന്നത്​. കോവിഡ്​ ഏറ്റവുമധികം ദുരിതം കൊയ്​ത ഇറ്റാലിയൻ സ്വദേശിയാണ്​​ ഇദ്ദേഹം. 

1989ലാണ്​ ഇദ്ദേഹത്തി​​െൻറ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്​. ഇറ്റലിയുടെ ഉപഭോഗ സംസ്​കാരത്തിൽ മനംമടുത്ത്​ മൊറോണ്ടി ബോട്ടുമെടുത്ത്​ കടലിലേക്ക്​ ഇറങ്ങുകയായിരുന്നു. പസഫിക്​ സമുദ്രത്തിലെ പോളിനേഷ്യയായിരുന്നു ലക്ഷ്യമെങ്കിലും മെഡിറ്റേറിയൻ കടലിലെ ബുഡെല്ലി എന്ന കൊച്ചുദ്വീപിലാണ്​ എത്തിയത്​. ഒറ്റകാഴ്​ചയിൽ തന്നെ ദ്വീപ്​ ഇഷ്​ടപ്പെട്ടു. നീലയും പച്ചയും കലർന്ന വെള്ളവും പവിഴപ്പുറ്റുകൾ നിറഞ്ഞ മണൽത്തീരവുമെല്ലാം അദ്ദേഹത്തി​​െൻറ മനം കീഴടക്കി. ​മൊറോണ്ടി എത്തു​േമ്പാൾ ഒരു കാവൽക്കാരൻ മാത്രമാണ്​ ദ്വീപിലുണ്ടായിരുന്നത്​.

morondi5

അദ്ദേഹം രണ്ട്​ ദിവസം കഴിഞ്ഞ്​ ജോലിയിൽനിന്ന്​ വിരമിക്കാൻ നിൽക്കുകയായിരുന്നു. മൊറോണ്ടി ത​​െൻറ ബോട്ട്​ അദ്ദേഹത്തിന്​ നൽകി. അതിനുശേഷം 31 വർഷമായി മൊറോണ്ടി മാത്രമാണ്​ ഈ ദ്വീപിലെ താമസക്കാരൻ​. ഇറ്റലിയുടെ റോബിൻസൺ ക്രൂസോ എന്നാണ്​ ഇദ്ദേഹം അറിയപ്പെടുന്നത്​. കോവിഡ്​ ബാധിച്ച്​ ലോകമാകെ താറുമാറായിക്കിടക്കു​േമ്പാഴും മൊറോണ്ടിയും അദ്ദേഹത്തി​​െൻറ ദ്വീപുമെല്ലാം ശാന്തമായിരിക്കുകയാണ്​. 1.6 സ്​ക്വയർ കിലോമീറ്ററാണ്​ ഈ ദ്വീപി​​െൻറ വലിപ്പം. 

ഇറ്റലിക്ക്​ കീഴിലെ മദ്ദലേന ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഭംഗിയുള്ള ദ്വീപാണ്​ ബുഡെല്ലി​. ഏഴ്​ ദ്വീപുകളാണ്​ ഈ ​േദശീയ ഉദ്യാനത്തിന്​ കീഴിൽ വരുന്നത്​. പിങ്ക്​ നിറത്തിലെ ബീച്ച്​ ഇവിടത്തെ പ്രത്യേകതയാണ്​. പവിഴപ്പുറ്റുകളുടെ സാന്നിധ്യം കൊണ്ടാണ്​ ബീച്ചിന്​ ഇൗ നിറം വന്നത്​. ബുഡെല്ലിയും സമീപ ദ്വീപുകളുമെല്ലാം ഇന്ന്​ മികച്ച ടൂറിസ്​റ്റ്​ ഡെസ്​റ്റിനേഷനാണ്​. മൊറോണ്ടിയെ കാണാൻ മാത്രം നിരവധി പേർ ഇവിടെ എത്തുന്നുണ്ട്​. അതേസമയം, സംരക്ഷിത മേഖലയായതിനാൽ ചില ഭാഗങ്ങളിൽ മാത്രമാണ്​ സന്ദർശകർക്ക്​ പ്രവേശനമുള്ളത്​.

morond1

2013ൽ ബുഡേല്ലി ദ്വീപി​​െൻറ ഉടമസ്​ഥാവകാശം ചൊല്ലി ന്യൂസിലാൻഡിലെ വ്യവസായിയും ഇറ്റാലിയൻ സർക്കാറും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ദ്വീപ്​ ദേശീയ ഉദ്യാനത്തി​​െൻറ ഭാഗമായി നിലനിർത്താൻ കോടതി ഉത്തരവിട്ടു. ഇതോടെ മൊറോണ്ടിയുടെ ജീവിതവും തുലാസിലായി. ഒടുവിൽ വിവിധ രാജ്യങ്ങളിലുള്ളവർ ഇദ്ദേഹത്തിനായി രംഗത്തിറങ്ങി. 18,000 പേർ ഒപ്പിട്ട ഭീമഹരജി സമർപ്പിച്ചാണ്​ അദ്ദേഹത്തി​​െൻറ സ്​ഥിരതാമസം ഉറപ്പിച്ചത്​.

ഇന്നിപ്പോൾ മൊബൈൽ ഫോണും വൈഫൈ സംവിധാനവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്​. അതുകൊണ്ട്​ തന്നെ മൊറോണ്ടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്​. ഇ​േദ്ദഹത്തി​​െൻറ ഇൻസ്​റ്റാഗ്രാം പേജ്​ 50,000 പേർ പിന്തുടരുന്നുണ്ട്​​. പ്രകൃതിയെക്കുറിച്ചുള്ള ത​​െൻറ അറിവുകൾ ട്വിറ്ററിൽ പങ്കുവെക്കു​േമ്പാൾ ദ്വീപി​​െൻറ മനോഹരമായ കാഴ്​ചകൾ ഇൻസ്​റ്റാഗ്രാമിലൂടെ പകർന്നേകുന്നു.

morondi3

 

Loading...
COMMENTS